EDUCATION

ഡിഗ്രി അഡ്മിഷൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയിലേക്ക്: സയൻസ് ബിരുദ കോഴ്സുകളെ കുറിച്ച് അൽപ്പം

പ്ലസ്ടു ഫലം വന്നാലുടന്‍ ബിരുദ പ്രവേശനത്തിനുള്ള നടപടികള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തുടങ്ങും. പരമാവധി മൂന്ന് അലോട്ട്‌മെന്റുകള്‍ നടത്തിയാലും രണ്ടു മാസം കൊണ്ട് പ്രവേശനനടപടികള്‍ തീര്‍ക്കുന്നതാണ് മുന്‍ കൊല്ലങ്ങളിലെ അനുഭവം.

This image has an empty alt attribute; its file name is join-whatsapp.gif

പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനം നടക്കുമ്പോഴേക്കും, ഇപ്പോഴത്തെ നില അനുസരിച്ച് ബിരുദ കോഴ്‌സുകള്‍ ആദ്യ സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലേക്കെത്തും. സെമസ്റ്റര്‍ പകുതി കഴിഞ്ഞ് പ്രവേശനം നടത്തുക സാധ്യവുമല്ല. ഫലത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും നിരവധി കുട്ടികള്‍ റഗുലര്‍ പഠനത്തില്‍നിന്ന് പുറത്താകുകയും ചെയ്യും.

ഏതാനും സയൻസ് ബിരുദ കോഴ്സുകളെ കുറിച്ച് അൽപ്പം

ബി.എസ്.സി ബയോ ഇൻഫർമാറ്റിക്സ്

ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളും അവയുടെ പ്രായോഗിക വശങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള മൂന്നുവർഷത്തെ കോഴ്സ് ആണ് ബി.എസ്.സി ബയോ ഇൻഫർമാറ്റിക്സ്.

ബയോളജിക്കൽ ഡാറ്റ മനസ്സിലാക്കുന്നതിനുള്ള രീതികളും സോഫ്റ്റ്‌വെയർ ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു മേഖലയാണിത്.

ഈ കോഴ്സുകൾ കഴിഞ്ഞവർക്ക് ബയോ അനലറ്റിക്സ്, ക്ലിനിക്കൽ ഫാർമക്കോളജി, കമ്പ്യൂട്ടേഷണൽ കെമിസ്ട്രി, ഡാറ്റാബേസ് ഡിസൈൻ ആൻഡ് മെയിന്റനൻസ്,ഇൻഫർമാറ്റിക്സ് ഡെവലപ്പർ, ഫാർമക്കോഗണോമിക്സ്, സീക്വൻസ് അനാലിസിസ്, ഹോസ്പിറ്റലുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നീ മേഖലകളിലെല്ലാം തന്നെ അനവധി അവസരങ്ങൾ ഉണ്ട്.

ബി.എസ്.സി ബയോ കെമിസ്ട്രി

ജീവജാലങ്ങളെ കുറിച്ചും ജീവജാലങ്ങളുടെ ആറ്റങ്ങളെയും തന്മാത്രകളെയും രാസ പ്രക്രിയകളെയും അതിന്റെ തത്വങ്ങളെയും കുറിച്ചുള്ള മൂന്നുവർഷത്തെ ശാസ്ത്രീയ പഠനമാണ് ബി.എസ്.സി ബയോ കെമിസ്ട്രി.

ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, ബയോ മോളിക്യൂൾസ്, സെൽ ബയോളജി എൻവയോൺമെന്റൽ സ്റ്റഡീസ്, ഇന്റർ മീഡിയറി മെറ്റബോളിസം, അനലിറ്റിക്കൽ ബയോകെമിസ്ട്രി, ഹ്യൂമൻ ഫിസിയോളജി ആൻഡ് ന്യൂട്രീഷൻ പോലുള്ള നിരവധി വിഷയങ്ങൾ ഈ കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

ക്ലിനിക്കൽ റിസർച്‌, ബയോകെമിസ്റ്റ്, മെഡിക്കൽ ഇൻഡസ്ട്രി, റിസർച്ച് ലാബ്, അഗ്രികൾച്ചർ, ഫാർമസ്യൂട്ടിക്കൽ കമ്പനി, കോളേജുകളിൽ അധ്യാപനം, തുടങ്ങി നിരവധി തൊഴിലവസരങ്ങൾ ഈ കോഴ്സ് കഴിഞ്ഞവർക്ക് ഉണ്ട്

ബി.എസ്.സി ഇൻഫോർമേഷൻ ടെക്നോളജി

ഇൻഫർമേഷൻ ടെക്നോളജിയും അതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി.

ഇൻഫർമേഷൻ പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് ആണ് പ്രധാനമായും ഈ കോഴ്സിൽ അടങ്ങിയിട്ടുള്ളത്. വിവിധ നെറ്റ് വർക്കുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ആൻഡ് ടെസ്റ്റിംഗ്, ഇൻഫർമേഷൻ ഡാറ്റാബേസസ്, വിവിധ പ്രോഗ്രാമിങ് ലാംഗ്വേജുകൾ, വെബ് പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ഓർഗനൈസേഷൻ ആൻഡ് ആർക്കിടെക്ചർ, ഇന്റർനെറ്റ് എൻവയോൺമെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ കോഴ്സിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

ബിഗ് ഡാറ്റ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മൊബൈൽ ആൻഡ് വയർലസ് ടെക്നോളജി, ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് തുടങ്ങിയവയിൽ നിന്ന് ചില വിഷയങ്ങൾ ഇലക്ടീവ് ആയി തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ്. ഐടി സപ്പോർട്ട് അനലിസ്റ്റ്, നെറ്റ്‌വർക്ക് എൻജിനീയർ, ഐടി കൺസൾറ്റന്റ്, വെബ് ഡിസൈനർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ക്വാളിറ്റി അനലിസ്റ്റ്, പ്രോഗ്രാം, ടെക്നോളജി എൻജിനീയർ, ടെക്നിക്കൽ കൺസൾട്ടന്റ് എന്നിങ്ങനെ നിരവധി ഒഴിവുകളിലേക്ക് ഇത്തരം കോഴ്സുകൾ കഴിഞ്ഞാൽ സാധ്യതകളുണ്ട്.

ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാനതത്ത്വങ്ങൾ മുതൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും ട്രെൻഡുകളെയും കുറിച്ചുള്ള പഠനം ഉൾപ്പെടുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി എസ് സി കമ്പ്യൂട്ടർ സയൻസ്.

ഡാറ്റാബേസുകളെ കുറിച്ചും അതിന്റെ വിശകലനത്തെ കുറിച്ചും വിശദമായി ഈ കോഴ്സിൽ പഠിക്കുന്നു. വിവിധ പ്രോഗ്രാമിംഗ് ലാംഗ്വേജുകൾ, വിവിധ ഓപ്പറേഷൻ സിസ്റ്റംസ്, നെറ്റ്‌വർക്കിംഗ് സിസ്റ്റംസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

ഐടി കമ്പനികൾ, വലിയ സ്ഥാപനങ്ങളുടെ ഐടി ഡിപ്പാർട്ട്മെന്റുകൾ, വിവിധ ഗവൺമെന്റ് സ്ഥാപനങ്ങൾ, സ്കൂൾ കോളേജുകൾ, റിസർച്ച് സ്ഥാപനങ്ങൾ, ബാങ്കിങ് സ്ഥാപനങ്ങൾ, സെക്യൂരിറ്റിയുമായി ആയി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, സിസ്റ്റം ആർക്കിടെക്ട്, വെബ്ബ് ഡവലപ്പർ, മൊബൈൽ ആപ്പ് ഡെവലപ്പർ, വെബ് ഡിസൈനിങ്, നെറ്റ്‌വർക്ക് എൻജിനീയർ, ഡാറ്റ അനലിസ്റ്റ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ജോലി സാധ്യതയുണ്ട്.

ബി.എസ്.സി മാത്തമാറ്റിക്സ്

വിവിധ ഗണിത ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി.എസ്.സി മാത്തമാറ്റിക്സ്.

ട്രിഗണോമെട്രി, ആൾജിബ്ര, കാൽക്കുലസ്, ഡിഫറെൻഷ്യൽ ജ്യോമെട്രി, ഗ്രാഫ് തിയറി, കോംപ്ലക്സ് അനാലിസിസ്, റിയൽ അനാലിസിസ്, ഡിഫറെൻഷ്യൽ ഇക്വേഷൻസ് തുടങ്ങി ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ കോഴ്സിന്റെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്.

ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.

ബി.എസ്.സി ഇലക്ട്രോണിക്സ്

ഇലക്ട്രോണിക് സംബന്ധമായ നിരവധി അടിസ്ഥാന വിഷയങ്ങൾ വളരെ ആഴത്തിൽ അടങ്ങിയിട്ടുള്ള മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി.എസ്.സി ഇലക്ട്രോണിക്സ്.

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഡിസൈനിങ്ങിലും നിർമ്മാണത്തിലും സർവീസിങ്ങിലും താല്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്. വിവിധ ഇലക്ട്രോണിക് കമ്പോണന്റുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ട് അനലോഗ് ഇലക്ട്രോണിക്സ്, വിവിധ പ്രോഗ്രാമിംഗ് ലാംഗ്വേജുകൾ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, നെറ്റ് വർക്ക് അനാലിസിസ്, ക്വാണ്ടം മെക്കാനിക്സ്, സിഗ്നൽസ് തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ കോഴ്സിന് ഭാഗമായി പഠിക്കാൻ ഉണ്ടാകും.

ഐടി കമ്പനികൾ, ഇലക്ട്രോണിക്സ് ഡിവൈസ് മാനുഫാക്ചറിങ് കമ്പനികൾ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനികൾ എന്നിവയിൽ സർവീസ് എഞ്ചിനീയർ, ബ്രോഡ് കാസ്റ്റ് ആൻഡ് സൗണ്ട് ടെക്നീഷ്യൻ, ഇലക്ട്രോണിക് സെയിൽസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കൺസൾറ്റൻന്റ് തുടങ്ങിയ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.

ബി.എസ്.സി ഫിസിക്സ്

ഫിസിക്സ്, മാത്തമാറ്റിക്, കെമിസ്ട്രി, എന്നീ വിഷയങ്ങൾ വളരെ ആഴത്തിലും അതോടൊപ്പം കമ്പ്യൂട്ടർ സയൻസ് ഇലക്ട്രോണിക്സ് എന്നിവയിൽ നിന്നുള്ള നിരവധി വിഷയങ്ങൾ കൂടി ഉൾപ്പെടുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ഇത്.

മുകളിൽ പറഞ്ഞ വിഷയങ്ങൾ വിവിധ തൊഴിൽ മേഖലകളിൽ നിത്യേന ഉപയോഗിക്കപ്പെടുന്ന നിരവധി കാര്യങ്ങളെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതൽ ആഴത്തിൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ബി.എസ്.സി അപ്ലൈഡ് ഫിസിക്സ് മറ്റൊരു ബിരുദ കോഴ്സ് ആണ്.

എയറോസ്പേസ്, മാനുഫാക്ചറിങ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകൾ ഈ കോഴ്സ് കഴിഞ്ഞവർക്കുണ്ട്.

ബി.എസ്.സി കെമിസ്ട്രി

രാസപ്രവർത്തനങ്ങളും പദാർത്ഥങ്ങളുടെ രാസഘടനയും ഉൾപ്പെടെ രസതന്ത്രത്തിന്റെ വിവിധ വശങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി.എസ്.സി കെമിസ്ട്രി.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, കെമിക്കൽ ലബോറട്ടറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂം കമ്പനികൾ, ഹെൽത്ത് കെയർ ഇൻഡസ്ട്രി തുടങ്ങി വിവിധ മേഖലകളിൽ ഇത്തരം കോഴ്സുകൾ കഴിഞ്ഞവർക്ക് അവസരങ്ങളുണ്ട്.

അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയാൽ നിരവധി തൊഴിലവസരങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ബി.എസ്.സി സുവോളജി

അനിമൽ ബയോഡൈവേഴ്സിറ്റി, അനിമൽ ഫിസിയോളജി, ബയോകെമിസ്ട്രി, സെൽ ആൻഡ് മോളികുലർ ബയോളജി, ബയോടെക്നോളജി, ഇക്കോളജി, ജനറ്റിക്സ് & ജിനോമിക്സ്, എൻവയോൺമെന്റ് മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള മൂന്നു വർഷ ബിരുദ കോഴ്സ് ആണ് ബി.എസ്.സി സുവോളജി.

സുവോളജി അധ്യാപനം, ഫോറൻസിക് എക്സ്പേർട്ട്, വൈൽഡ് ലൈഫ് ബയോളജിസ്റ്റ്, ഇക്കോളജിസ്ററ്, സുവോളജിസ്ററ്, ന്യൂട്രീഷ്യൻ സ്പെഷ്യലിസ്റ്റ്, റിസർച്ച് അസോസിയേറ്റ്, ബയോമെഡിക്കൽ സയൻന്റിസ്റ്റ്, തുടങ്ങി നിരവധി തൊഴിലവസരങ്ങൾ ബി.എസ്.സി സുവോളജി കഴിഞ്ഞവർക്കുണ്ട്. അതോടൊപ്പം നിരവധി ബിരുദാനന്തര ബിരുദ കോഴ്സുകളും പി എച്ച് ഡി ലെവൽ കോഴ്സുകളും ഉണ്ട്.

This image has an empty alt attribute; its file name is join-whatsapp.gif

Tags

Related Articles

Back to top button
error: Content is protected !!
Close