COVID-19

എസ്ബിഐ എമര്‍ജന്‍സി ലോണ്‍: 45 മിനിറ്റിനുള്ളില്‍ 5 ലക്ഷം രൂപ വരെ വായ്പ, മൊബൈലിലൂടെ അപേക്ഷിക്കാം,ഇഎംഐ ആറ് മാസത്തിന് ശേഷം (യോഗ്യത പരിശോധിക്കുക)

കോവിഡ് മൂലം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സഹായമായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

‘എസ്ബിഐ എമര്‍ജന്‍സി ലോണ്‍ സ്‌കീം’ (അടിയന്തര വായ്പ പദ്ധതി) എന്ന പദ്ധതിയിലൂടെ അപേക്ഷ സ്വീകരിച്ച് വെറും 45 മിനിറ്റിനുള്ളില്‍ വായ്പ ലഭിക്കുന്നു.

10.5 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് വായ്പ ലഭിക്കും.

വായ്പയുടെ ഇഎംഐ ആറ് മാസത്തിന് ശേഷം നല്‍കി തുടങ്ങിയാല്‍ മതി എന്നുള്ളതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ബാങ്കുകള്‍ നല്‍കുന്ന മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പലിശ നിരക്ക് കുറവാണ് എന്നതും പദ്ധതിയെ ആകര്‍ഷകമാക്കുന്നു.

എങ്ങനെ അപേക്ഷിക്കും

എസ്‌ബി‌ഐ അടിയന്തര വായ്പയുടെ യോഗ്യത പരിശോധിക്കുക
ഈ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത പരിശോധിക്കുന്നതിന്, രണ്ട് ഓപ്ഷനുകൾ ഉണ്ട്:


യോനോ എസ്ബിഐ ആപ്ലിക്കേഷന്‍ ഇല്ലാത്തവര്‍ ഡൗണ്‍ലോഡുചെയ്യുക.
‘Pre-approved Personal Loan’ PAPL ക്ലിക്കു ചെയ്യുക.
കാലാവധിയും വായ്പാ തുകയും തിരഞ്ഞെടുക്കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുകയും അത് സമര്‍പ്പിക്കുകയും വേണം.
എസ്ബിഐ അടിയന്തര വായ്പ തുക നിങ്ങളുടെ എസ്ബിഐ സേവിംഗ്‌സ് അക്കൌണ്ടില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും.
എല്ലാ നടപടിക്രമങ്ങളും ശരിയായി നടക്കുന്നുണ്ടെങ്കില്‍ ഈ പ്രക്രിയ 45 മിനിറ്റിനപ്പുറത്തേക്ക് പോകില്ല. കൂടാതെ 5 ലക്ഷം രൂപ വരെ വായ്പ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

നിങ്ങളുടെ യോഗ്യത അറിയാം


എസ്ബിഐയുടെ വെബ്‌സൈറ്റ്, യോനോ ആപ്പ് എന്നിവ വഴിയോ ഓണ്‍ലൈനിലൂടെയോ നിങ്ങള്‍ക്ക് ഈ അടിയന്തര വായ്പ പദ്ധതി ലഭിക്കും.

എസ്എംഎസ് ടെക്സ്റ്റ് ഫോര്‍മാറ്റ് ആയ PAPL (പ്രീ അപ്പ്രൂ്ഡ് പേഴ്‌സണല്‍ ലോണ്‍സ്) തുടര്‍ന്ന് നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ 567676 എന്ന നമ്പറിലേക്ക് അയച്ചുകഴിഞ്ഞാൽ, SBI ചോദ്യത്തിന് SMS വഴി പ്രതികരിക്കും, നിങ്ങളോട് മറുപടി നൽകാൻ ആവശ്യപ്പെടും.

“PAPL (space) last four digit of SBI account number” to 5676 ..


ഉപയോക്താവ് യോഗ്യനാണെങ്കിൽ, വായ്പ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തൽക്ഷണം ക്രെഡിറ്റ് ചെയ്യും
എസ്‌ബി‌ഐ അടിയന്തര വായ്‌പകൾ ഈടാക്കാനുള്ള പലിശ
ഈ എസ്‌ബി‌ഐ അടിയന്തര വായ്പ ലഭിക്കുന്നതിന് എസ്‌ബി‌ഐ 10.5% പലിശ ഈടാക്കും. 6 മാസത്തിനുശേഷം EMI ആരംഭിക്കുന്നു.

Related Articles

Back to top button
error: Content is protected !!
Close