Driver
Trending

കേരള സർക്കാർ ഓഫീസുകളിലേക്ക് വാഹനങ്ങൾ ആവശ്യമുണ്ട്

കൊല്ലം: വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ക്ക് 0474-2616660, 8281999116 എന്നീ നമ്പരുകളില്‍ ലഭിക്കും.

കൊല്ലം: ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസ് അവശ്യത്തിലേക്ക് കാര്‍ ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ക്ക് 0474-2793069 നമ്പരില്‍ ബന്ധപ്പെടണം.

കൊല്ലം അര്‍ബര്‍-2 ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ 0474-2740590, 8281999104 എന്നീ നമ്പരുകളില്‍ ലഭിക്കും

ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ് ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ 0474-2424600 നമ്പരില്‍ ലഭിക്കും.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കഞ്ഞിക്കുഴി ഐ.സി.ഡി.എസ്  ഓഫീസിന്റെ ഉപയോഗത്തിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കാർ /ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു.

ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. ടാക്‌സി പെർമിറ്റ് നിലവിലുണ്ടായിരിക്കണം. ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും.

കൂടുതൽ വിവരത്തിന് ഫോൺ 0478 2869677.

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020 നവംബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയുള്ള അഞ്ച് മാസക്കാലയളവിലേക്ക് കാർ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

വാഹനത്തിന് ഏഴ് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. ടാക്സി പെർമിറ്റ് നിലവിലുണ്ടാവണം. ക്വട്ടേഷൻ സമർപ്പിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ട് വൈകിട്ട് മൂന്നുമണി. അന്നേദിവസം നാലുമണിക്ക് തുറക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തൈക്കാട്ടുശ്ശേരി,പാണാവള്ളി പി.ഒ,ചേർത്തല-688526.

ഫോൺ: 0478 252320

വനിത ശിശുവികസന വകുപ്പ് ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ ഉപയോഗത്തിനായി 2021 മാര്‍ച്ച് 31 വരെ വാടകയ്ക്ക് വാഹനം നല്‍കുന്നതിന്  താല്‍പര്യമുളള വ്യക്തികളില്‍/സ്ഥാനപത്തില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 28 ന് രണ്ട് മണി വരെ.

ഫോണ്‍ : 0496 2705228.


മുഖത്തല ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ 0474-2504411, 8281999106 നമ്പരുകളില്‍ ലഭിക്കും.

ആരോഗ്യവകുപ്പിന്റെ കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി മുഖത്തലയിലെയും വള്ളിക്കാവ് പി എച്ച് സി, വെളിനല്ലൂര്‍ സി എച്ച് സി യിലെയും പകല്‍വീട് പദ്ധതികളിലേക്ക് വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ 0474-2740166 നമ്പരില്‍ ലഭിക്കും.

വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാതല ഐസിഡിഎസ് ഓഫീസിലെ ആവശ്യത്തിനായി 2020-21 വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടർ  ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ  ജില്ലാതല ഐസിഡിഎസ് സെൽ  മിനി സിവിൽസ്റ്റേഷൻ ചെമ്പുകാവ് ഓഫീസിൽ നിന്നും ലഭ്യമാണെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

  ഫോൺ :0487-2321689. ഇ – മെയിൽ [email protected]

ക്വട്ടേഷൻ ക്ഷണിച്ചു 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊടകര ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് 2020-2021 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു.

  • ക്വട്ടേഷനിൽ  പങ്കെടുക്കുന്ന വാഹനത്തിന് ഏഴു വർഷത്തിലധികം പഴക്കം ഉണ്ടാകാൻ പാടില്ല. 
  • വാഹനത്തിന് ടാക്സ് പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്.
  • ക്വട്ടേഷനിൽ പ്രതിമാസം  ഓടാൻ തയ്യാറായ നിരക്ക് ആയിരിക്കണം. ഡ്രൈവറുടെ ശമ്പളമുൾപ്പെടെയുള്ള  വാഹനത്തിന്റെ എല്ലാ ചെലവുകളും ഉടമ വഹിക്കണം. 

ടെൻഡർ ക്ഷണിച്ചു

ഐ സി ഡി എസ് 2020-21 സാമ്പത്തിക വർഷത്തിലെ പ്രൊജക്ടിലേക്ക് വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു.

ശിശു വികസന പദ്ധതി ഓഫീസുകളായ മതിലകം, പഴയന്നൂർ, മാള, അന്തിക്കാട് എന്നിവിടങ്ങളിലേക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

ഫോൺ – 0480-2851319 (മതിലകം), ഫോൺ – 04884-250527 (പഴയന്നൂർ), ഫോൺ – 0480-2893269 (മാള), 0487-2638800 (അന്തിക്കാട്).

മുല്ലശ്ശേരി: ഐ സി ഡി എസ് 2020-21 സാമ്പത്തിക വർഷത്തിലെ പ്രൊജക്ടിലേക്ക് വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7ന് ഉച്ചയ്ക്ക് ഒരു മണി. 

ഫോൺ – 0487-2265570.

കൊടുങ്ങല്ലൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്റര്‍ ക്ഷണിച്ചു. ടെന്റര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ എട്ട്.

ഫോണ്‍ 0480-2805595

ഈരാറ്റുപേട്ട ശിശു വികസന പദ്ധതി ഓഫീസിന്‍റെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12നകം നൽകണം.

ഫോൺ: 8281999147,04822273356

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  

താല്പര്യമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് 7306701200, 7306701400 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

കാസർഗോഡ്: കുറ്റിക്കോലിലുള്ള കാറഡുക്ക അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി ടാക്‌സി,ജീപ്പ്,കാര്‍ എന്നീ വാഹനയുടമകളില്‍ നിന്നും 2021 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക്  എടുക്കും.താല്‍പര്യമുള്ളവര്‍ക്ക്  സെപ്തംബര്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം.

ഫോണ്‍ ;04994 206922

ചാലക്കുടി അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിന് 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 വൈകീട്ട് 3 മണി.

ഫോണ്‍: 0480-2700380. 

കോട്ടയം: വാഴൂർ സമഗ്ര ശിശു വികസന പദ്ധതിയുടെ ആവശ്യത്തിന് കാർ വാടകയ്ക്ക് നൽകുന്നതിന്  ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബര്‍ 29ന് ഉച്ചകഴിഞ്ഞ് രണ്ടിനകം സമര്‍പ്പിക്കണം.

ഫോൺ: 0481 2458400

പാമ്പാടി ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യത്തിന് കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു.  

സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് 12.30നകം സമര്‍പ്പിക്കണം.

ഫോൺ: 0481 2551510, 8281999159

ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം

സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള  ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, ശാരീരികക്ഷമത, പ്രായ പരിധി 40 വയസ്സ്, ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ  10ന് തൊടുപുഴയിലെ ഓഫീസില്‍ എത്തിച്ചേരണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862226991

ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസിന് വാഹനം കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ ഏഴ് രണ്ടു മണിവരെ സ്വീകരിക്കും.

കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍: 04865 230601

വാഹനം ലീസിന്: അപേക്ഷ ക്ഷണിച്ചു

മാനന്തവാടി സബ് കളക്ടറുടെ കീഴിലുള്ള വയനാട് പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ രണ്ട് എ.സി. പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ലീസിന് നടത്തുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷ ഒക്‌ടോബര്‍ 5 ന് വൈകീട്ട് 5 നകം മാനേജിംഗ് ഡയറക്ടര്‍, വയനാട് പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (പ്രിയദര്‍ശിനി), മാനന്തവാടി.പി.ഒ, വയനാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.  

ഫോണ്‍ 04935 240535, 9745550270.

കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2020-21 വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 13-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814205.

Related Articles

Back to top button
error: Content is protected !!
Close