Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകൾ

അങ്കണവാടികളില്‍  വര്‍ക്കര്‍/ ഹെല്‍പ്പര്‍

പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഇലന്തൂര്‍  ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള ചെറുകോല്‍, നാരങ്ങാനം, ചെന്നീര്‍ക്കര, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഇലന്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ  അങ്കണ വാടികളിലേക്ക്  വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന്  അപേക്ഷകള്‍ ക്ഷണിച്ചു.

 അപേക്ഷകര്‍  2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമായിരിക്കണം.  

വര്‍ക്കര്‍ തസ്തികയിലേക്ക്  അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം.  ഫോറത്തിന്റെ മാതൃക  ഇലന്തൂര്‍ ഐ.സി.ഡി.എസ്  പ്രോജക്ട് ഓഫീസില്‍  ലഭിക്കും.  അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ച് വരെ സ്വീകരിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ കായചികിത്സ, സ്വസ്ഥവൃത്ത, അഗദതന്ത്ര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍  അടിസ്ഥാനത്തില്‍ അസി.പ്രൊഫസറെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതം സപ്തംബര്‍ 23 (കായചികിത്സ), 24 (സ്വസ്ഥവൃത്ത), 25 (അഗദതന്ത്ര) തീയതികളില്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍: 0497 2800167.

സമ്പുഷ്ട കേരളം പദ്ധതി: വിവിധ തസ്തികകളില്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോഡിനേറ്റര്‍, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.

ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് / സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷന്‍ എന്നിവയിലേതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ബ്ലോക്ക് കോഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഗ്രാജുവേഷന്‍ ഇന്‍ സയന്‍സ്/ എന്‍ജിനീയറിങ് എന്നിവയിലേതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പാലക്കാട്: താല്പര്യമുള്ളവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് -678001 വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ അയക്കണമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ https://tinyurl.com/pght1 ല്‍ ലഭിക്കും. ഫോണ്‍: 0491-2505780.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട്: കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന് കോങ്ങാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍-9447803575.

കണ്ണൂര്‍ : അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്‌ടെക്‌നീഷ്യനെ നിയമിക്കുന്നു.  

ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് സപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് അഴീക്കോട് സി എച്ച് സി യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.

ഫാര്‍മസിസ്റ്റ് നിയമനം

കണ്ണൂര്‍ : കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് കേരള രജിസ്‌ട്രേഷനോടു കൂടിയ ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി. ഫാം ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം സെപ്തംബര്‍ 11 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍: 0460 2240230

പ്രോജക്ട് മാനേജര്‍ ഒഴിവ്:

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  

വിശദവിവരങ്ങൾക്ക്: www.kel.co.in.  ഇ-മെയിൽ:  [email protected].    

അട്ടപ്പാടിയില്‍  പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘നമത് വെള്ളാമെ’ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു.

അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം.

ബി.ടെക് അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള 20 – 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി സഹിതം സെപ്തംബര്‍ 23 ന് വൈകീട്ട് അഞ്ചിനകം അട്ടപ്പാടി ഐ. ടി.ഡി.പി. പ്രൊട്ടക്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 04924 254382.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: www.kel.co.in.  ഇ-മെയിൽ:  [email protected].    

പ്രോജക്ട് കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം 

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫിഷറീസിലോ സുവോളജിയിലോ ബന്ധപ്പെട്ട മേഖലയിലുള്ള ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ പ്രതിമാസവേതനം 24,040 രൂപയായി നിശ്ചയിച്ചിരിക്കുന്നു.

ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബര്‍ 23നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

ഇ-മെയില്‍ : [email protected] ഫോണ്‍: 0468 2223134

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത.

പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സെപ്റ്റംബര്‍ 23 വൈകീട്ട് അഞ്ച് മണിക്കകം adminis…@kfri.res.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം.

അപേക്ഷയുടെ മാതൃക www.kfri.res.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2690100.  

കരാര്‍ നിയമനം

ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്‌കീം  നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കാര്‍ഷിക  എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ബി.ടെക് (അഗ്രി്ക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) ബിരുദമാണ് യോഗ്യത. എസ്.എം.എ.എം പദ്ധതിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 39500 രൂപ.

താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി സെപ്തംബര്‍ 29ന് രാവിലെ 11 മണിക്ക് ഇടുക്കി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 228522, 9446740469.

നാഷണല്‍ ആയുഷ് മിഷനില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്,  പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിമാസം 41,850 രൂപ നിരക്കിലും (വനിതകള്‍ക്ക് മുന്‍ഗണന) കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തുന്നു. 

തെറാപ്പിസ്റ്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിട്ടുള്ളവരും 40 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.  സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ പ്രസൂതിതന്ത്ര പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. 

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ഈ മാസം 29ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.

കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍  ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 25നകം ഇ-മെയില്‍ ചെയ്യണം.  ഇന്റര്‍വ്യൂന് ഹാജരാകേണ്ട സമയം സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍: 0468 2324337

Related Articles

Back to top button
error: Content is protected !!
Close