JOB

പാമ്പിനെ പിടിക്കാനും ഇനി സര്‍ട്ടിഫിക്കറ്റ് വേണം

 പറമ്പുകളിലും പരിസര പ്രാദേശങ്ങളിലും  മറ്റും പാമ്പിനെ കണ്ടാല്‍ ഇനി മുതല്‍ ഉടന്‍ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാന്‍ യോ?ഗ്യത ഉള്ളവര്‍ക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു. വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ്   സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.

ഇതിനായി യോഗ്യതയുള്ളവരെ വാര്‍ത്തെടുക്കാന്‍ വനം വകുപ്പ് പാഠ്യ പദ്ധതിയും തയ്യാറാക്കി പഠന ക്ലാസ് തുടങ്ങി. പഠന-പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റന്റ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍  സാബി വര്‍ഗീസ് നിര്‍വഹിച്ചു. നോഡല്‍ ഓഫീസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ ക്ലാസ്സ് നയിച്ചു.

റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ എംജി പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
 ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോര്‍മിറ്ററിയില്‍  രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ 70 തോളം ആളുകള്‍ പങ്കെടുത്തു.

പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരില്‍ കൂടുതല്‍ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പ് പിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ പെരുമാറുക, പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും.

ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പാമ്പുകളെ പിടികൂടാന്‍ പാടുള്ളുവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്.




പാമ്പുകളുടെ വര്‍ഗ്ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.

പാമ്പ് പിടിത്തത്തിലേര്‍പ്പെടാന്‍ താല്‍പര്യമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

  • പ്രവൃത്തിയിലുള്ള വൈദഗ്ധ്യം,
  • മുന്‍പരിചയം,
  • പ്രായം,
  • ആരോഗ്യസ്ഥിതി,
  • സ്വഭാവം,
  • ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ച് വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികള്‍, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പ് പിടിത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പാമ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും.

പാമ്പ് പിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാര്‍ക്ക് ഗൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍  സുരക്ഷിതമായി വിട്ടയയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.

പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ‘സര്‍പ്പ’ എന്ന മൊബൈല്‍ ആപ്‌ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.

This image has an empty alt attribute; its file name is cscsivasakthi.gif

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ

കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close