Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ/ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ-18/12/2020

സിവില്‍ എക്‌സൈസ് ഓഫീസര്‍ ഒഴിവ്

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 189 /2020) അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലും വനാതിര്‍ത്തികളിലും  സെറ്റില്‍മെന്റ് കോളനികളില്‍  താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്കന്‍  വിഭാഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

ഇവരുടെ അഭാവത്തില്‍ മറ്റു പ്രാക്തന ഗോത്രവിഭാഗക്കാരേയും പരിഗണിക്കും.   ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, അപേക്ഷയുടെയും  സാക്ഷ്യ പത്രത്തിന്റെയും  മാതൃകകള്‍ ലഭിക്കുന്നതിന് ജില്ലാ പി.എസ്. സി  ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍: 0491 -2505398.

ന്യൂട്രീഷ്യനിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ സമ്പുഷ്ടകേരളം പദ്ധതിയിൽ ആരംഭിക്കുന്ന ന്യൂട്രീഷ്യന്‍ ആന്റ് പാരന്റിംഗ് ക്‌ളിനിക്കിലേക്ക്  ന്യൂട്രീഷ്യനിസ്റ്റിന്റെ  സേവനം ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ദിവസം 500 രൂപ  നിരക്കില്‍ മാസത്തില്‍ എട്ട് ദിവസമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.


 വിദ്യാഭ്യാസ  യോഗ്യത- ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ്   ബിരുദാനന്തര ബിരുദം.  ഡയറ്റ് കൌണ്‍സിലിംഗ്/ ന്യൂട്രീഷ്യനല്‍ അസ്സസ്സ്‌മെന്റ്/പ്രഗ്‌നന്‍സി ആന്റ് ലാക്ടേഷന്‍ കൌൺസിലിംഗ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

വയസ്സ് 45  കവിയരുത്.  ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത  സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ഫോട്ടോ  സഹിതം ഡിസംബര്‍  22 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി ബ്‌ളോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഫോണ്‍ : 0495 2375760.

ജൂനിയർ റസിഡന്റ് താൽകാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തും. ഒരൊഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 24. വിശദ വിവരങ്ങൾക്ക്: www.gmckollam.edu.in.  

വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രോഗ്രാമിങ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി, എം.എസ് ഓഫീസ് ഫാക്കല്‍റ്റി, ഫീമെയില്‍ ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ്, ഇലക്ട്രീഷന്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 21 തിങ്കളാഴ്ച രാവിലെ 10 ന്് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 250 രൂപ സഹിതം എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതിയാകുന്നതാണ്. ഫോണ്‍ : 04832 734737

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.  ഇവരുടെ അഭാവത്തില്‍  ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.  

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട  രേഖകള്‍  സഹിതം ഡിസംബര്‍ 30ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ  ഓഫീസില്‍ എത്തണം. ഇന്റര്‍വ്യൂവില്‍  പങ്കെടുക്കുന്നതിന് മുമ്പ് ഡി. ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ ഇക്കണോമിക്സ് വിഷയത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായവര്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഡിസംബര്‍ 29 നകം നേരിട്ടോ തപാലിലോ നല്‍കണം.  

വിലാസം പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ. കോളജ്, കല്‍പ്പറ്റ, പുഴമുടി.പി.ഒ. പിന്‍ 673122.

 ഫോണ്‍ 04936 204569.

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒഴിവുള്ള ഒരു ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പി.എസ്.സി അംഗീകരിച്ച നിശ്ചിത യോഗ്യതയുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.

50 വയസില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സൈനിക സേവനം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.

മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക നിയമനം

കാര്യവട്ടം സർക്കാർ കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ: 0471-2417112.

വനിതാ പോളിടെക്‌നിക്കിൽ താൽക്കാലിക നിയമനം

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി. ആൻഡ് ബി സി എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.

ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസിന് എം.കോം ഫസ്റ്റ് ക്ലാസ് ബിരുദം (റെഗുലർ)/എം.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി സി യ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത.

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org.    

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.

അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 2021 ജനുവരി 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും

This image has an empty alt attribute; its file name is cscsivasakthi.gif

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

ഇരുനൂറിലധികം  വിജ്ഞാപനവുമായി ഉടൻ പിഎസ്‌സി 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020, അസി. കമാൻഡന്റ് ഒഴിവുകൾ ജനറൽ ഡ്യൂട്ടി (ജിഡി) 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

ആർ‌സി‌എഫ്‌എൽ റിക്രൂട്ട്‌മെന്റ് 2020: 358 ട്രേഡ് അപ്രന്റീസ് തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക

യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍

കേരള പി‌എസ്‌സി വിജ്ഞാപനം – സൂപ്രണ്ടിനും മറ്റ് ഒഴിവുകൾക്കും അപേക്ഷിക്കുക | Rs. പ്രതിമാസം 35700-75600 ശമ്പളം

ആർ‌ആർ‌ബി എൻ‌ടി‌പി‌സി, ഗ്രൂപ്പ് ഡി, മറ്റ് പരീക്ഷ തിയ്യതികൾ: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ പരിശോധിക്കുക

കേരള പി‌എസ്‌സി:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് : കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020

വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റിൽ കെയർടേക്കർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

AFCAT നോട്ടിഫിക്കേഷൻ 2021: ഓൺലൈൻ അപേക്ഷ, പരീക്ഷാ രീതി, സിലബസ്, ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close