TEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-09/01/2021

ലക്ചറര്‍; താത്കാലിക നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദ യോഗ്യതയുള്ളവര്‍ ജനുവരി 12 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ സാഹിത്യം, വേദാന്തം വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ അഭിമുഖം 12നും വ്യാകരണം, ന്യായം, ജ്യോതിഷം വിഭാഗത്തിലേക്കുള്ള അഭിമുഖം 13നും പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍; അപേക്ഷിക്കാം

ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം അഭിമുഖം മുഖേന. അപേക്ഷ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ജനുവരി 30 നകം നല്‍കണം.

വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും.

സൈക്കോളജി അപ്രന്റിസ് താല്കാലിക നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 14ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

ഗസ്റ്റ് ഇൻസ്ട്രക്റ്ററായി അപേക്ഷിക്കാം

ദേശമംഗലം ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എൻ ടി സി /എൻ എ സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഓഫീസിൽ ജനുവരി 11ന് രാവിലെ 11ന് സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും 2 കോപ്പികളും സഹിതം ഇൻ്റർവ്യൂവിന് ഹാജരാകണം.

ദേശമംഗലം ഗവ. ഐ. ടി. ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയത്തിൽ എംബിഎ, ബിബിഎ അല്ലെങ്കിൽ

 സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്കണോമിസ് ബിരുദം, 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഐ ടി ഐ. ഓഫീസിൽ ജനുവരി 11ന് ഉച്ചയ്ക്ക് 2ന് സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും 2 കോപ്പികളും സഹിതം ഇൻ്റർവ്യൂവിന് ഹാജരാക്കണം.

ഫോൺ: 04884-279944

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ്് പ്രോഗ്രോമിംഗ് അസിസ്റ്റന്റ്, ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 ന്  ഐ.ടി.ഐയില്‍ നടക്കും.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍  ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദമോ, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമള്ളവര്‍ക്ക്  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രോമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഫിറ്റര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍  ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദമോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് സിവില്‍ ഡ്രാഫ്റ്റ്മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04672-230980.

കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍ നടക്കും. 

ഫോണ്‍: 04994 206200

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുളള ഇന്റര്‍വ്യൂ ജനുവരി 11 രാവിലെ  11ന് നടക്കും. യോഗ്യത – ഫിറ്റര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍  ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  നിശ്ചിത ദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 04868 272216

സിസ്റ്റം അനലിസ്റ്റ് നിയമനം

കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനവും ശാക്തീകരണവും ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിനു കീഴിലെ ഏജന്‍സിയാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്), ആലുവ കിഴക്കെ കടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സാഫിന്റെ  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് ഒരു സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 18-ന് [email protected]  ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.

ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. യോഗ്യത ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /എം.സി.എ. പ്രായം 40 വയസ് കവിയരുത്. ശമ്പളം 18,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.safkerala.org

ഫോണ്‍ 0484-2607643, 1800 4257643.

ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ’ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 

തൃശൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് ‘ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ’ അധ്യാപക താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻ്ററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 16ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹാജരാകണം.

ഫോൺ: 0487 2333460

ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ  ഒഴിവ്

കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ  ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍/ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍ എ സി യും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

വാക്ക്-ഇൻ-ഇന്റർവ്യൂ 13ന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളായ തലശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
തലശ്ശേരിയിൽ ക്ലാർക്കിന്റെ ഒരു ഒഴിവും കരുനാഗപ്പള്ളിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവുമാണുള്ളത്. ക്ലാർക്കിന് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് +2 വും ഡി.സി.എയും വേണം.
ക്ലാർക്ക് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13ന് പകൽ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് ഉച്ചയ്ക്ക് ഒരു മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരത്ത് വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാകണം ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്.

എന്യുമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു ; പരിശീലനം ജനുവരി 11, 12ന് 

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ എന്യുമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ പൂർണമായും ജിഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി സർവ്വേ നടത്തുന്നതിനാണ് ഗ്രാമപഞ്ചായത്തുകളിൽ  എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് 90 എന്യൂമറേറ്റർമാരെയും കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 60 എന്യൂമറേറ്റർമാരെയുമാണ് തിരഞ്ഞെടുക്കുന്നത്. ഒരു പ്ലോട്ടിന്/വീടിന് 7 രൂപ 50 പൈസ നിരക്കിലാണ് പ്രതിഫലമായി നൽകുക. സന്നദ്ധ പ്രവർത്തകരായ സാമൂഹിക പ്രവർത്തകർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. യോഗ്യത 18 വയസ്സ് പൂർത്തിയാക്കിയവരും സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം. 

അപേക്ഷകൾ പൂർണ്ണമായ മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ജനുവരി 11ന് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ രാവിലെ 10 മണിയ്ക്കും പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ജനുവരി 12ന് ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്കും നടത്തുന്ന പരിശീലനത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

ഫോൺ : 7025804292, 9447391320, 0480-2825291.


മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close