JOB
Trending

സ്റ്റീല്‍ അതോറിറ്റിയില്‍ 463 ടെക്നീഷ്യന്‍ ഒഴിവുകൾ

ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം

ട്രേഡ്, ഒഴിവ്:

മെക്കാനിക്കൽ -80, മെറ്റലർജി -100, ഇലക്ട്രിക്കൽ – 80, കെമിക്കൽ-10, സെറാമിക്സ് -10, ഇൻസ്ട്രുമെന്റേഷൻ -22

യോഗ്യത:

മെട്രിക്കുലേഷൻ. അനുബന്ധ ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ.

പ്രായപരിധി:
28 വയസ്.

ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ)- 8 ഒഴിവ്
യോഗ്യത:

മെട്രിക്കുലേഷനും ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും. ഫസ്റ്റ് ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
പ്രായപരിധി:
30 വയസ്.

അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (AITT) – 153 ഒഴിവ്

യോഗ്യത:
മെട്രിക്കുലേഷൻ. ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ ട്രേഡ് അപ്രന്റിസ് ആയി പ്രവർത്തിച്ചശേഷം എൻ.സി.വി.ടിയുടെ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസായിട്ടുണ്ടാകണം.


പ്രായപരിധി:

28 വയസ്.

പ്രായപരിധി, യോഗ്യത എന്നിവ 2019 ഒക്ടോബർ 11 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ്:

ആദ്യം എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഓരോ തസ്തികയുടെയും സിലബസ് ഇപ്രകാരമാണ് – ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി: ജനറൽ ഇംഗ്ലീഷ് (100), ജനറൽ നോളജ് (10), റീസണിങ് (15), മാത്തമാറ്റിക്സ് (15), എൻജിനീയറിങ് ഡിപ്ലോമ അനുബന്ധ ചോദ്യങ്ങൾ (50).

ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ): ജനറൽ ഇംഗ്ലീഷ് (10), ജനറൽ നോളജ് (10), റീസണിങ് (15), മാത്തമാറ്റിക്സ് (15), ബോയിലർ കോമ്പിറ്റൻസി (50).
അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി: ജനറൽ അവേർനസ് (40), ലോജിക്കൽ റീസണിങ് (30), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ് (30).

ട്രെയിനിങ്, പ്രൊബേഷൻ:
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ) തസ്തികയിൽ ട്രെയിനിങ് ഉണ്ടായിരിക്കില്ല. ഒരു വർഷം പ്രൊബേഷനുണ്ടായിരിക്കും. മറ്റ് രണ്ട് ട്രെയിനി തസ്തികകളിൽ രണ്ട് വർഷമാണ് പരിശീലനം. തുടർന്ന് ഒരു വർഷം പ്രൊബേഷനുമുണ്ടായിരിക്കും.

അപേക്ഷാ ഫീസ്:
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി, ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ) തസ്തികകളിലേക്ക് 250 രൂപ വീതം. അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി തസ്തികയിൽ 150 രൂപ. എസ്.സി.,എസ്.ടി. വിഭാഗക്കാർ, അംഗപരിമിതർ, വിമുക്തഭടർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്ക് ഫീസ് ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം:

അപേക്ഷിക്കുമ്പോൾ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 11.

NOTIFICATION

Related Articles

Back to top button
error: Content is protected !!
Close