Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-16/01/2021

കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ വിഭാഗത്തില്‍ ഒഴിവ്

ആലപ്പുഴ :സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്. ആര്‍. ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലാറ്റിന്‍ കത്തോലിക് വിഭാഗത്തിലേക്ക് സംവരണംചെയ്തിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്‍ കെമിസ്ട്രിയിലേക്ക് താല്കാലിക ഒഴിവുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. യോഗ്യത: പി.ജി. & നെറ്റ്. താത്പര്യമുള്ള ഉദ്ദ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുംസാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫീസില്‍ 18ന് രാവിലെ 10ന് ഹാജരാകണം.

അധ്യാപക ഒഴിവുകള്‍

കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഫിസിക്‌സ് വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 20 ന്  രാവിലെ 10 നും കെമിസ്ട്രി വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 21 ന്  രാവിലെ 10 നും കോളേജില്‍ നടക്കും.

ഫോണ്‍: 0467 2234020, 9744010202.

ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

കാസര്‍കോട് ഗവ. കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 27 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

ഫോണ്‍: 04994 256027.

ട്രസ്റ്റി  നിയമനം

കോഴിക്കോട് താലൂക്ക് അഴകൊടി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന്   അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 15  നകം  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോം malabardevaswom.kerala.gov.inല്‍ ലഭ്യമാണ്.

കോഴിക്കോട് താലൂക്ക് ഉദയകുറുംബ ഭഗവതി ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 30 ന്  വൈകീട്ട്  അഞ്ചിനകം  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ജല അതോറിറ്റിയില്‍ കരാര്‍ നിയമനം

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപറമ്പ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.  പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപറമ്പ് ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹജരാകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുടുംബശ്രീ ചിക്കന്‍; ജില്ലയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

ആലപ്പുഴ :കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍ )  കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും  ആലപ്പുഴ ജില്ലയില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്  തസ്തികകളിലേക്ക് ഒരുവര്‍ഷക്കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ WWW.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 27ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ , സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജ്ജന മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്  വലിയ കുളം ജംഗ്ഷന്‍, തിരുവമ്പാടി, 688001 എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ലഭ്യമാണ്.

പാലക്കാട്: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകളും വിവരങ്ങളും keralachicken.org.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 ല്‍ അയക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  

നിര്‍മ്മിതി കേന്ദ്രത്തില്‍ ഫിനാന്‍സ് ഓഫീസര്‍ നിയമനം

ആലപ്പുഴ: നിര്‍മ്മിതി കേന്ദ്രത്തില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ഫിനാന്‍സ് ഓഫീസര്‍/ ഗവണ്‍മെന്റ് അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ നിന്നോ അതിനു മുകളിലുള്ള തസ്തികയില്‍ നിന്നോ വിരമിച്ചവരായിരിക്കണം. മാസം 25000 രൂപ പ്രകാരം ആറ് മാസ കാലാവധിയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.വിശദമായ ബയോഡേറ്റ ജനുവരി 30 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് സെക്രട്ടറി / പ്രൊജക്റ്റ് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി. ഒ, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447 171241.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. പ്രൊജക്ട് സ്ഥാഫ്-2 യോഗ്യത ഓഫീസ് പാക്കേജുകളിലും ടാലിയിലും  അറിവുളള എംകോം, പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത ഡിപ്ലോമ/ഐറ്റിഐ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

അട്ടപ്പാടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് ഡീസല്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗിന് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക് ഡീസല്‍ ഒഴിവിലേക്ക് ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷം പൊതുമേഖലാ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

എംപ്ലോയബിലിറ്റി സ്‌കില്‍ ഒഴിവിലേക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ബി.ബി.എ/എം.ബി.എ ഉള്ളവര്‍ അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, സോഷ്യല്‍ എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം  അല്ലെങ്കില്‍ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തോടെ ബിരുദമോ ഡിപ്ലോമയോ നേടി എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐ.യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍ 9061291291.

കുറ്റിക്കോല്‍ ഗവ. ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 20 ന് രാവിലെ 11 ന് ഐ ടി ഐയില്‍ നടക്കും.

ഫോണ്‍: 04994 206200

കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജനുവരി 18 രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. പ്രിന്റിംഗ് ടെക്‌നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിറ്റിപിസി ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്‌റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ നിശ്ചിത ദിവസം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍.

ഫോണ്‍: 04862 238038

കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ്  അസിസ്റ്റന്റ് ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  എ ഐ ടി സി ഇ/യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐ ടി/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട്  വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ ഐ ഇ എല്‍ ഐ ടിയില്‍ എ ലെവലോടെ നേടിയ ഐ ടി ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ എന്‍ ടി സി/എന്‍ എ സി ഇന്‍ കോപ്പ ട്രേഡ്/ത്രിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത.  

ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 18 ന് രാവിലെ 10.30ന് തോട്ടട ഗവ. വനിതാ ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  

ഫോണ്‍: 0497 2835987.

കല്‍പ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബേസിക് മൊഡ്യൂള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 18 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും.  ബിസി.എ. അല്ലെങ്കില്‍ എം.സി.എ. ആണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 205519.

ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡേറ്റ സഹിതം അപേക്ഷകള്‍ ജനുവരി 22 നകം സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, കോര്‍ട്ട് കോമ്പൗണ്ട്, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 04994 256189

ഡാറ്റ എന്‍ട്രി :യുവജനങ്ങള്‍ക്ക് അവസരം

രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ  സംബന്ധിച്ച്  വിവിധ  ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്. താല്‍പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ 9188010343  എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് സന്ദേശമായി  അയക്കണം. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക്   സര്‍ട്ടിഫിക്കറ്റ് , പരിശീലനം,  പ്രതിഫലം നല്‍കും.

ഇന്റര്‍വ്യൂ

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ  ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിങ് ട്യൂട്ടറേയും ഐ.എം.സിയുടെ കണക്കുകള്‍ തയ്യാറാക്കുന്നതിന്  അക്കൗണ്ടന്റിനേയും തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ ജനുവരി 19  രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കും. ഡ്രൈവിംഗ് ട്യൂട്ടര്‍- യോഗ്യത – എസ്.എസ്.എല്‍.സി, 2 &  4 വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, എല്‍.എം.വി 5 വര്‍ഷത്തെ പരിചയം.   പ്രായം- 35-45.  അക്കൗണ്ടന്റ് – യോഗ്യത – പിജി.ഡിസി.എ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, പ്രായം – 25-40.

ഫോണ്‍: 04868272216

നഴ്‌സിങ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

 
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെപിഎച്ച്എന്‍, ആര്‍.ബി.എസ്.കെ.നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ദിവസവേതനാടി സ്ഥാനത്തിലുള്ള കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ജനുവരി 25ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  

അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിനു പുറത്ത് എഴുതണം.   യോഗ്യതയടക്കമുള്ള വിശദവിവരം www.arogyakeralam.gov.in  വെബ്സൈറ്റില്‍ ലഭിക്കും.

കരാർ നിയമനം: ഇന്റർവ്യൂ 19 ന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ് ടുവും, ഡി.സി.എയുമാണ് യോഗ്യത.
ക്ലർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 19 ന് രാവിലെ പത്തിനും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഉച്ചയ്ക്ക് ഒരു മണിക്കും ഇൻർവ്യൂ നടക്കും.  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഇൻർവ്യൂവിന് ഹാജരാകുന്നതവർ കൃത്യമായും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

താല്‍ക്കാലിക നിയമനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ ഒഴിവുള്ള ആയുര്‍വ്വേദ നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

എസ്.എസ്.എല്‍.സി യും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ നേഴ്‌സിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സും വിജയിച്ചവരെയാണ്  നിയമനത്തിന്  പരിഗണിക്കുന്നത്.

മേല്‍പ്പറഞ്ഞ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം 20.01.2021 ബുധനാഴ്ച രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ (തൃശൂര്‍ വടക്കേ സ്റ്റാന്റിന് സമീപം വെസ്റ്റ് പാലസ് റോഡ്) കൂടിക്കാഴ്ചയ്ക്ക് എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല.

ഫോണ്‍ :  0487-2334313

താല്‍ക്കാലിക നിയമനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് II തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

എസ്.എസ്.എല്‍സിയും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സും  പാസ്സായിട്ടുള്ളവരെയാണ്  നിയമനത്തിന് പരിഗണിക്കുന്നത്.

മേല്‍പ്പറഞ്ഞ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം 19.1.2021 ചൊവ്വാഴ്ച രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ (തൃശൂര്‍ വടക്കേ സ്റ്റാന്റിന് സമീപം വെസ്റ്റ് പാലസ് റോഡ്) കൂടിക്കാഴ്ചക്കായി എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല.

ഫോണ്‍ :  0487-2334313

ആത്മ : താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 

തൃശൂർ ജില്ലയിൽ അന്തിക്കാട്, ചേർപ്പ്, ചൊവ്വന്നൂർ, ഒല്ലൂക്കര എന്നീ ബ്ലോക്കു തല കൃഷി അസിസ്റ്റൻ്റ്‌ ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്ന താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരുവർഷത്തെ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പദ്ധതികളുടെ ഫീൽഡ് തല നിർവഹണ ചുമതലയുള്ള ഈ തസ്തികയിലേക്ക് കൃഷി/ മൃഗസംരക്ഷണം/ ഡയറി സയൻസ് /ഫിഷറീസ് അഗ്രികൾച്ചറൽ എൻജിനിയറിങ്ങ് ഇവയിൽ ബിരുദാനന്തരബിരുദമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ്  പരിഗണിക്കുന്നത്. കൃഷി അനുബന്ധ മേഖലകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. 28955 രൂപയാണ് പ്രതിമാസ മൊത്തവേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പും സഹിതം തൃശൂർ ചെമ്പുക്കാവ് അഗ്രികൾച്ചർ കോംപ്ലക്സിലെ  മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ ഓഫീസിൽ പ്രൊജക്ടർ ഡയറക്ടർ മുമ്പാകെ ജനുവരി 19ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

മങ്കര ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റന്‍സ്/ ഐ.ടി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയശേഷം മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ / പി.ഡി.എസ്.ഇ അല്ലെങ്കില്‍ ബി.സി.എ / ബി.ടെക്ക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക് ഡാറ്റാ പ്രൊസസ്സിങിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുമുള്ള ബിരുദം അല്ലെങ്കില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടു കൂടിയ ബിരുദത്തോടൊപ്പം ഒരുവര്‍ഷ പി.ജി.ഡി.സി.എ/ പി.ഡി.എസ്.ഇ അല്ലെങ്കില്‍ ഭാരത സര്‍ക്കാരിന്റെ ഡി.ഒ.ഇ.എ.സി.സി.യില്‍ നിന്നുള്ള എ/ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഐ.ഐ.ഐ.ടി.എം-കെ നല്‍കുന്ന ഒരുവര്‍ഷ മുഴുവന്‍സമയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകീട്ട് നാലിനകം പഞ്ചായത്തോഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2872320.

ഫെസിലിറ്റേറ്റര്‍ നിയമനം

അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി മേലേ ഊര്, മേട്ടുവഴി, വടക്കോട്ടത്തറ, ചെമ്മണ്ണൂര്‍, തെക്കേപുതൂര്‍ചാവടിയൂര്‍, വെച്ചപ്പതി, പുതൂര്‍, ഉമ്മത്താംപടി ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിശീലനം നേടിയ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി/ ഡിഗ്രി/ പ്ലസ്.ടു ഉള്ളവരെയും പരിഗണിക്കും. പ്രസ്തുത ഊരുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ജനുവരി 23 ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 04924-254382.

This image has an empty alt attribute; its file name is cscsivasakthi.gif

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close