കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-14/10/2020
അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്
തൃക്കൂര് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം തരം വിജയമാണ് വര്‍ക്കറുടെ യോഗ്യത.
പത്താം തരം പാസ്സാകാത്തതാണ് ഹെല്‍പ്പറുടെ യോഗ്യത. തൃക്കൂര് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും മദ്ധ്യേ പ്രായമുളളവരാകണം അപേക്ഷകര്‍. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും കൊടകര ഐസിഡിഎസ് ഓഫീസില്‍ നിന്നറിയാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 04802757593.
കരാര്‍ നിയമനം
കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്.
അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ബിരുദവും സെയില്‍സ് / മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 17 നകം ബയോഡാറ്റ ഇ-മെയില്‍ ചെയ്യണം.
കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.
സൈക്കോസോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സാമൂഹ്യ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സൈക്കോസോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ സ്കൂളുകളിലെ സൈക്കോസോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 20,625/ രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള 18 – 40 വയസ് പ്രായപരിധിയില്‍ വരുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം.
കൗണ്സിലിംഗിലുള്ള പരിചയം അഭികാമ്യം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 20 വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0495 2370750.
അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി നിയമനം
കോഴിക്കോട് ഇംഹാന്‍സിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നതിന് എം.ഡി സൈക്യാട്രിയോ സമാന യോഗ്യതയോയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, 673008 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
തെറാപ്പിസ്റ്റ് നിയമനം
സമഗ്ര ശിക്ഷാ കേരള ജില്ലയിലെ തെറാപ്പി സെന്ററുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയിലാണ് ഒഴിവുകളുള്ളത്.
യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ് – ആര്.സി.ഐ. രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പി. ഫിസിയോ തെറാപ്പിസ്റ്റ് – കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്.സി.ഐ. രജിസ്ട്രേഷന് ഉള്ളതോ ആയ ബി.പി.ടി.
കൂടിക്കാഴ്ച ഒക്ടോബര്‍ 20 ന് രാവിലെ 10 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍. സ്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.
ഫോണ്‍ 04936 203347.
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ താത്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പി ഇ ഐ ഡി സെല്ലില്‍
ലാബ് ടെക്നീഷ്യന്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം.
- യോഗ്യത: ലാബ് ടെക്നീഷ്യന്(ഡി എം എല്‍ ടി).
- ജൂനിയര്‍ ലാബ് അസിസ്റ്റന്റ്(പ്ലസ് ടൂ സയന്‍സ്/വി എച്ച് എസ് സി എം എല്‍ ടി.
- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(പ്ലസ് ടൂ/പി ഡി സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കേന്ദ്ര/കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ആറു മാസത്തെ ഡാറ്റാ എന്‍ട്രി കോഴ്സ് ജയിച്ചിരിക്കണം).
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷ എന്നിവ ഒക്ടോബര്‍ 20 ന് വൈകിട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം
കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ
ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്
സ്കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം
ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ
BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ
എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്സി വിജ്ഞാപനം-2020
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020