Uncategorized

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ നിയമനം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.

Advice

2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).

Advice

രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്

Warning

സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്തശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പരിൽ അറിയിക്കണം.
  • ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ [email protected]  എന്ന മെയിലിൽ 30നകം അയയ്ക്കണം.
  • നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം


അറ്റന്റര്‍  ഒഴിവ്
കാസർഗോഡ് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെ ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്റ്റോര്‍ അസിസ്റ്റന്റിന്റ് ഒഴിവ്
കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ അസിസ്റ്റന്റിന്റ് താത്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.




പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്‌സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്‌ടോറിയ ലെസ്ച് ആന്റ് കോസിനിയം ഫെനെസ്‌ട്രേറ്റം കോൽബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒക്‌ടോബർ ഒന്നിന് വൈകുന്നേരം അഞ്ച് വരെ ഒൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

സഹായിയുടെ ഒഴിവ്

നീലേശ്വരം നഗരസഭയുടെ  ചാത്തമത്തുള്ള ശിശു മന്ദിരത്തില്‍ സഹായിയുടെ ഒഴിവുണ്ട്. 

കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് നീലേശ്വരം നഗരസഭാ അനക്‌സ് ഹാളില്‍.

Advice

ഏഴാംതരത്തില്‍ കുറായാത്ത യോഗ്യതയും കുട്ടികളെ പരിപാലിക്കുന്നതില്‍  താത്പര്യവും പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.  നീലേശ്വരം നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

Related Articles

Back to top button
error: Content is protected !!
Close