Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-19/01/2021

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.

തിരുവനന്തപുരം: സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് മാനദണ്ഡം നിർബന്ധമായും പാലിക്കണം.

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ഡി.സി.എഫ്.എ / ടാലി എന്നിവയില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത.

ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ്ക്ലാസ് പി.ജി.ഡി.സി.എ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും. ഡി.സി.എഫ.്എ / ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാം ക്ലാസ് എം.കോം / ബി.കോം ബിരുദവും ഡി.സി.എഫ.്എ /ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവരും പ്രസ്തുത കോഴ്‌സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം.

താത്പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ജനുവരി 23 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മുമ്പാകെ രാവിലെ 10 ന് ഹാജരാകണം.

ഫോണ്‍: 0491 2527425, 0492 2222660.

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.

ആയൂർവേദ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാർ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം.  28ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.   ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 20 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

 ഫോണ്‍: 0497 2835183.

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐ യില്‍ ബേക്കര്‍ ആന്റ് കണ്‍ഫക്ഷണര്‍, ഇലക്‌ട്രോണിക്ക് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22 ന് രാവിലെ 11 ന് നടക്കും.

വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ മെഷീനിസ്റ്റ്, ടര്‍ണര്‍, ടി ഡി എം ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം ജനുവരി 25 ന് രാവിലെ 10 ന് നടക്കും. യോഗ്യത – മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ടൂള്‍ ആന്റ് ഡൈ മേക്കിംഗില്‍ ഡിപ്ലോമ ഉള്ളവരെ ടി ഡി എം ട്രേഡിലേക്ക് പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0474-2712781.

പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന്  രാവിലെ 10 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്‌സ് ഇവയിലേതെങ്കിലുമുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍ : 0467 2967767

തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ സര്‍വ്വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 20 ന് രാവിലെ 11 മുതല്‍ നടക്കും. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ ഓഫീസില്‍ എത്തണം.

വിശദ വിവരങ്ങള്‍ 0476-2835221 നമ്പരില്‍ ലഭിക്കും.

ഡെമോണ്‍സ്‌ട്രേറ്റര്‍; അഭിമുഖം 23 ന്

  ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 23 ന് രാവിലെ 10 ന് നടക്കും. യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി എസ് സി ഇലക്‌ട്രോണിക്‌സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ എത്തണം.

വിശദ വിവരങ്ങള്‍ 8547005083 നമ്പരില്‍ ലഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ 22ന്

സംസഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ കൺസർവേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളും (അസ്സൽ പകർപ്പ്) ബയോഡേറ്റയും ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റർവ്യൂ. പ്രായപരിധി സർക്കാർ നിയമാനുസൃതം.

ആര്‍.എല്‍.വി കോളേജില്‍ അതിഥി അധ്യാപക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ ഓണ്‍ലൈന്‍ മുഖേന ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍, യോഗ്യതയുടെ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അപ്ലൈഡ് ആര്‍ട്ട് ഇന്റര്‍വ്യൂ ജനുവരി 23-ന് ഉച്ചയ്ക്ക് രണ്ടിനും, പെയിന്റിംഗ് ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും, സ്‌കള്‍പ്ചര്‍ ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും നടത്തും. യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാന്തര ബിരുദം.

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.rlvcollege.com ഫോണ്‍ 0484-2779757. 

ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ ഒഴിവുകള്‍

കുടുംബശ്രീ ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.  പ്രായം 30 വയസ്സില്‍ കൂടരുത്.

അപേക്ഷകള്‍ ജനുവരി 27 ന് വൈകീട്ട് നാലിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കാസര്‍കോട്, സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, പിന്‍ 671123 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോം www.keralachicken.org.in ല്‍ ലഭ്യമാണ്.

ഫോണ്‍: 04994 256 111, 7025104605

ആശുപത്രിയിൽ കരാർ നിയമനം: ഇന്റർവ്യൂ ഇന്ന്(19) മുതൽ

കണ്ണൂർ നഴ്‌സ് ഗ്രേഡ്-2 ആയുർവേദ(വനിതകൾ മാത്രം) മൂന്നൊഴിവുണ്ട്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസത്തിനുകീഴിലെ ആയുർവേദ നഴ്‌സിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. ഇന്റർവ്യൂ 20ന് രാവിലെ 11.30 മുതൽ നടക്കും.


ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ രണ്ടൊഴിവുകൾ. മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ഡിപ്ലോമ, പി.എച്ച്.എൽ/തത്തുല്യമാണ് യോഗ്യത. ഇന്റർവ്യൂ 21ന് രാവിലെ 11.30ന് നടക്കും. ഫാർമസിസ്റ്റ് ഗ്രേഡ്-2(അലോപ്പതി) തസ്തികയ്ക്ക് ഫാർമസി ഡിപ്ലോമ/തത്തുല്യം. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഇന്റർവ്യൂ 22ന് രാവിലെ 11.30ന് നടക്കും.


അപേക്ഷകർ ബയോഡാറ്റയും ജനനത്തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, ആധാർ, പാൻ കാർഡ് എന്നിവയും സഹിതം കൃത്യസമയത്ത് പരിയാരം ഗവ.കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ തിയതി അവധിയായാൽ തൊട്ടടുത്ത ദിവസം ഇന്റർവ്യൂ നടക്കും.

റിസർച്ച് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2021 നവംബർ 30 വരെ ദൈർഘ്യമുള്ള ‘ക്വാൻഡിഫിക്കേഷൻ ഓഫ് ദി ബേർഡ് ഹസാർഡ് ടു എയർക്രാഫ്റ്റ് ഇൻ ദി നേവൽ എയർ സ്റ്റേഷൻ (ഐ.എൻ.എസ്. ഗരുഡ) കൊച്ചി ടു ഡെവലപ്പ് മിറ്റിഗേഷൻ സ്ട്രാറ്റജീസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.  

ആയൂർവേദ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാർ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം.  28ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

This image has an empty alt attribute; its file name is cscsivasakthi.gif

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ


Related Articles

Back to top button
error: Content is protected !!
Close