DriverNURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-27/10/2020

അതിഥി അധ്യാപകരുടെ ഒഴിവ്

പെരിയയിലെ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, ഗണിതം  വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന് രാവിലെ 10 നുമാണ് കൂടിക്കാഴ്ച.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 നകം ബയോഡാറ്റ, നിയമിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിഭാഗം, മൊബൈല്‍ നമ്പര്‍ എന്നിവ  [email protected] എന്ന ഇമെയിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ററര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കൂടിക്കാഴ്ച്ചയില്‍പങ്കെടുക്കുവാന്‍ അവസരം. ബന്ധപ്പെട്ട വിഷയങ്ങളില്‍  55 ശതമാനം മാര്‍ക്കില്‍  കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  9995010202




ഫിലോസഫി ഗസ്റ്റ് അധ്യാപക നിയമനം

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത.

നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം.

കിഫ്ബിയില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) തൃശൂര്‍ – കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ സിവില്‍ (മൂന്ന് ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kila.ac.in/careers  സന്ദര്‍ശിക്കുക.




ആയുർവേദ അധ്യാപക കരാർ നിയമനം

സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പഞ്ചകര്‍മ്മയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.

ഡയാലിസിസ് ടെക്‌നീഷ്യൻ താത്കാലിക നിയമനം

പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത.

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവർ ആയിരിക്കണം, പ്രായപരിധി 18നും 40നും മദ്ധ്യേയായിരിക്കണം. പ്രതിദനം 500 രൂപയാണ്. താത്പര്യമുളളവർ 29ന് ഉച്ചയ്ക്ക് 12ന് മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് പകർപ്പും ആശുപത്രിയിലെ ഓഫീസിൽ എത്തിക്കണം. 30ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വച്ച് നേരിട്ടുളള കൂടിക്കാഴ്ച ഉണ്ടായിരിക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷിക്കാം    

 കൊല്ലം:  ജില്ലാ കുടുംബശ്രീ മിഷനില്‍ എന്‍ ആര്‍ എല്‍ എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും ഇടയില്‍. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തേക്ക് താത്കാലികമായാണ് നിയമനം. പരീക്ഷ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡി ഡി  സഹിതം അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kudumbashree.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

ഫോണ്‍: 0474-2794692.

വയനാട്: ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍, ലൈവ്‌സ്‌റ്റോക്ക്), ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയാത്ത, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷയോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന പേരില്‍ എടുത്ത 100/രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം.

താത്കാലിക നിയമനം

ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയും നിര്‍ബന്ധിത ഐ.സി.യു/എ.സി.എല്‍.എസില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്നുവര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം.  ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും.  ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട് വൈകിട്ട് മൂന്നുമണി.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close