Uncategorized

ആയുര്‍വേദ ഫാര്‍മസിസ്റ്റ്/ലാബ് ടെക്‌നിഷ്യൻ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുളള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍  ഓഗസ്റ്റ് 24 ന് രാവിലെ 11 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗുമാണ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാദ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) യോഗ്യത.

പ്രായ പരിധി 18-36 മധ്യേ. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കോവഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2544296

ലാബ് ടെക്‌നീഷ്യനെ നിയമിക്കും

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കി ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യന്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും.

അംഗീകൃത ബിരുദം അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ ഡി എം എല്‍ റ്റി അല്ലെങ്കില്‍ എം എല്‍ റ്റി. കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം. 
 യോഗ്യരായവര്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകള്‍ക്കൊപ്പം [email protected]  മെയിലില്‍ ആഗസ്റ്റ് 20 നകം സമര്‍പ്പിക്കണം.

അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. കുടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 04862 232221  എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയോ ചെയ്യണം. 

ലബോറട്ടറി ടെക്‌നീഷ്യന്‍; താത്കാലിക നിയമനം

വെളിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച് എം സി മുഖേന താത്കാലിക നിയമനം നടത്തും.

പി എസ് സി അംഗീകരിച്ച എം എല്‍ ടി, ഡി എം എല്‍ ടി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ സെപ്തംബര്‍ ഒന്‍പതിനകം ആശുപത്രി ഓഫീസില്‍ നല്‍കാം.

വിശദ വിവരങ്ങള്‍ 0474-2494345, 9446036809 എന്നീ നമ്പരുകളില്‍ ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close