Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-05/11/2020

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക്   നിയമനം

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക്   നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.  ഒരു വര്‍ഷത്തേക്കാണ് നിയമനം.

   കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക്  യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 22-25 വയസ്സ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000/- രൂപ ശമ്പളം ലഭിക്കും. 

താത്പര്യമുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ ബയോ ഡാറ്റയും, യോഗ്യതയുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 12-നകം കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. 




കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773. 

എറണാകുളം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 12 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകും. 

പ്രായം- 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ടെക് – കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ ബി.ടെക് -ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍സ് ബിരുദം




റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലാ സംരക്ഷണ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറു മാസത്തേക്കാണ് നിയമനം. 

എം.എ സോഷ്യോളജി/എം.എസ്.ഡബ്ല്യൂ യോഗ്യതയുളള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.  മുന്‍പരിചയം അഭികാമ്യം.  പ്രായപരിധി 30 വയസ്സ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000/- രൂപ ഹോണറേറിയം ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10.  കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], 0471-2345121.  

റെസ്‌ക്യൂ ഓഫിസര്‍അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി തിരുവനന്തപുരം ജില്ലക്കാരായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  ഒരു ഒഴിവാണുളളത്. 

എം.എ സോഷ്യോളജി/എം.എസ്.ഡബ്ലൂ ആണ് യോഗ്യത.  കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.  

താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷാ ഫോമും ബയോ ഡാറ്റയും നവംബര്‍ 10-ന് വൈകുന്നേരം 5 നകം [email protected] എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.  എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. 

കൂടുതല്‍ വിവരങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പര്‍ 0471-2345121.

ആർ.സി.സിയിൽ അപ്രന്റീസ് ട്രയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ഗ്രാജുവേറ്റ് എൻജിനിയറിങ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 16ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in ൽ ലഭിക്കും.

ഡയാലിസിസ് ടെക്‌നീഷ്യന്‍  നിയമനം

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വിശദവിവരത്തിന് ഫോണ്‍ :0477- 2253324.

തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍ നടത്താന്‍ അവസരം

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍-സാഫ് മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുന്നതിന് അഞ്ച് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു.

ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ ആയ 20 നും 50 നും ഇടക്ക് പ്രായമുളള വനിതകളുടെ ഗ്രൂപ്പായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, വെളളയില്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍ 9745100221, 9995231515.

ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

കൊയിലാണ്ടി താലൂക്ക് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചു മണിക്കകം  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.  

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  

യോഗ്യത: ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ്  വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം അപേക്ഷിക്കണം.  

ഫോണ്‍ 0495 – 2383780, ഇ മെയില്‍ : [email protected]

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

പിഎസ്‌സി വിജ്ഞാപനം: ഉടൻ 61 തസ്തികകളിൽ-2020

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close