EDUCATION

പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഉടൻതന്നെ ഓൺലൈനായി ആരംഭിക്കും. പ്ലസ് വൺ അഡ്മിഷൻ അപേക്ഷിക്കാൻ പോകുന്ന കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് (എച്ച്.എസ്.സി.എ.പി) വഴിയാണ് പ്രവേശന നടപടികള്‍. എച്ച്.എസ്.സി.എ.പി. യുടെ വെബ്‌സൈറ്റായ hscap.kerala.gov.in ല്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.

പ്ലസ് വൺ പ്രവേശനം | പ്രധാന വിശദാംശങ്ങൾ

1. അപേക്ഷ ക്ഷണിച്ച ഉടനെ അപേക്ഷിക്കരുത്. (ആദ്യം അപേക്ഷിച്ചെന്നു കരുതി അഡ്മിഷൻ കിട്ടുകയില്ല. മാർക്കുണ്ടെങ്കിൽ അവസാന ദിവസം അപേക്ഷിച്ചാലും കിട്ടും)


2. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഖേദിക്കേണ്ടി വരും.


3. ഒരു പ്രാവശ്യം അപേക്ഷ ചെയ്ത് കഴിഞ്ഞാൽ പിന്നീട് അതിൽ മാറ്റത്തിരുത്തലുകൾ വരുത്താൻ വളരെ പ്രയാസമാണ്.


4. ഈ പ്രാവശ്യം A+ കൂടുതലായതിനാൽ താൽപര്യമുള്ള വിഷയങ്ങൾ കൊടുത്തതിന് ശേഷം മറ്റു വിഷയങ്ങൾ കൂടി ചേർക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എവിടെയും കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്


5. മറ്റുള്ളവർ എന്ത് പഠിക്കുന്നു എന്നതല്ല എനിക്ക് എന്ത് പഠിക്കാൻ കഴിയുമെന്ന് ആദ്യം ആലോചിക്കുക.


6. പരമാവധി അടുത്തുള്ള , പോയി വരാൻ കഴിയുന്ന സ്കൂളുകൾ മുഴുവൻ കൊടുക്കാൻ ശ്രമിക്കുക.

7. അഡ്മിഷൻ സമയത്തിനു മുൻപ് അർഹരായ വിദ്യാർത്ഥികൾ സ്പോർട്സ്ആർട്സ്, JRC,SPC,നീന്തൽ,സ്കൗട്ട്സ്രാജ്യ പുരസ്കാർമുതലായ സർട്ടിഫിക്കറ്റുകൾ നേരത്തെ റെഡിയാ ക്കിവെക്കുക.


8. അപേക്ഷ നൽകുന്ന സമയത്ത് ചേർക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ ചേർക്കണം.


9. അഡ്മിഷൻ സമയത്തിനു മുൻപ് വരുമാന സർട്ടിഫിക്കറ്റ്, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 7. അഡ്മിഷൻ സമയത്തിനു മുൻപ് അർഹരായ വിദ്യാർത്ഥികൾ സ്പോർട്സ്ആർട്സ്, JRC,SPC,നീന്തൽ,സ്കൗട്ട്സ്രാജ്യ പുരസ്കാർമുതലായ സർട്ടിഫിക്കറ്റുകൾ നേരത്തെ റെഡിയാക്കിവെക്കുക.


10. അഡ്മിഷൻ ആവശ്യത്തിന് പുറമെ സ്കോളർഷിപ്പ് ആവശ്യത്തിന് ആവശ്യമായ രേഖകൾറേഷൻ കാർഡ് വസ്തുനികുതി ആധാർ കാർഡ് സർട്ടിഫിക്കറ്റ്രക്ഷിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ്/TCമാർക്ക് ലിസ്റ്റ് ഉള്ളവർ അതും കരുതുക
11. SSLC മാർക് ലിസ്റ്റ് പ്രിന്റെടുത്ത് വെക്കേണ്ടതാണ്.

പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്‌ഷൻ കൊടുക്കുക എന്നത്.
തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളിൽ ലഭിക്കാതെ വരും.
എല്ലാ സ്‌കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
അത് കൊണ്ട്,

  • സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്‌കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്‌കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്‌ഷൻ കൊമേഴ്‌സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്‌കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.
  • ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്‌കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്‌കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.
  • ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്‌കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.
  • ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ

OBC – മുസ്‌ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.


SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.

  • NCC, സ്‌കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.
  • നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.
  • ഒരു സ്‌കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.

+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.

? മാസ്ക് ധരിക്കാതെ CSC കേന്ദ്രത്തിൽ പ്രവേശിക്കരുത്.

?? CSC കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക.

? ? CSC കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.

? നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും CSC കേന്ദ്രത്തിൽ വരാതിരിക്കുക.

??‍?‍? 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ CSC സന്ദർശനം ഒഴിവാക്കുക

? CSC കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച്

HS CAP കേരള പ്ലസ് വൺ പ്രവേശനം 2021@ hscap.kerala.gov.in – യോഗ്യത, അപേക്ഷാ ഫോം: കേരള ഹയർ സെക്കൻഡറി പ്ലസ് വൺ അഡ്മിഷൻ 2021 സിംഗിൾ വിൻഡോ രജിസ്ട്രേഷൻ ഡിഎച്ച്എസ്ഇ കേരളത്തിന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്. . ഡിഎച്ച്എസ്ഇ കേരളം +1 പ്രവേശന പ്രക്രിയ ഒരു കൂട്ടം പ്രക്രിയകളിലൂടെയാണ് ചെയ്യുന്നത്. HS CAP കേരള പ്ലസ് വൺ അഡ്മിഷൻ ആപ്ലിക്കേഷൻ 2021 രജിസ്ട്രേഷനും അലോട്ട്മെന്റ് പ്രക്രിയയും ഒരു ഡിഎച്ച്എസ്ഇ കേരള സിംഗിൾ വിൻഡോ സിസ്റ്റം (എകജാലക് പ്രവേശനം) ഈ കേന്ദ്രീകൃത ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ നടത്തും.

തത്സമയ അപ്‌ഡേറ്റ്: കേരള പ്ലസ് വൺ 2021 പ്രവേശന അറിയിപ്പും അപേക്ഷാ ഫോമുകളും പുറത്തിറക്കും. ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ്സ് +1 ൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മോഡ് വഴി അപേക്ഷിക്കാൻ കഴിയും.

കേരള പ്ലസ് വൺ അഡ്മിഷൻ 2021 നുള്ള നേരിട്ടുള്ള ലിങ്കുകൾ ഈ പേജിന്റെ അവസാനത്തിൽ ഞങ്ങൾ അറ്റാച്ചുചെയ്തിരിക്കുന്നതിനാൽ, നിങ്ങൾക്കെല്ലാവർക്കും കേരള പ്ലസ് വൺ പ്രവേശന അപേക്ഷാ ഫോം 2021 പരിശോധിച്ച് സമർപ്പിക്കുന്നത് വളരെ എളുപ്പമായിരിക്കും. ലിങ്ക് ഒരു കുറിപ്പ് ഉണ്ടാക്കുക ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക സൈറ്റിൽ പ്രവേശനം പ്രഖ്യാപിക്കുമ്പോൾ സജീവമാകും.

കേരള പ്ലസ് വൺ പ്രവേശനം 2021 – അവലോകനം

കേരള പ്ലസ് വൺ ഫസ്റ്റ് അഡ്മിഷൻ 2021 അറിയിപ്പ് – തീയതി, അപേക്ഷാ ഫോം

Name Of The OrganizationDirectorate of Higher Secondary Education, Kerala (DHSE Kerala)
Name Of The ExaminationKerala Plus One Admissions 2020
Commencement Of Application SubmissionAfter Class X Results
CategorySchool Admissions
Admission TypeHigher Secondary Centralised Allotment Admission/ Single Window System
Academic Year2021-22
Closing of Application SubmissionTo Be Announced
Mode Of Application FormOnline
Admission ProcessBased On Merit

HSCAP Kerala +1 Admission Dates 2020

EventsTentative Dates
Commencement Of Application Submission To Be Announced
Closing of Application Submission To Be Announced
Trial AllotmentTo Be Announced
First AllotmentTo Be Announced
Second AllotmentTo Be Announced
Classes Start OnTo Be Announced

കേരള പ്ലസ് വൺ പ്രവേശന യോഗ്യത 2021

മറ്റ് ബോർഡുകൾ നടത്തുന്ന S.S.L.C അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ സിലബസിന് കീഴിൽ പഠിച്ച സിംഗിൾ വിൻഡോ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനം സ്ഥാനാർത്ഥികളുടെ ഡബ്ല്യുജിപി‌എ (വെയിറ്റേജ് ഗ്രേഡ് പോയിൻറ് ശരാശരി) അനുസരിച്ചായിരിക്കും. കേരളത്തിലെ സ്കൂളുകളിൽ കൊമേഴ്‌സ്, സയൻസ്, ആർട്സ് സ്ട്രീമിൽ പ്രവേശനം നേടുന്നതിന് മിനിമം മാർക്ക് / ഗ്രേഡുകൾ നേടിയവർക്ക് അർഹതയുണ്ട്.

അപേക്ഷ ഫീസ്


അപേക്ഷകർ ഫീസ് 25 രൂപ അടയ്ക്കണം. . ഫീസ് ഓൺലൈനിലോ ഓഫ്‌ലൈനിലോ അടയ്ക്കാം.

കേരള +1 പ്രവേശന പ്രക്രിയ


പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷന്റെ (ഡിഎച്ച്എസ്ഇ) ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. അതിനുശേഷം, ഒഴിഞ്ഞ എല്ലാ സീറ്റുകളും അനുവദിക്കും. അതിനുശേഷം, കേരള പ്ലസ് വൺ പ്രവേശന അപേക്ഷാ ഫോം 2020 പൂരിപ്പിക്കുമ്പോൾ ഇഷ്ടപ്പെട്ട സ്കൂൾ തിരഞ്ഞെടുക്കണം.

കേരള പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ രേഖകൾ

  • ക്ലബ് സർട്ടിഫിക്കറ്റ്
  • എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / സിബിഎസ്ഇ പരീക്ഷകളുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം
  • സ്പോർട്സ് കൗൺസിലിന്റെ മുദ്രയുള്ള പഞ്ചായത്തിൽ നിന്നുള്ള നീന്തൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  • സ്പോർട്സ് / യൂത്ത് ഫെസ്റ്റിവൽ / സയൻസ് ഫെയർ / ഐടി / വർക്ക് എക്സ്പീരിയൻസ് എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. (പത്താം ക്ലാസ് എസ്ടിഡിയിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പരിപാടിയിൽ പങ്കെടുത്തിരിക്കണം)
  • NTSE സർട്ടിഫിക്കറ്റ്
  • ജവാൻ / മുൻ സൈനികരുടെ സർട്ടിഫിക്കറ്റ്

Address for all Single Window Admission Related Communications

The Co-ordinator,
ICT Cell (HSE),
State Project Office, IT@School,
Poojappura,
Thiruvananthapuram- 695012

Important Links

To Apply HSCAP Kerala Plus One Admission 2020: Click Here (Link Will Be Activated When The Officials Release The Application Form)

അപേക്ഷ ഓൺലൈൻ സമർപ്പിക്കുന്നതിന് മുൻപായി തെറ്റ് കൂടാതെയും സ്കൂൾ സെലക്ട് ചെയ്തു റെഫർ ചെയ്യുന്നതിനും ശിവശക്തി ഡിജിറ്റൽ സേവ സി എസ് സി തയ്യാറാക്കിയ അപേക്ഷ ഫോം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

CLICK HERE

എസ്.എസ്.എല്‍.സി.ക്ക് ശേഷം കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്

എസ്.എസ്.എല്‍.സിക്ക് ശേഷം ഹയര്‍സെക്കന്ററി എന്നതാണ് പൊതുവെ നിലനില്‍ക്കുന്ന ധാരണ. ഇതിനു കാരണം എസ്.എസ്.എല്‍.സിക്ക് ശേഷം തന്റെ തുടര്‍പഠനത്തിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തുടക്കം കുറിക്കുന്നത്. എല്ലാ ഉന്നതപഠനവും തുടങ്ങുന്നത് ഇന്ന് ഹയര്‍സെക്കന്ററിയിലൂടെയാണ്. ഹയര്‍സെക്കന്ററിയെക്കുറിച്ച് പൊതുസമൂഹത്തിന് ഇതുകൊണ്ടുതന്നെ ഏകദേശ ധാരണയുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്. സയന്‍സ് ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് ഗ്രൂപ്പുകളിലായാണ് ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹയര്‍സെക്കന്ററിയുടെ പാര്‍ട്ട് ഒന്ന് ഇംഗ്ലീഷും പാര്‍ട്ട് രണ്ട് ഭാഷയും എല്ലാ ഗ്രൂപ്പുകാരും പഠിക്കണം. ശേഷമുള്ള വിഷയങ്ങളാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വ്യത്യാസം.

സയന്‍സ് കോഴ്‌സിന്റെ പ്രതേകത 

പ്രധാനമായും മെഡിക്കല്‍ എഞ്ചിനിയറിംഗ് മേഖലയും സയന്‍സിലെ ഉന്നതപഠനവും, പാരാമെഡിക്കല്‍ കോഴ്‌സുകളുമെല്ലാമാണ് സയന്‍സ് കോമ്പിനേഷന്‍ എടുത്ത് പഠിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത്. സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയും, കണക്കും ഒന്നിച്ചുള്ള കോമ്പിനേഷനുകളുമായി പത്ത് കോമ്പിനേഷനുകളാണുള്ളത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ രണ്ട് മേഖലയും ഒരുപോലെ ലക്ഷ്യം വെക്കുന്നവര്‍ കണക്കും ബയോളജിയും, ഒരേ പോലെ പഠിക്കേണ്ടതിനാല്‍ രണ്ടും കൂടിയുള്ള ഓപ്ഷന്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചിലര്‍ മെഡിക്കല്‍ മാത്രവും, എഞ്ചിനീയറിംഗ് മാത്രവും തെരഞ്ഞെടുത്ത് പഠിക്കാറുണ്ട്. പഠനഭാരം കുറക്കാനും ഏതെങ്കിലും ഒരു എന്‍ട്രന്‍സ് ലക്ഷ്യം വെച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.


ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കോമ്പിനേഷന്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍, പാരാ മെഡിക്കല്‍, നഴ്‌സിംഗ് ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലയിലേക്ക് തിരിയാനാവും. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.


കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രൂപ്പുകാര്‍ക്ക് എഞ്ചിനീയറിംഗിന്റെ വിവിധമേഖലകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ ആധുനിക ലോകത്തെ പ്രധാനപ്പെട്ട ഒരുപാട് മേഖലകളിലേക്ക് തിരിയാന്‍ കഴിയും.
തുടര്‍ പഠനത്തിന് ശേഷം സയന്‍സ് ഡിഗ്രി് സമ്പാദിക്കാനും കൂടാതെ പൊതു മത്സര പരീക്ഷകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം ലബോറട്ടറി, നിരവധി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, തുടങ്ങി അനന്ത സാധ്യതകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കാണെന്ന് പറയാം. ചെയ്യാനുപയോഗിക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ കോമ്പിനേഷനുകളും ഗ്രൂപ്പിന്റെ ഘടനയും തെരഞ്ഞെടുത്ത് സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് തുടര്‍ പഠനം വളരെ എളുപ്പമാകും.

കൊമേഴ്‌സിന്റെ സാധ്യതകൾ

മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.
പ്ലസ്ടൂവില്‍ 4 കോമ്പിനേഷനുകളാണ് കൊമേഴ്‌സ് ഗ്രൂപ്പിനുള്ളത്. വിശാലമായ ഒരു തൊഴില്‍ മേഖല കോമോഴ്‌സിലൂടെ മുന്നോട്ട് പോയവര്‍ക്കുണ്ട് എന്നതാണ് വസ്തുത. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ.ടി, മാനേജ്‌മെന്റ്, ഫിനാന്‍സ്, സി.എ, സി.എസ്, കോസ്റ്റ് എക്കൗണ്ടന്‍സി തുടങ്ങി പ്രധാനപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ പ്ലസ് ടൂ കോമേഴ്‌സിലൂടെ സാധിക്കുന്നതാണ്. പൊതുവെ കണക്കിനോട് താല്‍പര്യമുള്ളവര്‍ക്ക് പ്ലസ്ടു കൊമേഴ്‌സ് പഠനം വളരെ എളുപ്പമായി അനുഭവപ്പെടാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി സാധ്യതയുള്ള പല മേഖലയിലേക്കും പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുന്നതാണ്.


സി. എ പോലെയുള്ള പഠനം കോമേഴ്‌സ് ഡിഗ്രി കോഴ്‌സ് പഠനത്തോടൊപ്പം നടത്തുന്നത് നന്നായി അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എളുപ്പവും, ആത്മവിശ്വാസം കൂട്ടാന്‍ ഉതകുംവിധം രണ്ട് മേഖലകളിലും ബലംകൂട്ടാന്‍ ഇത് പര്യാപ്തമായിരിക്കും.

ഹ്യൂമാനിറ്റീസ് കോഴ്‌സിന്റെ പ്രത്യേകത

പൊതുവെ എളുപ്പത്തില്‍ ഡിഗ്രിപഠനം ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുക ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ്. ഹ്യുമാനിറ്റ്ക്‌സ് ഡിഗ്രിയും, പി.ജിയും കഴിയുന്നവര്‍ക്ക് ജോലി സാധ്യത കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ വിശാലമായ തൊഴില്‍മേഖല ഈ കോഴ്‌സിലൂടെ പഠിച്ച് മുന്നേറുന്നവര്‍ക്കുണ്ട് എന്നതാണ് വസ്തുത.


32 ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ നിലവിലുണ്ട്.
പ്ലസ്ടൂവിന് ശേഷം തുടര്‍പഠനം നടത്തി മുന്നോട്ട് പോവുന്നതിന് ഭാഷാ സാഹിത്യം, ജേര്‍ണലിസം, ചരിത്രം, പുരാവസ്തുപഠനം, ബാങ്കിംഗ്, വിനോദസഞ്ചാരം, ടാക്‌സേഷന്‍ മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമപഠനം, ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഫിലീം സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ നേടാവുന്നതാണ്.

വ്യത്യസ്ത കോമ്പിനേഷനുകളില്‍ അഭിരുചിയും താല്‍പര്യവും മുന്‍ നിര്‍ത്തി നന്നായി പഠിക്കുന്നവര്‍ക്ക് ഭാവിയിലെ അവസരങ്ങളിലേക്കെത്താവുന്നതാണ്. പഠനം എളുപ്പവും അദ്ധ്വാനക്കുറവുമാണ് ഈ ഗ്രൂപ്പിലേതെന്ന് പൊതുവെ പറയാറുണ്ട്.


കൂടാതെ സിവില്‍ സര്‍വ്വീസ് പോലെയുള്ള മേഖലകളില്‍ ചില കാര്യങ്ങള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ മുന്നേറുന്നവര്‍ക്ക് എളുപ്പമാണ് താനും.
നിയമത്തിന്റെ വഴിക്കുള്ള കോഴ്‌സുകള്‍, ഭാഷാധ്യാപനം, തത്വശാസ്ത്രം, കലകള്‍, തുടങ്ങിയവയുടെയെല്ലാം തുടര്‍പഠനം മാനവിക വിഷയങ്ങളിലാണ്. ചില പ്രധാനപ്പെട്ട ബി.എസ്.സി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ +2 ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. നന്നായി കഠിനാദ്ധ്വാനം ചെയ്യാന്‍ ഈ ഗ്രൂപ്പ്പഠിച്ച് മുന്നേറുന്നവര്‍ ശ്രമിക്കുകയാണെങ്കില്‍ ഏറ്റവും ഉന്നതമായ പദവിയിലുള്ള ജോലിവരെ നേടാന്‍ സാധിക്കുന്നതാണ്.

മറ്റു മേഖലകൾ

10-ാം ക്ലാസ് കഴിഞ്ഞ് ത്രിവത്സര ഡിപ്ലോമകൊണ്ട് ജൂനിയര്‍ എഞ്ചിനീയര്‍ ആവാന്‍ കഴിയുന്ന എളുപ്പമുള്ള കോഴ്‌സാണ് പോളിടെക്‌നിക്കിനുള്ളത്. മിടുക്കന്മാരായ കുട്ടികള്‍ക്ക് പോളി ഡിപ്ലോമ കഴിഞ്ഞ് രണ്ടാംവര്‍ഷ ബി.ടെക്കിലേക്ക് ലാട്രല്‍ എന്‍ട്രി വഴി പ്രവേശിക്കാന്‍ കഴിയും. ഐ.ടി.ഐ യില്‍ സ്‌കില്‍ വര്‍ക്കേഴ്‌സിന്റെ കോഴ്‌സ് നല്‍കുമ്പോള്‍ സൂപ്പര്‍വൈസറി പോസ്റ്റിനനുസരിച്ച് പോളി കോഴ്‌സുകളുള്ളത് സാങ്കേതികവകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്ക് കോഴ്‌സുകള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും അപേക്ഷിക്കാന്‍ കഴിയും.


എഞ്ചിനീയറിംഗ്/ടെക്‌നോളജി ഡിപ്ലോമയും, കമേഴ്‌സ്യല്‍/ മാനേജ്‌മെന്റ് ഡിപ്ലോമയുമായി രണ്ടുതരം ഡിപ്ലോമകള്‍ ഇവിടെയുണ്ട്. സ്വാശ്രയകോളജുകളിലെ മെറിറ്റ് സീറ്റിലേക്ക് ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാവുന്നതാണ്. ഓരോ ബ്രാഞ്ചിലും 3% സീറ്റ് ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്. 5% സീറ്റുകള്‍ ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ ഹാന്‍ഡ്‌കോപ്പി ബന്ധപ്പെട്ട പോളിടെക്‌നിക്കുകളില്‍ സമര്‍പ്പിക്കുന്നതാണ് രീതി.


പ്ലസ്ടു കഴിഞ്ഞശേഷമാണ് ജോലിയുടെ മേഖലയിലേക്ക് യഥാര്‍ത്ഥത്തില്‍ പ്രവേശിക്കപ്പെടുന്നത്. മെഡിക്കല്‍, അലൈഡ് സയന്‍സ്, മാനേജ്‌മെന്റ് ഫിനാന്‍സ്, മീഡിയ, ഐ.ടി തുടങ്ങിയ എല്ലാ പ്രധാന മേഖലയിലേക്കും പ്രവേശിക്കുന്നത് പ്ലസ്ടുവിനു ശേഷമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എച്ച്.സി, ബി.എസ്.എം.എസ് തുടങ്ങി നിരവധി പ്രധാന കോഴ്‌സുകളും, ഫാര്‍മസിയും പാരാമെഡിക്കലുമായി ബന്ധപ്പെട്ടിട്ടില്ല. സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങി നിരവധി കോഴ്‌സുകളും, ഐ.ടി. ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയിട്ടുള്ള എഞ്ചിനീയറിംഗുമെല്ലാം, എല്‍.എല്‍.ബി, സി.എ തുടങ്ങിയുള്ള എല്ലാ കോഴ്‌സുകളുടെയും തെരഞ്ഞെടുപ്പ് പ്ലസ്ടുവിന്റെ നിലവാരത്തിനും , പഠനത്തിനുമനുസരിച്ചായതുകൊണ്ട് പ്ലസ്ടു പഠനത്തിന്റെ തെരഞ്ഞെടുപ്പും, ഗ്രൂപ്പിന്റെ ഘടനയുമെല്ലാം പ്രധാനമാണ്.
ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ എന്നിവ പഠിക്കുന്നവര്‍ ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സാധിക്കും.

Tags

Related Articles

Back to top button
error: Content is protected !!
Close