EDUCATION

കേരളത്തിലെ വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം 05/11/2020

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ വിജയിച്ചിരിക്കണം.  പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും.  പഠനകാലയളവിൽ സ്റ്റൈപന്റ് ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.


തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്.  

അപേക്ഷാഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും മണിയോർഡറായി 130 രൂപയ്ക്ക് മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും/ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകർപ്പ് സഹിതം 18 നകം ലഭിക്കണം.  മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.  

ഫോൺ: 04712474720, 2467728. വെബ്‌സൈറ്റ്: www.captkerala.com.    

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സ് സീറ്റൊഴിവ്

 സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍,  പ്രസ്സ് വര്‍ക്ക് കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.

 ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10,11 തീയതികളില്‍ സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.  

ഫോണ്‍- 0495 2356591.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ ഓൺലൈനായി നവംബർ 6 മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 24 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം.

വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കണം.  കൂടാതെ റഗുലറായി പഠിച്ച ബി.എസ്‌സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.  

അഡ്മിഷൻ സമയത്ത് കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  കേരളത്തിന് പുറത്ത് പഠിച്ചവർ അതത് സംസ്ഥാനത്തെ നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  ഉയർന്നപ്രായപരിധി 45 വയസ്സ്.  സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്സ്.


പ്രവേശന പരീക്ഷ നവംബർ 28ന് നടത്തും.  തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് പ്രവേശന പരീക്ഷ.  പ്രവേശന പരീക്ഷയുടെയും നഴ്‌സിംഗ് സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും.  

ഫോൺ: 0471-2560363,364
ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിൽ അപേക്ഷിക്കാം

ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്ക് പറശ്ശിനിക്കടവ്  എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് നടത്തുന്ന 2020-21 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഇന്ന് (നവംബർ 6) മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.


അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  300 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ഓൺലൈനായോ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കണ്ടറി പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.  

ഫോൺ: 0471-2560363,364.

ബി.കോം ഫിനാന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കാര്‍ത്തികപ്പളളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍  ഒരു ആഴ്ചയ്ക്കകം അപേക്ഷിക്കണം.  കോളേജ് സീറ്റായ 50% ത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്ബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.  നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്.  ഒഴിവുളള ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ (www.ihrd.ac.inwww.keralauniversity.ac.in, http/caskarthikapallyihrd.ac.in) സൈറ്റില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

സര്‍ട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്സുകളില്‍ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്സുകള്‍ക്കുളള  അപേക്ഷ ക്ഷണിച്ചു.

 • യോഗ,
 • കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,
 • ബ്യൂട്ടികെയര്‍ മാനേജ്മെന്റ്,
 • മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി,
 • കൗണ്‍സിലിംഗ് സൈക്കോളജി,
 • മൊബൈല്‍ ജേര്‍ണലിസം,
 • എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്,
 • ഫിറ്റ്‌നെസ് ട്രെയിനിംഗ്,
 • അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍,
 • എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്,
 • ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്,
 • സംഗീതഭൂഷണം,
 • മാര്‍ഷ്യല്‍ ആര്‍ട്സ്,
 • പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്,
 • ലൈഫ് എന്‍ജിനീയറിംഗ്,
 • ലൈറ്റിംഗ് ഡിസൈന്‍,
 • ബാന്‍ഡ് ഓര്‍ക്കസ്ട്ര,
 • അറബി,
 • ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്,
 • ഡി.റ്റി.പി, വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്സുകളാണ് നടത്തുന്നത്.

ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്.  വിശദ വിവരം www.src.kerala.gov.in, www.srccc.in   വെബ്സൈറ്റുകളില്‍ ലഭിക്കും. 18 വയസ്സിനുമുകളില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.

ഫോണ്‍: 0471 2326101, 8281114464, 2325101.

അട്ടപ്പാടി ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേയ്ക്ക് അപേക്ഷിക്കാം

അട്ടപ്പാടി ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10 ന് മുന്‍പായി ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 9061291291.  

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ  കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍  നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ  പുതിയ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു.

 • കേരള സര്‍ക്കാര്‍ അംഗീകരിച്ച  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറുമാസം) ,
 • വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം.  

ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് (ഡി.സി.എ ആറുമാസം)  കോഴസിന് 25 ശതമാനം ഫീസ് ഇളവ് നേടാം.

ഫോണ്‍ : 9526229998, 8547632016,

മേല്‍വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ് , ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍. 

മോഡൽ ഫിനിഷിങ് സ്‌കൂളിൽ കോഴ്സുകൾ

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ  തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ നവംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

 • ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസിനുള്ള യോഗ്യത: എസ്.എസ്.എൽ.സി, പ്രായം:18-30 വരെ. കാലാവധി : 3 – 4മാസം.
 • ഫീൽഡ് ടെക്നീഷ്യൻ (അതർ ഹോം അപ്ലയൻസസ്) നുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്.പ്രായം: 18-30 വരെ. മൂന്നുമാസമാണ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.

ഫീസോടു കൂടിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിവരം ചുവടെ:

 • 30 മണിക്കൂർ ദൈർഘ്യമുള്ള പൈതൺ ബേസിക് കോഴ്സിന് ഫീസ് 3000 രൂപയും ജി.എസ്.ടിയുമാണ്. താൽപ്പര്യമുള്ളവർക്ക് പ്രായ/ വിദ്യാഭ്യാസ പരിധിയില്ല.
 • റോബോട്ടിക്‌സ് ബേസിക്സ് കോഴ്സിന് 40 മണിക്കൂറാണ് ക്ലാസുകൾ. 3500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
 • റോബോട്ടിക്‌സ് ബേസിക്സിന്റെ 5000 രൂപയും ജി.എസ്.ടിയും ഫീസുള്ള കോഴ്സിനൊപ്പം തിയറിക്ക് പുറമേ പ്രാക്ടിക്കലിന്റെ ഭാഗമായി ഒരു കോവിഡ് പ്രതിരോധഇലക്ട്രോണിക് ഹാൻഡ് സാനിട്ടൈസർ സ്വയം നിർമ്മിച്ച് സ്വന്തമാക്കുവാനും സാധിക്കും.
 • ഡിഷ് ആൻറ്റിന ആൻഡ് സെറ്റ് അപ്പ് ബോക്സ് ടെക്‌നിഷ്യൻ കോഴ്സിന്  100 മണിക്കൂറാണ് ക്ലാസുകൾ. ഫീസ് 5000 രൂപയും ജി.എസ്.ടിയുമാണ്. പത്താം ക്ലാസാണ് യോഗ്യത. വയസ്സ്:18 -35 വരെ. ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും.
 • താൽപര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കെ.എസ്.ആർ.ടി.സിയിൽ ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

കേരള ഹൗസ് ഡയറക്ട് റിക്രൂട്ട്മെന്റ് :ന്യൂഡൽഹി-2020

പിഎസ്‌സി വിജ്ഞാപനം: ഉടൻ 61 തസ്തികകളിൽ-2020

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close