EDUCATION

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്‌ടോബർ 10 മുതൽ അപേക്ഷിക്കാം

ഹയർ സെക്കണ്ടറി പ്രവേശനം – DHSE
സപ്ലിമെന്ററി അലോട്ട്മെൻ്റ്

⛔ സേ പരീക്ഷ പാസാവുന്നവർക്കും അപേക്ഷിക്കാം

✅ മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർ
✅ അലോട്ട്മെൻറ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനം നിരാകരിച്ചവർ
✅ ഇതുവരെയും അപേക്ഷ നൽകാത്തവർ

അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി

10.10.2020 9AM – 14.10.2020 5PM

സപ്പ്ളിമെന്ററി അലോട്മെന്റിന് വിദ്യാർഥി പ്രവേശനം കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

അഡ്മിഷൻ സമയം നിങ്ങളുടെ അലോട്ട്മെന്റ് സ്ലിപ്പിൽ കാണിച്ചിരിക്കും, അതനുസരിച്ച് വരണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

അലോട്ട്‌മെന്റ് വിവരങ്ങൾ

ഹയർ സെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് രാവിലെ ഒൻപതു മുതൽ അപേക്ഷിക്കാം.  

എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും.

 നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

 അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.  

സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 14ന് വൈകിട്ട് അഞ്ച് വരെ പുതുക്കൽ/ പുതിയ അപേക്ഷാഫോം ഓൺലൈനായി സമർപ്പിക്കാം.

☑️ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാൻ ?
മുഖ്യ അലോട്മെന്റിന് അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുകയും ചെയ്തവർക്ക് HSCAP പോർട്ടലിൽ പ്രവേശിച്ച് “RENEW APPICATION” ൽ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിയ്ക്കനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
╚➤ Link: https://www.hscap.kerala.gov.in/\

സപ്ലിമെന്ററി അലോട്ട്‌മെന്റ് വിവരങ്ങൾ╚➤

  • അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും.
  • അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ   Allot Results  എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ കോമൺ സർവീസ് സെന്ററിൽ (CSC) പ്രിന്റ് എടുത്ത് നൽകും

  • അലോട്ട്‌മെന്റിൽ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
  • പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ  Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം.
  • ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫിസടയ്ക്കാം.
  • വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
  • അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

?? സ്കൂളിലേക്ക് Admission എടുക്കാൻ കരുതേണ്ടത് ??

  1. അലോട്ട്മെന്റ് സ്ലിപ്പ്
  2. ടി.സി
  3. സ്വഭാവ സർട്ടിഫിക്കറ്റ്
  4. SSLC ബുക്ക്
  5. നീന്തൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ )
  6. ക്ലബ്ബ് സർട്ടിഫിക്കറ്റ് (ഒറിജിനൽ )
  7. രാജ്യ പുരസ്ക്കാർ / ജെ.ആർ.സി/ എൻ.സി.സി/ ആർട്സ്&സ്പോർട്സ് (ഇവയെല്ലാം നമ്മൾ അപേഷയിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ .
  8. സ്പോർട്സ് ക്വാട്ടയിലുള്ളവർ സ്കോർ ഷീറ്റ് കൊണ്ട് വരണം.
  9. CBSE കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ
  10. ജനറൽ വിഭാഗത്തിലെ മുന്നോക്കത്തിലെ പിന്നോക്കക്കാർകായി അപേക്ഷിച്ചവർ അതിന്റെ വരുമാന സർട്ടിഫിക്കറ്റ് .

എന്നിവ ഹാജറാക്കണം.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

This image has an empty alt attribute; its file name is cscsivasakthi.gif


SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020
ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള എസ്.ഡി.എം.എ അനലിസ്റ്റിനും മറ്റ് പോസ്റ്റുകൾക്കും ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close