Uncategorized

കേന്ദ്ര-കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകൾ-06/10/2020

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

മലപ്പുറം: കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.  

ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള  അപേക്ഷ ഒക്‌ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം

ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, കൊണ്ടോട്ടി, തുറക്കല്‍ പി.ഒ, പിന്‍: 673638 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍: 0483: 2713315.

നേമം: ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിൽ ബാലരാമപുരം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വർക്കർ തസ്തികയിൽ അപേക്ഷിക്കാം.  എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ വിഭാഗത്തിൽ അപേക്ഷിക്കാം.

 പ്രായം 18 – 46 വയസ്സ്.  അപേക്ഷകർ ബന്ധപ്പെട്ട പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

 വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവരിൽ അധിക യോഗ്യതയുള്ളവർ വിവരം അപേക്ഷയിൽ കാണിക്കണം.

 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ബന്ധപ്പെട്ട ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും.  

അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, നേമം, നരുവാമൂട് പി.ഒ എന്ന വിലാസത്തിൽ നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.  

ഇ-മെയിൽ: [email protected].  ഫോൺ: 0471 2399114.

ഡോക്ടര്‍; അഭിമുഖം 13 ന്

അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എച്ച് എം എസ്, എം ഡി(ഹോമിയോ) യും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വേണം), എന്നിവ സഹിതം കോളേജ് കാര്യാലയത്തില്‍ 10.30ന് എത്തണം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.

കരാര്‍ നിയമനം

കൊച്ചി: കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10.

അഭിമുഖത്തിന് പങ്കെടുക്കാം

നാട്ടിക കേരള വാട്ടർ അതോറിറ്റി പ്രോജ്ക്ട് ഡിവിഷൻ ഓഫീസിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഓവർസീയർ ഗ്രേഡ് മൂന്ന് (താൽക്കാലികം) തസ്തികയിലേക്ക് സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഒക്‌ടോബർ ആറ് രാവിലെ 10.30 മുതൽ 4.30 വരെ നടത്തുന്ന കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഒരു അവസരം നൽകുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഫോൺ: 0487-2391410

എന്യൂമറേറ്റര്‍ നിയമനം

കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. 

ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം-21നും 36 നും ഇടയില്‍. അപേക്ഷകള്‍ ഒക്ടോബര്‍ 12നകം ലഭിക്കണം.

ഫോണ്‍: 0481 2566823

ജോലി ഒഴിവ്

എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 12 നു മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

പ്രായപരിധി 18 നും 30 നും ഇടയിൽ. 3 വർഷത്തെ പ്രവർത്തി പരിചയം വേണം. യോഗ്യതകൾ: എസ്.എസ്.എൽ.സി. പാസായിരിക്കണം. വിവിധ ഐടിഐ ട്രേഡുകളിൽ ഉള്ള സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും പുതുക്കിയ ഫോർക്ക് ലിഫ്റ്റ് / ക്രയിൻ ഓപറേറ്റർ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

അല്ലെങ്കിൽ ഏതെങ്കിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ ഫാക്ടറി കാൻ്റീൻ /3 സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിൽ കുക്ക് ആയിട്ടുള്ള അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.

അല്ലെങ്കിൽ നാലാം ക്ലാസും റിഗ്ഗിങ്ങ് ജോലിയിൽ ഉള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

എന്‍ജിന്‍ ഡ്രൈവർ ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവർ തസ്തികയിലെ ഓപ്പണ്‍-5 (റ്റി1,3,5,7,9),ഇറ്റിബി-1 (റ്റി-2)എസ്.സി-1(റ്റി-4) മുസ്ലീം-1 (റ്റി 6)എല്‍.സി/എ.ഐ-1, ഒ.ബി.സി-1(റ്റി-10) വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.

യോഗ്യത: എഴുത്തും , വായനയും അറിഞ്ഞിരിക്കണം. കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സ് 2010 നു കീഴില്‍ നല്‍കിയിട്ടുള്ള ഫസ്റ്റ് ക്‌ളാസ്സ് എന്‍ജിന്‍ ഡ്രൈവർ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല)വയസ്സ് 2020 ജനുവരി ഒന്നിന് 18-37 വയസ്സ് കവിയാന്‍ പാടില്ല.

നിയമാനുസൃത വയസ്സിളവ് അനുവദനീയം.

ശമ്പളം : 732/-(ദിവസം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Related Articles

Back to top button
error: Content is protected !!
Close