KERALA JOB

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-16/10/2020

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒരു സ്ഥിരം (തുറന്ന തസ്തിക) ഒഴിവു നിലവിലുണ്ട്. പത്താം ക്ലാസ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലുളള അറിവും, എറണാകുളത്തും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.

ശമ്പളം 18000-56900. പ്രായപരിധി 18-25.
കരാര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക്  വിവിധ വിഭാഗങ്ങളില്‍, (കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ) ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 18-30. നിയമാനുസൃത വയസ്സിളവ് അനുവദനീയം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം  മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ് /ഇന്‍ട്രുമെന്റഷന്‍ /സിവില്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി /കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമയും നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ നേടിയുട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം
ജെ.ആര്‍.എഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ ജോഗ്രഫി വകുപ്പില്‍ ജെ.ആര്‍.എഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. മാപ്പിങ് ഓഫ് ക്വാറീസ് ഇന്‍ മലപ്പുറം ഡിസ്്ട്രിക്ട് എന്ന പ്രൊജക്ടിലേക്കാണ് നിയമനം.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് എം.ടെക്(റിമോട്ട് സെന്‍സിംഗ്/ ജി.ഐ.എസ്)/എം.എസ്.സി ജിയോളജി/ എം.എസ്.സി ജ്യോഗ്രഫി/ ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എസ്.സി/ എം.എസ്.സി ഇന്‍ ജിയോളജി/ ജ്യോഗ്രഫി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം vgovind@outlook.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം.

അപേക്ഷകര്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍- 9895833002.
ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ സ്‌പെഷലിസ്റ്റ്, യോഗ ഡെമോണ്‍ട്രേറ്റര്‍ ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ്മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലാണ് നിയമനം. 

അട്ടപ്പാടി മേഖലയിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.


പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പഞ്ചകര്‍മ എം.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്ക് ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ)/സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 27ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആയുര്‍വേദം) അറിയിച്ചു.

ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10നും പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ , യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ആയിരിക്കും കൂടിക്കാഴ്ച.
പഞ്ചകര്‍മ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്/ ജി.എന്‍.എം നഴ്‌സ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫീമെയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്/ ജി.എന്‍.എം നഴ്‌സ് ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത പഞ്ചകര്‍മ കോഴ്‌സ് യോഗ്യതയുള്ള 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് ഫീമെയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അവസരം.

ആയുര്‍വേദ നഴ്‌സിംഗ് തസ്തികയിലേക്ക് ഗവ.അംഗീകൃത ആയുര്‍വേദ നഴ്‌സിംഗും ജി.എന്‍.എം നഴ്‌സ് തസ്തികയിലേക്ക് ഗവ.എ.എന്‍.എം നഴ്‌സിംഗ് / പാലിയേറ്റീവ് കെയര്‍ പരിശീലനം നേടിയ ഗവ.അംഗീകൃത ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10ന് വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍്ടിഫിക്കറ്റുകള്‍ സഹിതം പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആയുര്‍വേദം) അറിയിച്ചു.

This image has an empty alt attribute; its file name is cscsivasakthi.gif

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ

കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close