JOBNURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-06/01/2021

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ്, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ കോളേജുകളിലെ അധ്യാപനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം.

യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. എട്ടിന് രാവിലെ 10.30ന് ഇക്കണോമിക്‌സിലും 11.30 ന് ഗണിതത്തിലും ഉച്ചയ്ക്ക് 1.30ന് ഇംഗ്ലീഷ് വിഭാഗത്തിലും ഇന്റർവ്യൂ നടക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 11 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി  ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

ഫോണ്‍: 04994 256027.

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ ഒൻപതിന്

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു.

ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ  (പവർ ഇലക്‌ട്രോണിക്‌സ്/ ഡ്രൈവ്‌സ്-ൽ എം.ടെക് ബിരുദവും അഭികാമ്യം) 11ന് രാവിലെ 9ന് സ്‌ക്രീനിങ്ങ് ടെസ്റ്റ്/ അഭിമുഖത്തിനായി കോളേജിൽ നേരിട്ടെത്തണം. ഫോൺ: 0471-2300484.

അധ്യാപക ഒഴിവ്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നികല്‍  ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

മേല്‍ വിഷയത്തില്‍ ബിരുദ യോഗ്യതയുള്ള ഉദ്യോഗര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജനുവരി  എട്ടിന്  ഉച്ചക്ക് രണ്ടു മണിക്ക് സ്‌കൂളില്‍ എത്തണം. ബി.എഡ്/എം.എഡ് യോഗ്യത അഭികാമ്യം.

ഫോണ്‍ :9633619572

ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും.

അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം നേടിയിരിക്കണം. വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും  പ്രവൃത്തി പരിചയമുണ്ടാകണം.

ഊർജ്ജ മേഖലയ്‌ക്കൊപ്പം വൈദ്യുത സംബന്ധമായ നിയമങ്ങൾ കൈകാര്യം ചെയ്തിരിക്കണം. വൈദ്യുത നിരക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രവൃത്തി പരിചയവും അത് സംബന്ധിച്ച നിയമങ്ങളിൽ പ്രാവീണ്യവും നേടിയിരിക്കണം.

അപേക്ഷകർ ഏതെങ്കിലും വൈദ്യുത ലൈസൻസി/സപ്ലൈയറുടെ ഉദ്യോഗസ്ഥനാകരുത്. അപ്പലേറ്റ് അതോറിറ്റിയുടെ വേതനം സംസ്ഥാന സർവീസിലെ ചീഫ് എൻജിനിയറുടെ ശമ്പളത്തിന് സമാനമായിരിക്കും. ഡെപ്യൂട്ടേഷനിലൂടെയാണ് നിയമനമെങ്കിൽ ചട്ട പ്രകാരമുള്ള അലവൻസുകൾക്ക് അർഹതയുണ്ടായിരിക്കും. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭികാമ്യ യോഗ്യതയായി പരിഗണിക്കും.


വിശദ വിവരങ്ങൾ അടങ്ങുന്ന നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ഗവ:സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ കൈപ്പറ്റ് രസീത് സഹിതം രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.


അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ നൽകാം. കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിത മാർഗ്ഗേണ അപേക്ഷകൾ നൽകണം. അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾ പരിഗണിക്കില്ല. സെർച്ച് കമ്മിറ്റി ശിപാർശ ചെയ്തു സമർപ്പിക്കുന്ന പാനൽ/സെലക്ട് ലിസ്റ്റിൽ നിന്ന് ഗവൺമെന്റ് നിയമാനുസൃതമായി നിയമനം നടത്തും. വിജ്ഞാപനവും മറ്റ് വിവരങ്ങളും www.kerala.gov.in ൽ ലഭിക്കും.

മഹിള ശിക്ഷൺ കേന്ദ്രത്തിൽ അധ്യാപകർ: വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ജനുവരി 19ന് രാവിലെ 10.30ന് സൊസൈറ്റിയുടെ കരമന കുഞ്ചാലുമൂട്ടെ സംസ്ഥാന ഓഫീസിലാണ് ഇന്റർവ്യൂ. രണ്ട് തസ്തികകളിലും താമസിച്ച് ജോലി ചെയ്യാൻ തയ്യാറാകണം.


ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ മൂന്ന് ഒഴിവുണ്ട് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദം, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണൽ ടീച്ചർ തസ്തികയിലും മൂന്ന് ഒഴിവാണുള്ളത് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദമാണ് യോഗ്യത, പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 9,000 രൂപ.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം,

ഫോൺ:0471-2348666. ഇ-മെയിൽ:  [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

സീനിയർ റസിഡന്റ് താൽകാലിക ഒഴിവ്

തിരുവനന്തപുരം റീജയണൽ കാൻസർ സെന്ററിൽ പത്തോളജി വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ താൽകാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തിയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക് :www.rcctvm.gov.in   

ഗസ്റ്റ് ട്രേഡ്സ്മാൻ തസ്തികകളിൽ ഒഴിവ് 

മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്സ്മാൻ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ  ഒഴിവുണ്ട്.   ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ/ഡീസൽ മെക്കാനിക്ക്, കമ്പ്യൂട്ടർ അനുബന്ധ ട്രേഡിൽ ഐടിഐ/വി  എച്ച് എസ് സി / ടി  എച്ച് എസ് എൽ  സി/ കെ ജി സി ഇ യോഗ്യത ഉള്ളവർ 

ജനുവരി 7 വ്യാഴാഴ്ച 10 മണിക്ക് എഴുത്തുപരീക്ഷയ്ക്കും  കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനുബന്ധ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കും. 

കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരണം.

ഫോൺ 0487 2333290

ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്.

എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എട്ടിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.    

പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്

കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന്  ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍  നടക്കും.  എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

 ഫോണ്‍: 0467 2202537

മെയിൽ കെയർ ടേക്കർ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ  മെയിൽ കെയർ ടേക്കറുടെ  രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു.  പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ജനറൽ, ഈഴവ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. 

 ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയോ ജൂവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലോ ഉള്ള  ചൈൽഡ് കെയർ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗീവർ അല്ലെങ്കില്‍ കെയർ ടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, മികച്ച ശാരീരിക ക്ഷമത എന്നിവ ഉണ്ടായിരിക്കണം.  പ്രായം 18 നും 40 നും മധ്യേ. 

വനിതകളും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരും അപേക്ഷിക്കേണ്ടതില്ല. ജനുവരി 14നകം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

ആരോഗ്യ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

 യോഗ്യത എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ നഴ്സിംഗ് (എ.എന്‍.എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍.  ജില്ലയിലെ സ്ഥിര താമസക്കാരായ  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ജനുവരി 8 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ്  (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും.

ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 27,250 രൂപ.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകളോടൊപ്പം 18നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദമായ വിവരങ്ങളും അപേക്ഷ മാതൃകയും www.sjd.kerala.gov.in ൽ ലഭിക്കും.

ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

ഡ്രൈവിങ്  ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട്  ഗവ.ഐ.ടി.ഐയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളില്‍ ഒരു ഡ്രൈവിങ്  ഇന്‍സ്ട്രക്ടറുടെ  ഒഴിവുണ്ട്.   

എം.എം.വി ട്രേഡിലുള്ള ഐ.ടി.ഐ,  ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍  ഡ്രൈവിങ്  ലൈസന്‍സ് നേടിയശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിങ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.   താല്‍പര്യമുള്ളവര്‍  യോഗ്യതകളുടെ പകര്‍പ്പ് സഹിതം  പ്രിന്‍സിപ്പല്‍, ഗവ ഐ.ടി.ഐ കാസര്‍കോട്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്്, പിന്‍- 671123 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ  ജനുവരി 11 നകം  അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.itikasaragod.kerala.gov.in  ല്‍ ലഭ്യമാണ്. ഫോണ്‍: 04994256440.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്.

കൂടിക്കാഴ്ച ജനുവരി ഏഴിന് രാവിലെ 10 ന്  ഐ ടി ഐ യില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ, ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍: 04994256440.

താൽക്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു

തൃത്താല ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രൻ്റിസിനെ  താൽക്കാലികമായി നിയമിക്കുന്നു. ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2020-21 അദ്ധ്യായന വർഷത്തേക്കാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി 13 ന് കാലത്ത് 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കണം

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ  SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത.

ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 14ന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.

ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ഡേറ്റാ പ്രോസസർമാരായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ  www.cdit.org യിൽ 25ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.


മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

എൻ‌എച്ച്‌എം കേരള റിക്രൂട്ട്‌മെന്റ് 2020│1603 സ്റ്റാഫ് നഴ്‌സ് എം‌എൽ‌എസ്‌പി ഒഴിവുകൾ

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close