COVID-19

കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്ന കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് 1000 രൂപ വീതം ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം.

2019 മാര്‍ച്ച് 31 വരെ കുടിശികയില്ലാതെ അംശദായം അടച്ചവര്‍ക്കും അതിന് ശേഷം ചേര്‍ന്നവരില്‍ കുടിശികയില്ലാതെ അംശദായം അടച്ചുവരുന്നവര്‍ക്കും അപേക്ഷിക്കാം. 

ക്ഷേമനിധിയിലെ സജീവ അംഗങ്ങളില്‍ കോവിഡ് 19 ബാധിതരായവര്‍ക്ക് 10000 രൂപയും രോഗബാധ സംശയിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപയും ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ ലഭിക്കും. 

അപേക്ഷ www.peedika.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കണം.

APPLY LINK: CLICK HERE

കൊറോണ ബാധിതരും ഐസൊലേഷനില്‍ ചികിത്സയ്ക്ക് വിധേയമായവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഈ പദ്ധതി പ്രകാരം നിലവില്‍ സഹായം   കൈപ്പറ്റിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 9745593288, 0468 2223169.  

നല്കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തോഴിലാളി ക്ഷേമപദ്ധതി. ഈ പദ്ധതി ജി.ഒ.(എം.എസ്) നമ്പര്‍ 29/2007 തൊഴില്‍ (എസ്.ആര്‍.ഒ നമ്പര്‍ 235/2007) എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2007 മാര്‍ച്ച് 15 മുതല്‍ നിലവില്‍ വന്നു.

അംഗത്വത്തെ കുറിച്ച്

1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് ആക്ടിന്റെ പരിധിയില്‍ വരുന്നതും 18 വയസ്സിനും 55 വയസ്സിനും ഇടയിലുളളതും ആക്ടിന്റെ പരിധിയിലുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതുമായ ഏതൊരു തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്

തൊഴിലാളി വിഹിതം:

ഓരോ അംഗവും പ്രതിമാസം 20 രൂപ വീതം.

തൊഴിലുടമയുടെ വിഹിതം:

ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 20 രൂപ വീതം. സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 20 രൂപയും തൊഴിലുടമയുടെ വിഹിതമായ 20 രൂപയും ഉള്‍പ്പെടെ പ്രതിമാസം 40 രൂപ.

തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള അംശാദായം തൊഴിലുടമ ബോര്‍ഡില്‍ ഒടുക്കിയിരിക്കേണ്ടതാണ്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ അംശാദായം സ്വന്തമായി ഒടുക്കേണ്ടതുമാണ്‌.

ഒരു തൊഴിലുടമയ്ക്കോ,സ്വയംതൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറുമാസത്തെയോ ഒരു വര്‍ഷത്തേയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്.

അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍

പെന്‍ഷന്‍:


കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്ക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ, പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്‌.

കുടുംബ പെന്‍ഷന്‍ :


കുറഞ്ഞത് പതിനഞ്ചു വര്‍ഷം അംശാദായം അടച്ച ഒരു അംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‌ അര്‍ഹമാംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന്‍ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്‌.

പ്രസവാനുകൂല്യം :


ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളളതും എംപ്ളോയീസ് സ്റേററ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാഅംഗത്തിന്,അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 3 മാസത്തെ വേതനമോ 15000/- രൂപയോ ഏതാണ് കുറവ് അത് ലഭിക്കുന്നതാണ്.

ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് /തസ്തികയ്ക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്കുന്നതുമാണ്.

ആനുകൂല്യം പരമാവധി 2 പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍

 

1) അംഗമായി ചേരുന്നതിന് ഫാറം-1 ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപന ഉടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ലിസ്റ്റ് ഫാറം-4 ല്‍ ഉള്‍പ്പെടുത്തി ഫാറം-1 നോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തൊഴിലാളികളുടെ രണ്ട് ഫോട്ടോയും വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയും ഹാജരാക്കേണ്ടതാണ്.

2.) പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവരും,അംഗത്തിന്‍റെ/ആശ്രിതരുടെ മരണാനന്തര ചെലവുകള്‍ക്കും മരണാനന്തര സഹായത്തിനും അപേക്ഷിക്കുന്നവരും ബന്ധപ്പെട്ട ജനന-മരണ രജിസ്ട്രാറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് രേഖ/സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതിയാകും.


3.) ഗര്‍ഭം അലസല്‍ സംഭവിച്ച ആനുകൂല്യത്തിന‌ അപേക്ഷിക്കുന്നവര്‍ അംഗീകൃത ആശുപത്രിയിലെ ഡോക്ടറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌.


4.) വിവാഹാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ വിവാഹം നടക്കുന്നുവെന്നുള്ള തെളിവിനായി സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് / ചെയര്‍മാന്‍ / എം.എല്‍.എ / എം.പി ഏതെങ്കിലും ഗസറ്റഡ് ഓഫീസര്‍,വിവാഹം രജിസ്റ്റര്‍ ചെയ്യുവാന്‍ അംഗീകാരമുള്ള സാമുദായിക സംഘടനയുടെ അധികാരി എന്നിവരില്‍ ആരുടെയെങ്കിലും സാക്‌ഷ്യപത്രം ഹാജരാക്കേണ്ടതാണ്.വിവാഹം കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കാവുന്നതാണ്


5.) ചികിത്സാ സഹായത്തിന്‌ അപേക്ഷിക്കുന്നവര്‍ അസുഖത്തിന്‍റെ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സര്‍വ്വീസിലെ അസിസ്റ്റന്‍റ് സര്‍ജന്‍റെ റാങ്കില്‍ കുറയാതെയുള്ള ഒരു ഡോക്ടറില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്


6.) വിദ്യാഭ്യാസ സഹായത്തിന‌് അപേക്ഷിക്കുന്നവര്‍ മക്കള്‍ പഠിക്കുന്ന ക്ളാസ്/കോഴ്സ്,വര്‍ഷം എന്നിവ രേഖപ്പെടുത്തിക്കൊണ്ടുള്ള സ്ഥാപനത്തിന്‍റെ മുഖ്യ അദ്ധ്യാപകന്‍റെ/പ്രിന്‍സിപ്പാളിന്‍റെ സാക്‌ഷ്യപത്രവും വരുമാനം കാണിക്കുന്ന റവന്യൂ അധികാരിയുടെ സാക്‌ഷ്യപത്രവും(വരുമാന സര്‍ട്ടിഫിക്കറ്റ്)അപേക്ഷയോടൊപ്പം ഹജരാക്കേണ്ടതാണ്.

ക്ഷേമനിധിയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍

1 ആശുപത്രി
2 വൈദ്യശാല
3 മെഡിക്കല്‍സ്റ്റോര്‍ /പാരാമെഡിക്കല്‍സ്റ്റോര്‍
4 പാഴ്സല്‍ സര്‍വ്വീസ്
5 പെട്രോള്‍, ഡീസല്‍, ഓട്ടോ ഗ്യാസ് ബങ്കുകള്‍
6 മത്സ്യ സംസ്കരണ സ്ഥാപനം
7 വസ്ത്ര നിര്‍മ്മാണ സ്ഥാപനം
8 ഹോട്ടല്‍, ഭോജനശാല
9 ഇറച്ചി വില്‍പ്പനശാല
10 കംപ്യൂട്ടര്‍ – കംപ്യൂട്ടര്‍ അനുബന്ധസേവനം
11 അച്ചടിശാല
12 ടെലിഫോണ്‍ ബൂത്ത്
13 കൊറിയര്‍ സര്‍വ്വീസ്
14 പാചകവാതക വിതരണ ഏജന്‍സി
15 ഹോസ്റ്റല്‍
16 മലഞ്ചരക്ക് സംഭരണ വിപണന സ്ഥാപനം
17 ചെറുകിട കൊപ്ര സംസ്കരണ യുണിറ്റ്
18 ചെറുകിട ഓയില്‍ മില്‍
19 തുകല്‍ സംഭരണ സ്ഥാപനം
20 ചെറുകിട ചെരിപ്പ്, ബാഗ് നിര്‍മ്മാണ സ്ഥാപനം
21 സിനിമാ തീയേറ്റര്‍ സ്റ്റുഡിയോ
22 ഫോട്ടോ /വീഡിയോ സ്റ്റുഡിയോ
23 ബേക്കറി
24 ജനറല്‍ എഞ്ചിനീയറിംഗ് സ്ഥാപനം
25 ശബ്ദവും വെളിച്ചവും സ്ഥാപനങ്ങള്‍
26 ഇലക്ട്രോണിക്സ് /ഇലക്ട്രിക്കല്‍ ടെക്നീഷൃന്‍സ്
27 മറ്റ് വിഭാഗങ്ങള്‍
28 കച്ചവട/വ്യാപാരസ്ഥാപനം
29 ഭക്ഷ്യ സംസ്കരണ സ്ഥാപനം
30 ലോട്ടറി വില്‍പ്പന കേന്ദ്രം
31 ട്രാവല്‍സ്
32 ജ്വല്ലറി
33 ബുക്ക് ഹൌസ്
34 വസ്ത്ര നി൪മ്മാണം
35 ഡയഗ്നോസ്റ്റിക് സെന്റ൪
36 ടൂറിസ്റ്റ് ഹോം
37 സെക്യൂരിറ്റി ഓഫീസ്
38 ലോഡ്ജ്
39 ലബോറട്ടറി
40 മാധ്യമങ്ങള്‍
41 പരസ്യകല
42 മാന്‍പവ൪ റിക്രൂട്ടിങ്ങ് ഏജന്‍സീസ്
43 ടാക്സ് പ്രാക്ടീഷനേഴ്സ്
44 വഴിയോര കച്ചവടം
45 കണ്‍സ്യൂമ൪ഫെഡ്
46 ധനകാര്യ സ്ഥാപനങ്ങള്‍
47 കെ.എസ്.എഫ്.ഇ‌. ക​ളക്ഷന്‍ ഏജന്റ്
48 വസ്ത്ര വില്‍പനശാല
49 ഗ്രീഹോപകരണ വില്‍പനശാല
50 വിവാഹ ഏജന്‍റ്
51 വിവാഹ ഏജന്‍സി
52 സ്ഥാപനത്തിൽ നിന്നും പെൻഷനായി പിരിഞ്ഞുപോയവർ

അപേക്ഷകള്‍

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍
1) തൊഴിലാളികളുടെ പട്ടിക
2) രജിസ്ട്രേഷനനും നോമിനേഷനുമുള്ള അപേക്ഷ
3) വിദ്യാഭ്യാസാനനുകൂല്യത്തിനനുളള അപേക്ഷാ ഫാറം
4) ഫാറം-5 (ഇംഗ്ളീഷില്‍)
5) ഫാറം-5 (മലയാളത്തില്‍)
6) വിവിധ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയുളള അപേക്ഷ
7) പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ
8) ഗര്‍ഭം അലസല്‍ സംഭവിച്ചതിനു ധനനസഹായം ലഭിക്കുതിനന് വേ­ണ്ടിയുള്ള അപേക്ഷ
9) ഫാറം-1 (ഇംഗ്ളീഷില്‍)
10) ഫാറം-4 (ഇംഗ്ളീഷില്‍)
11) വിവാഹാനുകൂല്യത്തിനുള്ള അപേക്ഷ
12) ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷ
13) മരണാനന്തര ചിലവിനുള്ള അപേക്ഷ
14) മരണാനന്തര സഹായത്തിനുള്ള അപേക്ഷ
15) രജിസ്ടേഷനും നോമിനേഷനും വേണ്ടിയുള്ള അപേക്ഷാഫാറം
16) ഫോറം നം. 6(മലയാളം)
17) വിദ്യാഭ്യാസാനുകൂല്യ അപേക്ഷയോടൊപ്പം സമര്‍പിക്കേണ്ട സര്‍ടിഫിക്കറ്റ്
18) അംശദായം തിരികെ ലഭിക്കുന്നത് സംബന്തിച്ച അപേക്ഷ
19) അംശദായം തിരികെ ലഭിക്കുന്നത് സംബന്തിച്ച അപേക്ഷ
20) അംശദായം തിരികെ ലഭിക്കുന്നതിനുള്ള ഫോറം
21) പെന്‍ഷന്‍ അപേക്ഷ(ഫോറം 7)

അപേക്ഷകള്‍: Click Here

OFFICIAL WEBSITE: Click Here

             

Related Articles

Back to top button
error: Content is protected !!
Close