Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-08/10/2020

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.  

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.  

ഫോൺ: 0471 2737246.

സ്റ്റാഫ് നേഴ്സ് നിയമനം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ രണ്ടു വർഷം തുടർച്ചയായി ജോലി ചെയ്ത പരിചയവും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 12ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം.തുടര്‍ന്നു ലഭിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുകയും വേണം. 

ഫോൺ:04812304844

ഇന്‍സ്ട്രക്ടറുടെ ഒഴിവ്

മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക  ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400006496.

ആയൂര്‍വേദ ഫാര്‍മസിസ്റ്റ്-താല്‍ക്കാലിക നിയമനം

ഭാരതിയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയൂര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് ഗ്രേഡ് കക തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആയൂര്‍വേദ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 16 രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ ആയൂര്‍വേദ ഫാര്‍മസി ട്രെയിനിംഗ് പാസ്സായി താല്പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 13 നകം അപേക്ഷ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,ഫോണ്‍ നമ്പര്‍ സഹിതം ഭാരതിയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.

മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്കേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുളളൂ. സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനല്‍ സഹിതം, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍-04862232318

വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. ‘സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ് ആന്റ് ഇറ്റ്‌സ് ഫീൽഡ് പെർഫോർമൻസ് ഇവാലുവേഷൻ ഇൻ ഡിഫറന്റ് ആഗ്രോ ക്ലൈമറ്റിക് റീജിയണൽ ഓഫ് കേരള ഫേസ്-1’ ആണ് ഗവേഷണ പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്ക് www.kfri.res.in.   

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ  നിന്ന് അപേക്ഷ ക്ഷണിച്ചു.

പാർട്ട് ടൈം തസ്തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.


ഫീൽഡ് വർക്കർ തസ്തികയിൽ ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ.


കെയർടേക്കർ തസ്തികയിൽ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.


സെക്യൂരിറ്റി തസ്തികയിൽ കണ്ണൂർ ഒരൊഴിവാണുള്ളത്.  എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.


ക്ലീനിംഗ് സ്റ്റാഫ് തസ്തികയിൽ കണ്ണൂർ ജില്ലയിൽ ഒരൊഴിവ്്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.


വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം.

അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട്  ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയിൽ: [email protected]

.  കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org. ഇ.മെയിൽ: [email protected],  

ഫോൺ: 0471-2348666.

താല്‍ക്കാലിക ഒഴിവ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് .

ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3 നകം വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയും യോഗ്യതാ രേഖകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് [email protected] എന്ന വിലാസത്തില്‍ അയക്കണം.

This image has an empty alt attribute; its file name is cscsivasakthi.gif

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close