DriverTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-31/12/2020

ലിഫ്റ്റ് ഓപ്പറേറ്ററുടെ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതന  വ്യവസ്ഥയില്‍ ലിഫ്റ്റ് ഓപ്പറേറ്ററുടെ രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത – എസ് എസ് എല്‍ സി യും  ലിഫ്റ്റ് ഓപ്പറേറ്ററായി ആറു മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും. പ്രായം 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 19 നകം തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അസി: പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ  www.keralabiodiversity.org  യിൽ ലഭ്യമാണ്. അവസാന തിയതി ജനുവരി ഏഴ്.

ഫോൺ: 0471 2724740.

നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ (ശമ്പള സ്‌കെയിൽ 68700-110400)/ ജോയിന്റ് ഡയറക്ടർ (ശമ്പള സ്‌കെയിൽ 55350-101400) തസ്തികയിലുള്ളവരിൽ നിന്നും തത്തുല്യമായ തസ്തികയിൽ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണിക്കുന്നതിന് മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകർക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതുനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകൾ/ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും പെൺകുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും പത്ത് വർഷത്തെ പരിചയം വേണം.

നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളതും പദ്ധതി നിർവഹണ രംഗത്ത് 15 വർഷത്തിലധികം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകൾക്ക് കരാർ നിയമനത്തിനായി അപേക്ഷിക്കാം.


താൽപര്യമുള്ള ഉദ്യോഗസ്ഥർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കണം.


കരാർ നിയമനത്തിനുള്ള അപേക്ഷയിൽ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, സേവനപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം ലഭ്യമാക്കണം.

ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സയിലും പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. കായചികിത്സാ വിഭാഗത്തിലേക്ക് ജനുവരി ആറിന് രാവിലെ 11നും പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലേക്ക് ഏഴിന് രാവിലെ 11നും ഇന്റർവ്യൂ നടക്കും.

റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവ. റ്റി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ എം.ആര്‍.ഐ. സെന്ററില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

കേരളാ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.റ്റി. / ബി.എസ്.സി. എം.ആര്‍.റ്റി കോഴ്‌സ് വിജയിച്ചവരും കേരളാ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും അംഗീകൃത എം.ആര്‍.ഐ. സെന്ററില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന),

റേഡിയോഗ്രാഫി/ സി.റ്റി. പ്രവൃത്തിപരിചയം/ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം (ഡി.സി.എ), യോഗ്യതയുള്ള 20നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14ന് രാവിലെ 10 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

വിശദവിവരത്തിന് ഫോണ്‍: 0477 2282367, 2282368

ഗസ്റ്റ് അധ്യാപക ഒഴിവ്

ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളജില്‍ സാമ്പത്തിക ശാസ്ത്ര  വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി എട്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ചേബറില്‍ നടക്കുന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഫോണ്‍: 0477 2272767.

കരാര്‍ നിയമനം; അഭിമുഖം ജനുവരി നാലിന്

എസ് എസ് കെ യുടെ ചടയമംഗലം, കുളക്കട, ശാസ്താംകോട്ട, വെളിയം ബി ആര്‍ സി കളിലായി പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളില്‍ ആയമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി നാലിന് രാവിലെ 10 ന് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കളെയാണ് പരിഗണിക്കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണം.

വിശദ വിവരങ്ങള്‍ 0474-2794098 നമ്പരില്‍ ലഭിക്കും.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരെ ആവശ്യമുണ്ട്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ട്. 2013 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഓഡിറ്റ് ചെയ്യുന്നതിന് താത്പര്യമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം.

വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും.

നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ആറിന്   രാവിലെ 10.30ന് സിവില്‍ സ്റ്റേനിലുള്ള ജില്ലാ  മെഡിക്കല്‍ ഓഫീസി(ഹോമിയോ)ല്‍ നടക്കും.

ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും  നിയമനം. പ്രായപരിധി 19നും 40നും ഇടയില്‍. എസ്എസ്എല്‍സിയും ഏതെങ്കിലും  ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷനറുടെ കീഴില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം.

ഫോണ്‍: 04972 711726.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്


പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, സിഎബിഎം വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിംഗ് എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

 യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് എന്നിവ സഹിതം ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് പോളിടെക്‌നിക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.  ഫോണ്‍: 9400210189.

പാരമ്പര്യേതര ട്രസ്റ്റി നിയമനം


തലശ്ശേരി താലൂക്കിലെ മാലൂര്‍പടി സങ്കേതം ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ  മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി 15ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

ബസ് ഡ്രൈവര്‍ താല്‍ക്കാലിക നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ ലൈസന്‍സ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.  

ഫോണ്‍: 9447685420.

ആയമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം ആറിന്

സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയിലെ ബി ആര്‍ സി യുടെ കീഴിലുള്ള ഓട്ടിസം സെന്ററുകളില്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത്, കൂത്തുപറമ്പ് ബി ആര്‍ സികള്‍ ഒഴികെ) ആയമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 മണി മുതല്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും.  പ്രായപരിധി 40 വയസ്.  അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അതത് ബി ആര്‍ സി പരിധിയിലെ സ്ഥിരതാമസക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയുടെ മാതാവുമായിരിക്കണം.

ഫോണ്‍: 0497 2707993.

ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്.

ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ 60 ശതമാനം മാർക്കോടെ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൊയിലാണ്ടി ഗവ ഐ ടി ഐ യില്‍ ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം), മെക്കാനിക് ഡീസല്‍ (എംഡി), ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഡിടിപിഒ) ട്രേഡുകളില്‍ ഓരോ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ (എംഎഎസ്ഇ&ഇ) ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും നിയമിക്കുന്നു. 

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്ത പരിചയവും / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും  അല്ലങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഫിറ്റര്‍, എംഡി ട്രേഡുകളിലുള്ളവര്‍ 2021 ജനുവരി നാലിന് രാവിലെ 11നു മുമ്പും ശേഷിക്കുന്നവര്‍ അഞ്ചാം തീയതി രാവിലെ 11നു മുമ്പും യോഗ്യത തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി കൊയിലാണ്ടി ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. 

ഫോണ്‍ നമ്പര്‍: 0496 2631129, 9072842560.

വനിതാ ഹോംഗാര്‍ഡ്‌സ് നിയമനം

ആലപ്പുഴ: ജില്ലയില്‍ വനിതാ ഹോംഗാര്‍ഡ്‌സുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. എസ്.എസ്.എല്‍.സി പാസായിട്ടുള്ളവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായിട്ടുള്ളവരെയും പരിഗണിക്കും.

ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി., എസ്.എസ്.ബി., ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.

35നും 58നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ ഹോംഗാര്‍ഡ്‌സിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല. 

ഹോംഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ 18 സെക്കന്‍ഡിനുള്ളില്‍  100 മീറ്റര്‍ ദൂരം ഓട്ടം, 30 മിനിട്ടുള്ളില്‍ മൂന്നു കിലോമീറ്റര്‍ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 765 രൂപ വേതനം ലഭിക്കും. 

അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. ജനുവരി ആറ് മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ അപേക്ഷകരില്‍ നിന്നും സ്വീകരിക്കും. ജനുവരി 24 വരെ അപേക്ഷകള്‍ സ്വീകരിക്കും. 

ഇംഗ്ലീഷ് അധ്യാപക ഒഴിവ്: ഇന്റർവ്യൂ നാലിന്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവുണ്ട്.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.or

ഫെസിലിറ്റേറ്റര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്പുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.  

ബി.എഡ്, ടി.ടി.സി യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 10 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം വിജയിച്ച പട്ടിക വര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും.

ബന്ധപ്പെട്ട കോളനി നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും പരിഗണിക്കുന്നതാണ്.

ഫോണ്‍ – 0491 2505383

എൽ.ബി.എസ്. സെന്ററിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുക.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും ജനുവരി എട്ടിന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന്റെ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: [email protected]

ഫോൺ: 2560333, 8547141406.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം: കാഴ്ച പരിമിരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് ലോവർ, ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ് 2020 ജനുവരി ഒന്നിന് 18-41. ശമ്പളം: 25,200-54,000 രൂപ.
ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവർഗവിഭാഗം മാത്രം) ഉദ്യോഗാർഥികളെ പരിഗണിക്കും.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 18ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യ

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.

ഫോൺ: 0471-2300484.

ട്രേഡ്‌സ്മാൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഒഴിവുണ്ട്.

ഐ.ടി.ഐ ഇലക്ട്രിക്കൽ/ കെ.ജി.സി.ഇ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒൻപതിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം.

ഫോൺ: 04712300484.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

എൻ‌എച്ച്‌എം കേരള റിക്രൂട്ട്‌മെന്റ് 2020│1603 സ്റ്റാഫ് നഴ്‌സ് എം‌എൽ‌എസ്‌പി ഒഴിവുകൾ

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020, അസി. കമാൻഡന്റ് ഒഴിവുകൾ ജനറൽ ഡ്യൂട്ടി (ജിഡി) 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close