ഡയാലിസിസ് ടെക്നീഷ്യന്,അറ്റന്‍ഡര്‍, അങ്കണവാടികളില്വര്ക്കര്/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന് മുഖേന ഡയാലിസിസ് ടെക്നീഷ്യനെ താത്കാലികമായി നിയമിക്കും.
വിശദ വിവരങ്ങള്‍ www.gmckollam.edu.in വെബ്സൈറ്റില്‍ ലഭിക്കും.
അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
ചടയമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി പരിധിയിലുള്ള കടയ്ക്കല്‍, ചിതറ, കുമ്മിള്‍, നിലമേല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ വനിതകള്‍ക്ക് നിയമനത്തിനുള്ള ലിസ്റ്റില്പ്പെടുന്നതിനായി അപേക്ഷിക്കാം.
ഇതേ പഞ്ചായത്തുകളില്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി 2011 മേയ് 18 ന് ശേഷം മൂന്നു സെന്റോ അതിലധികമോ ഭൂമി സൗജന്യമായി നല്കിയിട്ടുള്ളവര്ക്കും ലിസ്റ്റില്‍പ്പെടാന്‍ ആപേക്ഷിക്കാം.
രണ്ട് വിഭാഗം അപേക്ഷകളും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 10 ദിവസത്തിനകം കടയ്ക്കല്‍ സിവില്‍ സ്റ്റേഷനിലെ വനിത ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 0474-2424600.
അറ്റന്‍ഡര്‍ ഒഴിവ്
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 27ന് ഉച്ചയ്ക്ക് 12 നകം ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0468 2243469.