അറ്റന്‍ഡന്റ് നിയമനം: ഏഴാം ക്ലാസ് യോഗ്യത
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് തസ്തികയില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
ഏഴാം ക്ലാസ് യോഗ്യതയും മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മികച്ച ശാരീരികക്ഷമത നിര്‍ബന്ധം.
2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 15 ന് രാവിലെ 11 ന് പട്ടാമ്പി നഗരസഭയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കുഴല്‍മന്ദം ഗവ.ആശുപത്രിയില്‍ അറ്റന്‍ഡര്‍ നിയമനം
കുഴല്‍മന്ദം ഗവ.ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍(ക്ലീനിംഗ് സ്റ്റാഫിനെ) നിയമിക്കുന്നു.
ഏഴാം ക്ലാസ് യോഗ്യതയുള്ള 30 നും 50 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ക്ലീനിംഗ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന.
താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് ബയോഡാറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ പി.ഡി,എഫ് മാതൃകയില്‍[email protected] ല്‍ മെയില്‍ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04922-274350