NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-19/10/2020

സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്.

ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷിക്കാനുള്ള ലിങ്ക് http://ee.cet.ac.in ൽ ലഭിക്കും.  ഗൈഡൻസ് ആൻഡ് നാവിഗേഷൻ, റോബോട്ടിക്‌സ് എന്നീ വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾ 0471-2515562, 9447438978.

ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം

ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 27ന് രാവിലെ 10ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

വിശദവിവരങ്ങൾക്ക്  [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടുക.

ഫോൺ: 9447533202.




അധ്യാപക ഒഴിവ്

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ  ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം [email protected], [email protected], [email protected] എന്നീ ഇ- മെയിൽ വിലാസങ്ങളിലേക്ക്  ഒക്ടോബർ 22 ന് വൈകുന്നേരം നാലിനകം അയക്കണം.
കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പര്‍ നിയമനം

പാലക്കാട്: ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി,  പിരായിരി  പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

എസ്.സി, എസ്.ടി  വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ടാവും. നവംബര്‍ 11 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷഫോറം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  ലഭിക്കും.

അപേക്ഷിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂര്‍മേട് പി.ഒ. പാലക്കാട് 678013.

ഫോണ്‍:0491-2528500.




ഗസ്റ്റ് അധ്യാപകര്‍; അഭിമുഖം 23 നും 28 നും

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ളത് ഒക്‌ടോബര്‍ 23 നും ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് 28 നും നടക്കും. ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം.

വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രയ്ക്ക് അപേക്ഷിക്കാം

കൊച്ചി:  പ്രധാനമന്ത്രി സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി വര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍ കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നു.


എറണാകുളം ജില്ലയിലെ 21 തീരദേശ മത്സ്യഗ്രാമങ്ങളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് നിയമിക്കുന്നു. കരാര്‍ കാലത്ത് 15000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും.

ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കൂടാത്ത പ്രായമുളളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിക്കേണ്ടത്.

അപേക്ഷയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ ഓഫീസുകളില്‍ ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്.  




വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് തൈക്കാട് എസ്.എച്ച്.ആര്‍.സി.(സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

തിരുവനന്തപുരം ജില്ലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ള എം.ബി.ബി.എസ്. ബിരുദധാരികള്‍ക്കു പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എം.ബി.ബി.എസ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെ മാത്രമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.




നഴ്സ് അഭിമുഖം

കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 21ന് അഭിമുഖം നടത്തും.

 നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ൽ താഴെ.

നറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സാണ് നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയുടെ യോഗ്യത. പ്രായം 30 ൽ താഴെ.

താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം.

കൂടുതൽ വിവരങ്ങൾ 0481 2563451, 256545 എന്ന നമ്പറിൽ ബന്ധപ്പെടണം.

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ‘ജനറ്റിക് ഇംപ്രൂവ്‌മെന്റ് ഓഫ് ടീക്ക്-ഫെയ്‌സ്  II: ലൊക്കേറ്റിംഗ് പ്ലസ് ട്രീസ്, എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ ആൻഡ് ക്ലോണൽ ഇവാല്യൂവേഷൻ ട്രൈൽസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലെ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.




പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ  PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.


ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി  [email protected] ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ

കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close