NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-02/11/2020

സി.ഇ.ടി.യിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകൾ ഉണ്ട്.

കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റി.യിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ ബി.ടെക് ബിരുദവും, ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ്/തത്തുല്യ യോഗ്യതയും അല്ലെങ്കിൽ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിൽ അധ്യാപന പരിചയവും വേണം.

11ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു പകർപ്പും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക്  http://cet.ac.in.   




ഫിലോസഫി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ (നവംബർ 3)

തലശ്ശേരി ഗവ.കോളേജിൽ ഫിലോസഫി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ: 9961261812.

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 11ന്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.  ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ ഉള്ളവർ 11ന് ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2515563,  [email protected].   

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം നവംബര്‍ ആറിന്

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷണര്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ ആറിന് രാവിലെ 11 ന് നടക്കും.

വിശദ വിവരങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.

 ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം.

പരിസരവാസികള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍ഗണന ലഭിക്കും.

ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ട്രേഡിലുള്ള ഐ.റ്റി.ഐ യോഗ്യതയാണ് ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

പ്ലംബിംഗിള്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പ്ലംബിംഗ് ആന്‍ഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 ന് മുന്‍പ് നെയ്യാര്‍ഡാം ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9544815783, 9446365984.

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ കൺസൾട്ടന്റ് (ഹ്രസ്വകാല കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. നോൺ പ്രഫഷണൽ/പ്രഫണൽ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും  siemat.kerala.gov.in ൽ ലഭിക്കും.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം 40 വയസ് കവിയരുത്. ശമ്പളം 10,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 10-ന് രാവിലെ 11 മുതല്‍.

നഴ്‌സിംഗ് അസിസ്റ്റന്റ്/അറ്റന്‍ഡര്‍-രണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്. 40 വയസ് കവിയരുത്. ശമ്പളം 11,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 12-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close