Uncategorized
Trending

അങ്കണവാടി ഹെല്‍പ്പര്‍ /കുടുംബശ്രീ / അക്കൗണ്ടന്റ്, ഓഫീസ്, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംത്തിട്ട:

കോയിപ്രം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികകളിലേക്കു നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കു പരിഗണിക്കുന്നതിനായി അതത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 18-46 വയസ്. (2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം, 46 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും)

യോഗ്യത: എസ് എസ് എല്‍ സി പാസാകുവാന്‍ പാടുള്ളതല്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ ഹാജരാക്കണം:-

  • പ്രായം
  • ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,
  • പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്
  • സാമൂഹ്യനീതി, വനിതാശിശു വികസനവകുപ്പുകളുടെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിയോ മുന്‍ താമസക്കാരിയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വിധവയാണെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്

എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 സെപ്റ്റംബര്‍ 11ന് വൈകിട്ട് അഞ്ചിനകം കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തിലുള്ള കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസിലും കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും

കുടുംബശ്രീ: ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (എംഇസി), അക്കൗണ്ടന്റുമാർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. എം.ഇ.സി തസ്തികയിലേക്ക് 25നും 40നുമിടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കും അക്കൗണ്ടന്റ് തസ്തികയിലേക്ക് 25നും 35നും ഇടയിൽ പ്രായമുള്ള ബികോം ടാലി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

 ഓരോ ബ്ലോക്കിലുമുള്ള ഒഴിവിലേക്ക് ബന്ധപ്പെട്ട ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. താല്പര്യമുള്ളവർ സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട സി.ഡി.എസ്സുകളിൽ

  • അപേക്ഷ, 
  • ബയോഡാറ്റ,
  •  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. 

അപേക്ഷയിൽ സ്ഥിര താമസമുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ കൃത്യമായി എഴുതണം. 

വിശദവിവരത്തിന് ഫോൺ: 9400793540, 9947498441.

അക്കൗണ്ടന്റ്, ഓഫീസ്,  അറ്റന്‍ഡര്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസി യില്‍   അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 40 വയസ്സ്.

അക്കൗണ്ടന്റ് യോഗ്യത-  ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ).

ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത-  എസ് എസ് എല്‍ സി.

അപേക്ഷകള്‍  സെപ്റ്റംബര്‍ 15 നകം സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട്  673001 എന്ന വിലാസത്തില്‍ ലഭിക്കണം. 

Related Articles

Back to top button
error: Content is protected !!
Close