Uncategorized
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ നിയമനം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം
സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്വർക്കർ, സെന്റർ അഡ്മിനിസ്ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്തശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പരിൽ അറിയിക്കണം.
- ഓൺലൈൻ രജിസ്ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ [email protected] എന്ന മെയിലിൽ 30നകം അയയ്ക്കണം.
- നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.
പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്ടോറിയ ലെസ്ച് ആന്റ് കോസിനിയം ഫെനെസ്ട്രേറ്റം കോൽബർ ഇൻ വെസ്റ്റേൺ ഗാട്ട്സ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ ഒന്നിന് വൈകുന്നേരം അഞ്ച് വരെ ഒൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.
സഹായിയുടെ ഒഴിവ്
നീലേശ്വരം നഗരസഭയുടെ ചാത്തമത്തുള്ള ശിശു മന്ദിരത്തില്‍ സഹായിയുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് നീലേശ്വരം നഗരസഭാ അനക്സ് ഹാളില്‍.