EDUCATION

മെഡിക്കല്‍ കോഴ്‌സുകള്‍ക്കല്ലാതെ മറ്റ് ഏതെല്ലാം കോഴ്‌സുകള്‍ക്ക് നീറ്റ് യു.ജി.ബാധകമാണ്

ദേശീയതലത്തില്‍/കേരളത്തില്‍ നീറ്റ് യു.ജി. ബാധകമായ മെഡിക്കല്‍ കോഴ്‌സുകള്‍:

◾ എം.ബി.ബി.എസ്.
◾ ബി.ഡി.എസ്.
◾ ബി.എ.എം.എസ്.
◾ ബി.എച്ച്.എം.എസ്.
◾ ബി.എസ്.എം.എസ്.
◾ ബി.യു.എം.എസ്.

കേരളത്തില്‍ നീറ്റ് യു.ജി. ബാധകമായ മെഡിക്കല്‍ അനുബന്ധവിഭാഗത്തിലെ കോഴ്‌സുകള്‍:

◾ ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്.
◾ ബി.എസ്സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചർ
◾ ബി.എസ്സി. (ഓണേഴ്‌സ്) ഫോറസ്ട്രി
◾ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്
◾ ബി.എസ്സി. കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്
◾ ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്
◾കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി.

ബി.എസ്സി. നഴ്‌സിങ് പ്രവേശനത്തിന് 2021-ല്‍ എട്ട് കേന്ദ്രസ്ഥാപനങ്ങളില്‍ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചിരുന്നു.

◾ അഹല്യാഭായ് കോളേജ് ഓഫ് നഴ്‌സിങ്
◾ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ കോളേജ് ഓഫ് നഴ്‌സിങ്
◾ കോളേജ് ഓഫ് നഴ്‌സിങ് ഡോ. രാംമനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍
◾കോളേജ് ഓഫ് നഴ്‌സിങ് ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്
◾രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്
◾കോളേജ് ഓഫ് നഴ്‌സിങ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍ (ആറും ന്യൂഡല്‍ഹി)
◾കോളേജ് ഓഫ് നഴ്‌സിങ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരാണസി, ഉത്തര്‍പ്രദേശ്)
◾ ഭോപാല്‍ നഴ്‌സിങ് കോളേജ് ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (ഭോപാല്‍, മധ്യപ്രദേശ്).

ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്.. (വെറ്ററിനറി) കോഴ്സിലെ, 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകള്‍, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.), അവരുടെ അലോട്ട്‌മെന്റ് പ്രക്രിയ വഴി നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ് നികത്തുന്നത്.

ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി കാമ്പസില്‍ നടത്തുന്ന നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്സി. പ്രോഗ്രാം പ്രവേശനം 2021 സെഷന്‍മുതല്‍ നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയാണ്. നിലവില്‍ ജിപ്മര്‍ നേരിട്ടാണ് പ്രവേശനം നല്‍കുന്നത്. കോഴ്‌സുകള്‍:

◾ ബി.എസ്സി. നഴ്‌സിങ്

ബി.എസ്സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍

◾ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്
◾ അനസ്‌തേഷ്യാ ടെക്‌നോളജി
◾ബാച്ചിലര്‍ ഓഫ് ഒപ്‌ടോമെട്രി
◾ കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി
◾ ഡയാലിസിസ് തെറാപ്പി ടെക്‌നോളജി
◾ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്
◾മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി
◾ ന്യൂറോ ടെക്‌നോളജി
◾ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി.
◾ പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
◾ റേഡിയോതെറാപ്പി ടെക്‌നോളജി.

സ്ഥാപനം അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷ നല്‍കി പ്രക്രിയയില്‍ പങ്കെടുക്കണം.

നീറ്റ് സ്‌കോര്‍ പരിഗണിച്ച്, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ നാലുവര്‍ഷ, ബാച്ച്ലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിലേക്ക് പ്രവേശനം നല്‍കുന്നുണ്ട്.

ബേസിക്/നാച്വറല്‍ സയന്‍സ് വിഷയങ്ങളിലെ ബിരുദ പ്രോഗ്രാമില്‍ ആദ്യവര്‍ഷത്തില്‍ ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന, നീറ്റില്‍ 10,000-നുള്ളില്‍ റാങ്കുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന് (എസ്.എച്ച്.ഇ.) അപേക്ഷിക്കാം.

Related Articles

Back to top button
error: Content is protected !!
Close