EDUCATION

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യു.ജി പ്രവേശനം – തെറ്റ് തിരുത്താം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി പ്രവേശനത്തിന് ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി ugsws @kannuruniv.ac.in എന്ന മെയിൽ ഐഡിയിയിലേക്ക് മെയിൽ അയക്കേണ്ടതാണ്. 2022 ജൂലൈ 29 ന് ശേഷം ഈ അവസരം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ലോഗിൻ ചെയ്ത് അപേക്ഷയിൽ തെറ്റുകൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്

ക്വാട്ട പ്രവേശനം

സ്പോർട്സ് ക്വാട്ട/ മാനേജ്മെന്‍റ് ക്വാട്ട/ കമ്മ്യൂണിറ്റി ക്വാട്ട എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ അതാത് കേളേജുകളിൽ സമർപ്പിക്കേണ്ടതാണ്.

ഓപ്ഷൻ

ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഓപ്ഷൻ ആയിരിക്കണം ആദ്യം നൽകേണ്ടത്. അലോട്ട്മെന്റിൽ ഒരു ഓപ്ഷൻ ലഭിച്ചു കഴിഞ്ഞാൽ അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ മാത്രമേ പരിഗണിക്കുകയുള്ളൂ. ലോവർ ഓപ്ഷൻ പരിഗണിക്കുകയില്ല. അതിനാൽ ഓപ്ഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 2022 ജൂലൈ 29 ന് വൈകുന്നേരം 5 മണിവരെ ഓപ്ഷനിൽ മാറ്റം വരുത്താവുന്നതാണ്.

Related Articles

Back to top button
error: Content is protected !!
Close