EDUCATION

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.

ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസ് : ജനറൽ: 280 രൂപ

എസ്.സി./എസ്.ടി. 115 രൂപ.

വെബ്‌സൈറ്റ്: http://cuonline.ac.in/ug/

സ്വന്തം മൊബൈൽ നമ്പറും ഇ-മെയിലും മാത്രമേ ഉപയോഗിക്കാവു ഓൺലൈൻ അപേക്ഷിക്കാൻ മൊബൈൽ കൈവശം വെക്കണം

രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികളുടെയോ മാതാപിതാക്കളുടെയോ മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡിയും മാത്രമേ നൽകാവൂ. അലോട്ടുമെന്റ് വിവരങ്ങൾ എസ്.എം.എസ്., ഇ-മെയിൽ വഴിയാണ് അറിയിക്കുക.

രജിസ്‌ട്രേഷൻ തീയതിക്ക് ശേഷമുള്ള മാർക്ക് തിരുത്തലുകൾ നോഡൽ കേന്ദ്രത്തിലൂടെ മാത്രമേ സാധ്യമാകൂ. ഉയർന്ന ഓപ്ഷനുകൾ പൂർണമായി റദ്ദാക്കാനും അവിടെ മാത്രമേ കഴിയൂ.

പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്‌സുകളും മുൻഗണനാ ക്രമത്തിൽ 20 എണ്ണം വരെ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഒരേ കോഴ്‌സിന് തന്നെ ഗവ., എയ്ഡഡ് കോളേജിലും സ്വാശ്രയ കോളേജിലും വ്യത്യസ്ത ഫീസായിരിക്കും. കോളേജുകളുടെ പട്ടിക cuonline വെബ്‌സൈറ്റിലുണ്ട്. സ്വാശ്രയ കോളേജുകളെ (SF) എന്ന് രേഖപ്പെടുത്തിയിരിക്കും. കമ്യൂണിറ്റി ക്വാട്ട ആഗ്രഹിക്കുന്നവർക്ക് അഞ്ച് കോളേജുകളിൽ അധികമായി അപേക്ഷിക്കാം.

കാപ് ഐ.ഡി. (CAP ID), ചലാൻ നമ്പർ, പാസ്‌വേഡ് എന്നിവ പ്രവേശനഘട്ടത്തിനിടയിൽ നഷ്ടമായാൽ രജിസ്‌ട്രേഷൻ പേജിലെ അവസാനഭാഗത്തുള്ള FORGOT PASSWORD ഉപയോഗിക്കാം. epay.uoc.ac.in എന്ന വെബ്‌സൈറ്റിലെ ഹോംപേജിൽനിന്നും റീപ്രിന്റ്, എസ്.എം.എസ്. എന്ന ലിങ്ക് ഉപയോഗിച്ച് നഷ്ടപ്പെട്ട വിവരങ്ങൾ മൊബൈൽ നമ്പറിൽ വീണ്ടെടുക്കാനുമാകും.

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വെയ്‌റ്റേജ്, നോൺ ക്രീമിലെയർ, സംവരണവിവരങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

ഗവൺമെന്റ് കോളേജുകളിൽ ലഭ്യമായ ബി.പി.എൽ സംവരണത്തിന് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം (EWS) നിൽക്കുന്നവർക്ക് മാത്രമാണ് അർഹത.

ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് ഉണ്ടായിരിക്കില്ല. ഇവരുടെ റാങ്കുപട്ടിക അതത് കോളേജിലേക്കാണ് നൽകുക.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണം വിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർഥികൾക്ക് 20 ഓപ്ഷൻ നൽകാവുന്നതാണ്. പുറമേ വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന, അതത് കമ്യൂണിറ്റിയിൽപ്പെട്ട വിദ്യാർഥികൾക്ക് അഞ്ച് ഓപ്ഷനുകൾ വരെ അധികമായി നൽകാം.

എല്ലാ കോഴ്‌സുകളിലും ട്രാൻസ്‌ജെൻഡറുകൾക്കായി രണ്ട് സീറ്റ് അധികം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close