Driver

മിൽമ റിക്രൂട്ട്‌മെന്റ് 2022 – ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനും മറ്റ് തസ്തികകൾക്കുമുള്ള അഭിമുഖം

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് നിലവിലുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-II ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

മിൽമ റിക്രൂട്ട്‌മെന്റ് 2022:  കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മികച്ച സാധ്യത പ്രയോജനപ്പെടുത്താം. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU) അതിന്റെ പ്രശസ്തമായ വെബ്‌സൈറ്റായ https://www.Milma.Com/-ൽ മിൽമ റിക്രൂട്ട്‌മെന്റ് 2022-ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി. ഈ  തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (ടിആർസിഎംപിയു) റിക്രൂട്ട്‌മെന്റിലൂടെ, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III അല്ലെങ്കിൽ സെയിൽസ് മാൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കുള്ള 12 ഒഴിവുകളിലേക്ക് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക് ഇൻ ഇന്റർവ്യൂ അപേക്ഷകൾ ക്ഷണിക്കുന്നു.

ജോലിയുടെ വിശദാംശങ്ങൾ

• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited

• ജോലി തരം: Kerala Govt

• വിജ്ഞാപന നമ്പർ: TRU/PER/2-C/2022

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: കേരളത്തിലുടനീളം

• ആകെ ഒഴിവുകൾ: 12

• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ

• വിജ്ഞാപന തീയതി: 2022 ജൂലൈ 27

• ഇന്റർവ്യൂ തീയതി: 2022 ഓഗസ്റ്റ് 4, 5

ഒഴിവ് വിശദാംശങ്ങൾ

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഏകദേശം 12 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.

  • പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III (സെയിൽസ്മാൻ): 10
  • ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് : 02

പ്രായപരിധി

2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന്  SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.

വിദ്യാഭ്യാസ യോഗ്യതകൾ

1. പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III (സെയിൽസ്മാൻ)

പത്താം ക്ലാസ് പാസായിരിക്കണം. ബിരുദധാരികൾ ആകരുത്.

2. ഡ്രൈവർ ഓഫീസ് അറ്റന്റന്റ്

എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായിരിക്കണം. ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ ഡ്രൈവേഴ്സ് ബാഡ്ജ് ഉള്ളവരായിരിക്കണം. ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയം.

ശമ്പള വിശദാംശങ്ങൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III (സെയിൽസ്മാൻ): 14,000+ അറ്റൻഡൻസ് ബോണസ് 3000 രൂപയും
  • ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്: 17,000/-

നിബന്ധനകൾ

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III (സെയിൽസ്മാൻ) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ 40,000 രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്,അല്ലെങ്കിൽ മേൽ തുകക്ക് തുല്യമായ ഒരു ഗവൺമെന്റ് ജീവനക്കാരന്റെയോ/ മിൽമ സ്ഥിരം ജീവനക്കാരന്റെയോ ഇൻഡമ്നിറ്റി ബോണ്ട്/ ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥർ ആയിരിക്കണം.

രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം.

അഭിമുഖ തീയതികൾ

  • പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III (സെയിൽസ്മാൻ): 2022 ഓഗസ്റ്റ് നാലിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ
  • ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്: 2022 ഓഗസ്റ്റ് 5-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

 എങ്ങനെ അപേക്ഷിക്കാം?

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള തീയതികളിൽ അതാത് തസ്തികകളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്

⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം

തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്. ഹെഡ് ഓഫീസ്: ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം – 695 004

⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III അറിയിപ്പ്

ഡൗൺലോഡ്

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് അറിയിപ്പ്

ഡൗൺലോഡ്

ഔദ്യോഗിക വെബ്സൈറ്റ്

ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക

ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button
error: Content is protected !!
Close