BANK JOB

റീ ബിൽഡ് കേരളം: ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഐടി ഓഫീസർ, ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ

റീ ബിൽഡ് കേരളം പദ്ധതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ക്ലർക്ക്, ഐ ടി ഓഫീസ്, ഓഫീസ് അറ്റൻഡ് തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 27 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

 ജോലിയുടെ വിശദാംശങ്ങൾ

  • ബോർഡ്: റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: RKI/CMD/02/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 07
  • തസ്തിക: —
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 13
  • അവസാന തീയതി: 2022 ഏപ്രിൽ 27

 ഒഴിവുകളുടെ വിശദാംശങ്ങൾ

റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി മുഖേന വിവിധ തസ്തികകളിലായി ഏഴ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.

› IT ഓഫീസർ: 01

› ക്ലർക്ക്: 02

› കമ്പ്യൂട്ടർ അസിസ്റ്റന്റ്: 02

› ഓഫീസ് അറ്റൻഡന്റ്: 02

 പ്രായപരിധി വിശദാംശങ്ങൾ

› IT ഓഫീസർ: 30 വയസ്സ് വരെ

› ക്ലർക്ക്: 25 വയസ്സ് വരെ

› കമ്പ്യൂട്ടർ അസിസ്റ്റന്റ്: 25 വയസ്സ് വരെ

› ഓഫീസ് അറ്റൻഡന്റ്: 25 വയസ്സ് വരെ

 വിദ്യാഭ്യാസ യോഗ്യത

1. IT ഓഫീസർ

എംടെക്/ എംഇ/ ബിടെക്/ ബിഇ/ എംസിഎ/ എംഎസ്.സി/ എംഎസ്.സി കമ്പ്യൂട്ടർ സയൻസ്

2. ക്ലർക്ക്

എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

3. കമ്പ്യൂട്ടർ അസിസ്റ്റന്റ്

  1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
  2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE), കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യം
  3. മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE) അല്ലെങ്കിൽ തത്തുല്യം

4. ഓഫീസ് അറ്റൻഡന്റ്

മിനിമം ഏഴാം ക്ലാസെങ്കിലും പാസായിരിക്കണം. ബിരുദ യോഗ്യത ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല

 ശമ്പള വിശദാംശങ്ങൾ

› IT ഓഫീസർ: 32,560/-

› ക്ലർക്ക്: 21,175/-

› കമ്പ്യൂട്ടർ അസിസ്റ്റന്റ്: 21,175/-

› ഓഫീസ് അറ്റൻഡന്റ്: 18,390/-

 അപേക്ഷാ ഫീസ്

റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.

 എങ്ങനെ അപേക്ഷിക്കാം?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ഏപ്രിൽ 27 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക\

പ്രധാനപ്പെട്ട ലിങ്കുകൾ

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പ് നിർബന്ധമായും വായിക്കണമെന്ന് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നു.

ഔദ്യോഗിക അറിയിപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യുക
അപേക്ഷിക്കേണ്ടവിധം ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷിക്കേണ്ടവിധം ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button
error: Content is protected !!
Close