Uncategorized

കുടുംബശ്രീ കണക്ട് ടു വര്‍ക്ക്/കമ്പ്യൂട്ടർ വിദഗ്ധൻ/കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം

കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, വിവിധ ഭാഷാപരിജ്ഞാനം എന്നിവ ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലകളില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കും. ജില്ലയില്‍ നെന്‍മേനി, മുട്ടില്‍, പൂതാടി, വെളളമുണ്ട സി.ഡി.എസുകളില്‍ കണക്ട് ടു വര്‍ക്ക് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


ഐടിഐ, പോളിടെക്‌നിക്ക്, ബിരുദം എന്നിവ പൂര്‍ത്തീകരിച്ച 35 വയസിനു താഴെ പ്രായമുളള യുവതീ യുവാക്കള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പരിശീലന എജന്‍സിയായ അസാപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുക.

അപേക്ഷാഫോമുകള്‍ നെന്‍മേനി, മുട്ടില്‍, പൂതാടി, വെളളമുണ്ട കുടുംബശ്രി സി.ഡി.എസ് ഓഫീസ്, കുടുംബശ്രി ജില്ലാ മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

ഫോണ്‍: 04936-206589

കമ്പ്യൂട്ടർ വിദഗ്ധൻ ഒഴിവ്

തൃശൂർ: വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റൽ ജോലികൾക്കായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത.

ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ ഫോട്ടോ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവയുടെ പകർപ്പ് സഹിതമുളള അപേക്ഷ ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് നൽകണം.

അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഇ-മെയിൽ: [email protected] ഫോൺ: 0487 2360699.

കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്; അപേക്ഷിക്കാം

കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍  ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ bit.ly/nnmklm2020  വെബ്‌സൈറ്റില്‍ കാണാം. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 15 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 0474-2793069.

വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍  സഹായിയുടെ ഒഴിവ്

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും സേവന താത്പര്യമുളളവര്‍ക്കും മുന്‍ഗണന.

18 നും 45 നുമിടയില്‍  പ്രായമുളള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672255161

ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, പരിശീലകര്‍ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യരായ അധ്യാപകര്‍ ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 11 ന് വൈകീട്ട് നാലിനകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ 04994 230316.

Related Articles

Back to top button
error: Content is protected !!
Close