KERALA JOB

വയനാട്ടിൽ വൻ അവസരങ്ങൾ :കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ

ആരോഗ്യകേരളത്തില്‍ നിയമനം

ആരോഗ്യകേരളം വയനാട് ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.

വിദ്യാഭ്യാസ യോഗ്യത:

മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ്).

മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രതിമാസം 25000/- രൂപ വേതനം ലഭിക്കും.

2020 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകള്‍ dpmwyndhr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. നേരിട്ടോ തപാലിലോ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

അവസാന തിയ്യതി സെപ്റ്റംബര്‍ 16നു വൈകീട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ 04936 202771 എന്ന നമ്പറില്‍ ലഭിക്കും.

ജില്ല ശിശു സംരക്ഷണ യൂണിറ്റിലേക്ക്  നിയമനം

വയനാട്: ജില്ല ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാവിദഗ്ദ്ധര്‍, സ്‌പേഷ്യല്‍ എഡ്യൂക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് എന്നിവരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി വയനാട് ജില്ലയില്‍ താമസിക്കുന്നവരും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഭാഷകള്‍ :

തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, ഗോത്രഭാഷകള്‍(പണിയ, അടിയ, കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയവ).

വിശദവിവരങ്ങള്‍ക്ക് dcpowyd@gmail.com, 8848836221.

കൗണ്‍സിലര്‍ നിയമനം

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ  ഉള്ള ബിരുദം, കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

പ്രായം

2020 ജനുവരി 1 ന് 40 വയസ്സ് കവിയാന്‍ പാടില്ല.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 30 ന് വൈകീട്ട് 5 നകം

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591,  എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

  • അപേക്ഷയില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ പതിക്കണം.
  • എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04936-246098, 8606229118, www.wcd.kerala.gov.in.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.

പ്രതിമാസം 12000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  പ്രായം 18 നും 40 നുമിടയില്‍.

 യോഗ്യത:

പ്ലസ് ടു, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) ഇന്റര്‍നെറ്റ് പരിജ്ഞാനം.  വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  

കൂടിക്കാഴ്ച സെപ്തംബര്‍ 18 ന് രാവിലെ 10 ന്  കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും.

 ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജാതി, വരുമാനം, യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

 ഫോണ്‍ 04936 202232.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close