KERALA JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-30/10/2020

മഹിള ശക്തികേന്ദ്ര പദ്ധതിയിൽ  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.
അപേക്ഷ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍ 1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 691001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം നല്‍കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പറില്‍ അറിയാം.
അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).
വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുള്ള (ഗ്രാമപ്രദേശം – 98,000 & നഗരപ്രദേശം -1,20,000) 18 നും 55 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് ആര്‍ട്ടിസാന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ക്കായി അപേക്ഷിക്കാം.

ജാമ്യ വ്യവസ്ഥയില്‍ 4 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം.

അപേക്ഷ ഫോറം www.kswdc.org  ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ വനിതാ വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു.

ഫോണ്‍ – 0491 2544090
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്/ന്യൂട്രീഷ്യൻ. ഹോസ്പിറ്റൽ എക്‌സ്പീരിയൻസ്/ഡയറ്റ് കൗൺസിലിംഗ്/ ന്യൂട്രീഷ്യണൽ അസസ്‌മെന്റ്/പ്രെഗ്‌നൻസി കൗൺസിലിംഗ്/ലാക്‌ടേഷൻ കൗൺസിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയിൽ സെപ്തംബർ 30ന് ശേഷം ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 45 വയസ് (2020 ഒക്‌ടോബർ 31ന് 45 വയസ് കവിയാൻ പാടില്ല).
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും  https://rb.gy/diwynu  എന്ന ലിങ്ക് സന്ദർശിക്കുക.

മലപ്പുറം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്കുകളില്‍ ആരംഭിക്കുന്ന ന്യൂട്രീഷ്യന്‍ ആന്‍ഡ് പാരന്റിങ് ക്ലിനിക്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എം.എസ്.സി ന്യൂട്രീഷ്യന്‍/ ഫുഡ് സയന്‍സ് / ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍/ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 9400092123.
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുളള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എം.എസ്.സി ന്യൂട്രീഷ്യന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം,

ഡയറ്റ് കൗണ്‍സിലിംഗിലുളള പരിചയം മുതലായവ. പ്രായപരിധി 25-45. ദിവസവേതനം 500 രൂപ (ആഴ്ചയില്‍ രണ്ട് ദിവസം).

അപേക്ഷാ ഫോമുകള്‍ ഐ.സി.ഡി.എസ് ബ്ലോക്ക് ഓഫീസുകളിലോ shorturl.at/emHJX എന്ന ലിങ്കിലും ലഭ്യമാണ്.

അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍   പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം–682030 വിലാസത്തിലോ, sampushtakeralamernakulam@gmail.com എന്ന ഇമെയിലിലോ 2020 നവംബര്‍ മൂന്നിനു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കണം.  ഫോണ്‍: 0484 2423934.
വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടക്ക് മുകളില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ അന്വേഷിക്കാവുന്നതാണ്.

പാലക്കാട്: വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ന്യൂട്രീഷ്യന്‍ ആന്റ് പാരന്റിംഗ് ക്ലിനിക്കുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. ബ്ലോക്കടിസ്ഥാനത്തില്‍ 13 ന്യൂട്രീഷനിസ്റ്റ് ഒഴിവുകളുണ്ട്. എം.എസ്.സി ന്യൂട്രീഷ്യന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്‍് ന്യുട്രീഷ്യന്‍ ക്ലിനിക്ക്/ന്യുട്രീഷ്യന്‍ ്ആന്റ് ഡയറ്ററ്റിക്സ് ആണ് യോഗ്യത.

ആശുപത്രിയിലെ പ്രവൃത്തി പരിചയം / ഡയറ്റ് കൗണ്‍സലിങ് / ന്യുട്രീഷ്യന്‍ അസസ്മെന്റ് / പ്രഗ്‌നന്‍സി ആന്റ് ലാക്റ്റേഷ് കൗണ്‍സലിങ് / തെറാപ്പ്യൂട്ടിക് ഡയറ്റ്സ് എന്നിവയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി നവംബര്‍ ഒന്നിന് 45 വയസ്സില്‍ കവിയരുത്.

അപേക്ഷകര്‍ നവംബര്‍ നാലിന് രാവിലെ 11 ന് മലമ്പുഴ ഐ.സി.ഡി.എസ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അനുബന്ധ രേഖകള്‍ സഹിതം കോവിഡ്-19 മാനദണ്ഡം പാലിച്ച് എത്തണമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2505780.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിച്ചു നൽകും.

സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 വയസ്സ്, പ്രതിമാസ വേതനം 27550 രൂപ,

ജറന്റോളജിയിൽ പി.ജി. ഉളളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുളളിൽ sjdgsection@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാക്കണം.

അപേക്ഷയുടെ കവറിനു പുറത്ത്  Application for the post of project Assistant, NAPSrC, Department of social Justice എന്നും രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭിക്കും.

ലൈഫ് മിഷനിൽ കരാർ ഒഴിവുകൾ

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ രണ്ട് സിവിൽ എൻജിനിയർ, ഒരു ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭിക്കും.

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ പാടില്ല.  താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.  നവംബര്‍ ആറിന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  

അപേക്ഷ, ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.

ഫോൺ:9961261812.

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഇ.എസ്.റ്റി.എം-05-മെയിന്റനൻസ് ഓഫ് ലൈവ് കളക്ഷൻസ് ഇൻ കെ.എഫ്.ആർ.ഐ, പീച്ചി ക്യാമ്പസിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

കരാര്‍ നിയമനം


കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം.

യോഗ്യത

  • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ,
  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
  • ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
  • വിശദ വിവരങ്ങള്‍ക്ക്  principal@maharajas.ac.in  വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!
Close