EDUCATION

എൽ.എൽ.ബി: സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

സംസ്ഥാനത്തെ ഗവൺമെന്റ് ലാ കോളേജുകളിലെ അഞ്ച്/മൂന്ന് വർഷ എൽ.എൽ.ബി കോഴ്‌സിൽ കായിക താരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.


സംസ്ഥാന എൻട്രൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം

സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 18നകം അപേക്ഷ സമർപ്പിക്കണം. സംസ്ഥാന എൻട്രൻസ് കമ്മീഷണറുടെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനു ബാധകമാണ്.


2018 ഏപ്രിൽ മുതൽ 2020 മാർച്ച്‌വരെയുള്ള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്റ്റ്/സബ് ഡിസ്ട്രിക്റ്റ് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് മൂന്ന് വർഷ കോഴ്‌സിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത.


2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലഘട്ടങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയതാണ് അഞ്ച് വർഷ എൽ.എൽ.ബി കോഴ്‌സിനുള്ള കുറഞ്ഞ യോഗ്യത.

Related Articles

Back to top button
error: Content is protected !!
Close