JOB
Trending

UPSCഎൻജിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 495 ഒഴിവുകളിലേയ്ക്ക്

ജനുവരി 5 പ്രിലിമിനറി പരീക്ഷ.

UPSC കമ്മീഷൻ നടത്തുന്ന എൻജിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ജനുവരി 5 പ്രിലിമിനറി പരീക്ഷ.

സിവിൽ,  മെക്കാനിക്കൽ,  ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ  വിഭാഗങ്ങളിലായി ഗ്രൂപ്പ് എ,  ഗ്രൂപ്പ് ബി തസ്തികകളിൽ 495 ഒഴിവുകളാണുള്ളത്.

യോഗ്യത:

അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ എൻജിനീയറിങ് ബിരുദം.

പ്രായം:

അപേക്ഷകർ 21- 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാവും പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ്:

പ്രിലിമിനറി, മെയിൻ പരീക്ഷകൾ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. പ്രാഥമിക പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്ക് മാത്രമേ മെയിൻ പരീക്ഷ എഴുതാൻ യോഗ്യതയുള്ളൂ.

 പ്രാഥമിക പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും കേരളത്തിലെ കേന്ദ്രങ്ങളാവും.

മെയിൻ പരീക്ഷ കേരളത്തിൽ തിരുവനന്തപുരത്തു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

പരീക്ഷയ്ക്ക് ഹാജരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഉദ്യോഗാർഥികൾക്ക് പിന്നീട് അപേക്ഷ പിൻവലിക്കാം.

ഒക്ടോബർ 22 – 28 വരെ ഇതിനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

ഫീസ്:

 200 രൂപ. വനിതകൾ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന അപേക്ഷകർ ഫീസ് അടയ്ക്കേണ്ടതില്ല.

  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15

Related Articles

Back to top button
error: Content is protected !!
Close