ARMY
Trending

യുവാക്കള്‍ക്ക് പ്രതീക്ഷയായി ആര്‍മിയിലെ ടൂര്‍ ഓഫ് ഡ്യൂട്ടി: ഓഫീസർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് 80,000-90,000 രൂപയോളം ശമ്പളം.

ഇന്ത്യൻ കരസേന ടൂർ ഓഫ് ഡ്യൂട്ടി പദ്ധതി ഉദ്യോഗാർഥികൾക്കുമുന്നിൽ തുറക്കുന്നത് പുത്തൻ സാധ്യതകൾ. കേന്ദ്ര ഗവൺമെന്റ് അനുമതി നൽകിയാൽ തുടക്കത്തിൽതന്നെ 1100 പേർക്ക് കരസേനയിൽ നിയമനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സോൾജിയർ വിഭാഗത്തിൽ 1000 പുരുഷന്മാരെയും ഓഫീസർ വിഭാഗത്തിൽ 100 പേരെയുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുക.

ഓഫീസർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 80,000-90,000 രൂപയോളം ശമ്പളം. ഒരു വർഷം പരിശീലനവും മൂന്നുവർഷം ഡ്യൂട്ടിയും എന്ന രീതിയിലായിരിക്കും നിയമനം.

ടൂർ ഓഫ് ഡ്യൂട്ടി

പ്രതിരോധസേനകളുടെ ചെലവുചുരുക്കലിന്റെ ഭാഗമായി കരസേന തയ്യാറാക്കിയ നിയമന പദ്ധതിയാണിത്. മൂന്നു കൊല്ലത്തെ ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പ്രൊഫഷണൽ മേഖലകളിലുള്ള മികവുറ്റ യുവാക്കളെയും പ്രതിരോധസേവനത്തിൽ തത്പരരായവരെയും സേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നിർബന്ധിത സൈനിക സേവനമില്ലാതെതന്നെ സൈനിക പരിശീലനം നേടിയ ഒരു യുവതലമുറയെ സമൂഹത്തിൽ വളർത്തിക്കൊണ്ടുവരിക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഒരു പരിവർത്തന നീക്കമെന്ന നിലയിൽ, ഇന്ത്യൻ തൊഴിൽ സേന, യുവ തൊഴിലാളി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള സിവിലിയന്മാരെ മൂന്നുവർഷത്തെ ഓഫീസർമാരായും മറ്റ് റാങ്കുകളിലുമായി വിവിധ വേഷങ്ങൾക്കായി – ഫ്രണ്ട്-ലൈൻ പോരാളികൾക്കുപോലും സേനയിൽ ചേരാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കുന്നു.

ടൂർ ഓഫ് ഡ്യൂട്ടി (ടിഒഡി) യുടെ നിർദ്ദിഷ്ട മാതൃക പരിമിതമായ എണ്ണം ഒഴിവുകളിലേക്ക് സൈന്യത്തിലെ ഉദ്യോഗസ്ഥർക്കും മറ്റ് റാങ്കുകൾക്കും ട്രയൽ അടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. മോഡൽ വിജയകരമാണെങ്കിൽ ഒഴിവുകൾ വർദ്ധിപ്പിക്കും. സായുധ സേനയിലെ സ്ഥിരമായ സേവനം എന്ന ആശയത്തിൽ നിന്ന് മൂന്ന് വർഷത്തേക്ക് “ഇന്റേൺഷിപ്പിലേക്ക്” മാറുന്നതിനാണ് നിർദ്ദേശം.

“ചെറുപ്പക്കാരായ മനുഷ്യശക്തി നേടുന്നതിലൂടെ ഞങ്ങൾക്ക് പ്രയോജനം ലഭിക്കും, അച്ചടക്കമുള്ളവരും സൈന്യത്തിന്റെ ധാർമ്മികതയിൽ മുഴുകിയവരുമായ ആളുകളെ നേടുന്നതിലൂടെ സമൂഹത്തിന് പ്രയോജനം ലഭിക്കും,”

നിലവിൽ കരസേനയിലെ എറ്റവും ചെറിയ സർവീസ് കാലാവധി 10 കൊല്ലമാണ്. 14 കൊല്ലം വരെയായി ഇത് നീട്ടിനൽകുന്നുണ്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ 50-60 ശതമാനം പേർക്ക് പെർമനന്റ് കമ്മിഷനിൽ നിയമനം കിട്ടാറുണ്ട്. നിലവിലെ ഷോർട്ട് സർവീസ്, പെർമനന്റ് സർവീസ് നിയമനങ്ങൾക്കുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനാണ് മൂന്നു വർഷ ഡ്യൂട്ടി എന്ന പുതിയൊരു നിയമനരീതികൂടി സേന അവതരിപ്പിക്കുന്നത്.

നിബദ്ധനകൾ

  • ടൂർ ഓഫ് ഡ്യൂട്ടിയിൽ നിയമിക്കപ്പെടുന്ന ഓഫീസർമാർക്കും സോൾജിയർമാർക്കും ഷോർട്ട്/ പെർമനന്റ് സർവീസിലുള്ളവരുടെ അതേ ഉത്തരവാദിത്വവും ചുമതലകളും അധികാരവും ഉണ്ടാകും.
  • ഒരുവർഷത്തെ പരിശിലനത്തിൽ പ്രത്യേക ഇളവുകളൊന്നുമുണ്ടാവില്ല.
  • യുദ്ധമുഖത്ത് ഉൾപ്പെടെ ഏത് ചുമതലയിലും ഇവർക്ക് നിയമനം നൽകും.
  • തിരഞ്ഞെടുപ്പുരീതിയും ശാരീരിക -വിദ്യാഭ്യാസ യോഗ്യതയുമെല്ലാം സാധാരണ സെ നികസേവനത്തിന് നിഷ്കർഷിക്കുന്നതുതന്നെയാവും

പ്രയോജനങ്ങൾ

  • ടൂർ ഓഫ് ഡ്യൂട്ടിയിൽ നിയമനം ലഭിക്കുന്ന യുവാക്കൾക്ക് പരിശീലനമുൾപ്പടെ നാലുവർഷമേ സേനയിൽ ജോലിചെയ്യേണ്ടിവരുന്നുള്ളൂ.
  • ഈ സേവനം മികച്ചൊരു യോഗ്യതയായും മാറും.
  • സേനയിൽതന്നെ പെർമനന്റ് കമ്മിഷൻ നിയമനത്തിനുള്ള സാധ്യതയുണ്ട്.
  • പുറത്തിറങ്ങുന്നവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് മുൻഗണന ലഭിക്കും.
  • ഗേറ്റ്, നെറ്റ് യോഗ്യതയുള്ളവർക്ക് ഇപ്പോൾ പൊതുമേഖലാസ്ഥാപനങ്ങൾ മുൻഗണന നൽകുന്നുണ്ട്. സമാനമായ മറ്റൊരു യോഗ്യതയായി ടൂർ ഓഫ് ഡ്യൂട്ടിയും മാറും.
  • ടൂർ ഓഫ് ഡ്യൂട്ടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിയമനത്തിന് മുൻഗണന നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചുകഴിഞ്ഞു.
  • മിലിറ്ററി പരിശിലനത്തിലൂടെ കൈവരുന്ന അച്ചടക്കവും ആത്മവിശ്വാസവും അർപ്പണബോധവുമാണ് ടൂർ ഓഫ് ഡ്യൂട്ടി കഴിഞ്ഞവരിൽ മഹീന്ദ്ര നോട്ടമിടുന്നത്.
  • സ്വകാര്യമേഖലയിലെ വൻകിടസ്ഥാപനങ്ങൾ ഇത് തിരിച്ചറിയുമെന്നുറപ്പാണ്. കൂടുതൽ അവസരങ്ങളിലേക്ക് അത് വഴിതുറക്കും.

കരസേനയിൽ 43,000-ത്തോളം ഓഫിസർമാരാണ് നിലവിലുള്ളത്. ഇതിൽ 80 ശതമാനത്തോളം പേർ പെർമനന്റ് കമ്മിഷനിലാണ്. ദീർഘമായ സർവീസും തുടർന്നുള്ള പെൻഷനുമുൾപ്പെടെ ഭാരിച്ച തുകയാണ് ഇവർക്കായി ചെലവഴിക്കുന്നത്. ടൂർ ഓഫ് ഡ്യൂട്ടി സംവിധാനം വിജയകരമായാൽ പെർമെനന്റ് കമ്മിഷനിലെ നിയമനം കുറയ്ക്കാനും ചെലവ് ചുരുക്കാനുമാവും. ഷോർട്ട് സർവിസ് കമ്മിഷൻ വഴി നിയമിക്കപ്പെടുന്നവർക്ക് 14 വർഷത്തെ സേവനത്തിനായി സേന ചെലവഴിക്കുന്നത് 5.12- 6.83 കോടി രൂപയാണ്.

എന്നാൽ ടൂർ ഓഫ് ഡ്യൂട്ടിയിൽ മൂന്നുവർഷ സർവിസിന് ചെലവാകുന്നത് 80-85 ലക്ഷം രൂപ മാത്രമായിരിക്കുമെന്നാണ് കണക്ക്. 1000 സോൾജ്യർമാരെ ഈ രീതിയിൽ നിയമിക്കുമ്പോൾ 1000 കോടി രൂപയോളം ചെലവ് ചുരുക്കാനാവുമെന്ന് പറയുന്നു.

Related Articles

Back to top button
error: Content is protected !!
Close