കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-15/10/2020

ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ ഒഴിവ്
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ താല്്കാലികാടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍.
- ഡോക്ടര്‍: എം.ബി.ബി.എസ്, പ്രായപരിധി ഇല്ല.
- സ്റ്റാഫ് നഴ്സ്: ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, പ്രായപരിധി 40 വയസ്.
- ഇ.സി.ജി ടെക്നീഷ്യന്: ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി/ വി.എച്ച്.എസ്.ഇ(ഇ സി ജി & ഓഡിയോ മെട്രിക് ടെക്നീഷ്യന്), പ്രായപരിധി ഇല്ല.
- റേഡിയോഗ്രാഫര്‍: ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി, പ്രായപരിധി 40 വയസ്.
- നഴ്സിംഗ് അസിസ്റ്റന്റ്: ഏഴാം ക്ലാസ് പാസ്, പ്രായപരിധി 18-40 വയസ്.
താല്പര്യമുള്ളവര് ഒക്ടോബര്‍ 19ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഗവണ്മെന്റ് അംഗീകൃത ഏജന്‍സിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി അന്നേദിവസം രാവിലെ 10.30ന് വെരിഫിക്കേഷന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്
പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന് മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഇന്റര്‍വ്യൂ തിയതി, ശമ്പളം, ഒഴിവ് എന്നിവ ക്രമത്തില്‍.
1) നഴ്സിംഗ് അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി യും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്-
ഇന്റര്‍വ്യൂ ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍-ശമ്പളം 11000 രൂപ- ഒരൊഴിവ്.
2) ജി.എന്‍.എം.നഴ്സ്: എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം കോഴ്സും-
ഇന്റര്‍വ്യൂ ഒക്ടോബര്‍ 21ന് രാവിലെ 10.30ന് , ശമ്പളം 17000 രൂപ- ഒരൊഴിവ്.
3) മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍: എസ്.എസ്.എല്‍.സിയും പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് മലയാളം (ലോവര്‍), ഇംഗ്ലീഷ് (ലോവര്‍).
ഇന്റര്‍വ്യൂ ഒക്ടോബര്‍ 22 ന് രാവിലെ 10.30 മുതല്‍. ശമ്പളം 10000, ഒരൊഴിവ്.
എല്ലാ തസ്തികകള്‍ക്കും പ്രായപരിധി 40. താല്പര്യമുള്ളവര് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം കല്‍പ്പാത്തി, ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.
ഫോണ്‍- 0491 2966355, 2576355.
മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ നിയമനം
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത.
പി.എച്ച്.ഡി, എം.ഫിൽ എന്നിവയുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 23ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം.
നെറ്റുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും.
ഫോൺ: 0471 2323964. www.gctetvm@gmail.com, gctetvm@gmail.com.
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട്: തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളെജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം.
ഫോണ്‍- 0466 2270335, 2270353
ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും കൺസർവേഷനിൽ പി.ജി ഡിപ്ലോമയുമുളളവരെ പരിഗണിക്കും.
പ്രതിദിനം 1500 രൂപ ശമ്പളം ലഭിക്കും. 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക നിയമനം
കുമാരനല്ലൂരിലെ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റില്‍ അംഗീകൃത റഗുലര്‍ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താല്‍പ്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 19ന് രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.
ഫോണ്‍:0481-2312504, 9495716465
താത്കാലിക കോടതികളിൽ എൽ.ഡി. ടൈപ്പിസ്റ്റ് കരാർ നിയമനം
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന താത്കാലിക കോടതികളിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്കർഷിച്ചിട്ടുളള യോഗ്യതയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം.
തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന- സർക്കാർ സർവീസിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. പ്രായപരിധി 60 വയസ്സ്.
ഹൈക്കോടതി/നിയമ വകുപ്പ് / അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമന കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.
പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ വെളളപേപ്പറിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം.
പ്രായോഗിക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇതുപ്രകാരം തയ്യാറാക്കുന്ന റാങ്കു ലിസ്റ്റിനു നിബന്ധനകൾക്കും വിധേയമായി കുറഞ്ഞത് ഒരു വർഷത്തെയും പരമാവധി രണ്ടു വർഷത്തെയും കാലാവധി ഉണ്ടായിരിക്കും.
അപേക്ഷകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം-691013 എന്ന വിലാസത്തിൽ നവംബർ 12 വൈകിട്ട് അഞ്ചു വരെ നൽകാം.
ആയുര്‍വേദ തെറാപ്പിസ്റ്റ്; കരാര്‍ നിയമനം
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന് അനുവദിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്ടോബര്‍ 19-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoi…@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും.
യോഗ്യത എസ്.എസ്.എല്‍.സി, ഡയറക്ടര്‍ ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.
നഴ്സ് ഗ്രേഡ് 2 നിയമനം
മലപ്പുറം: ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ നഴ്സ് ഗ്രേഡ് 2 തസ്തികയിലെ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ജി.എന്‍.എം (ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/തത്തുല്യമായ യോഗ്യത, ഉയര്‍ന്ന യോഗ്യത) ആണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍- ഇന്റര്‍വ്യൂയില്‍ ഐ.ഡി കാര്‍ഡ്, യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഹാജരാകണം.
പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്
പാലക്കാട്:ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പമ്പ് ഓപ്പറേറ്റീവ് ട്രൈനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/ എന്‍.ടി.സി/ ഐ.ടി.ഐ (ഇല്ട്രിക്കല്‍ എം.എം.വി) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. താല്പര്യമുള്ളവര് ഇന്ന്(ഒക്ടോബര്‍ 15) രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അഗ്രികള്‍ച്ചര്‍ ടെക്നീഷ്യന് നിയമനം
മലപ്പുറം: ആനക്കയം കൃഷിഭവനു കീഴില്‍ രൂപീകരിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ അഗ്രികള്‍ച്ചര്‍ ടെക്നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-55 വരെ പ്രായമുള്ളവരും ആനക്കയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാരമസക്കാരും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായിരിക്കണം.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 നകം ആനക്കയം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0483 2848140.
താല്കാലിക നിയമനം
കല്‍പ്പറ്റ നഗരസഭയിലെ വസ്തു നികുതി പരിഷ്കരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത: കംപ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പ് റൈറ്റിംഗ്). ഐ.ടി.സി/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ (സിവില്‍) ഉള്ളവര്‍ക്കും ഫീല്‍ഡ് ജോലികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും നഗരസഭ പരിധിയില്‍ താമസമുള്ളവര്‍ക്കും മുന്‍ഗണന.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.
ഫോണ്‍ 04936 202349

എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ
കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ
ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്
സ്കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം
ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ
BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ
എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്സി വിജ്ഞാപനം-2020
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020