EDUCATION

പ്ലസ്ടുവിന് ശേഷം നിയമ പഠനമാണോ ലക്ഷ്യം❓️

5 വർഷ എൽഎൽബി കോഴ്സിന് ചേരാം, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട വിധം

🔳 നാല് സർക്കാർ ലോ കോളജുകളിലെയും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓഗസ്റ്റ് 4നു വൈകിട്ടു 5 വരെ അപേക്ഷ സ്വീകരിക്കും.

*🔹 www.cee.kerala.gov.in*

🔲അപേക്ഷാഫീ 685 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗക്കാർക്ക് 345 രൂപ. ഇ–ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്.

*🔲യോഗ്യത:

പ്ലസ് ടുവിനു 45% മാർക്ക്; പിന്നാക്ക / പട്ടികവിഭാഗക്കാരെങ്കിൽ യഥാക്രമം 42% / 40% മാർക്ക്. 2022 ഡിസംബർ 31ന് 17 വയസ്സ് തികയണം. ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള ബിരുദമാകും ലഭിക്കുക (ഉദാ: ബിഎ എൽഎൽബി, ബിഎ /ബികോം /ബിബിഎ എൽഎൽബി ഓണേഴ്സ്). 

*🔲കോളജുകൾ ഇവ

◾സർക്കാർ ലോ കോളജുകൾ (360 സീറ്റ്): തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്

🔲 സ്വകാര്യ സ്വാശ്രയം (2370 സീറ്റ്):

◾ അൽ അസ്ഹർ തൊടുപുഴ
◾ ഭാരത്‌മാതാ ആലുവ
◾സിഎസ്ഐ കാണക്കാരി
◾ സിഎസ്ഐ പാറശാല
◾ കോ–ഓപ്പറേറ്റീവ് തൊടുപുഴ
◾മാർ ഗ്രിഗോറിയോസ് കോളജ് തിരുവനന്തപുരം
◾ മൗണ്ട് സിയോൻ പത്തനംതിട്ട
◾ എൻഎസ്എസ് കൊട്ടിയം
◾ലോ അക്കാദമി തിരുവനന്തപുരം
◾ ശ്രീനാരായണ കോളജ് പൂത്തോട്ട
◾ ശ്രീനാരായണഗുരു കോളജ് കൊല്ലം
◾ കെഎംസിടി കുറ്റിപ്പുറം
◾മർക്കസ് കോഴിക്കോട്
◾ കൃഷ്ണൻ എഴുത്തച്ഛൻ കോളജ് പാലക്കാട്
◾അമ്പൂക്കൻ ഇട്ടൂപ്പ് കോളജ് തൃശൂർ
◾ എംസിടി മലപ്പുറം
◾ നെഹ്‌റു കോളജ് ലക്കിടി
◾അൽ അമീൻ ഷൊർണൂർ
◾ നിത്യചൈതന്യയതി കോളജ് കായംകുളം.

*🔲3 വർഷ എൽഎൽബി: അപേക്ഷ 5 വരെ*

🔲 തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 9 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 3 വർഷ ഫുൾടൈം എൽഎൽബി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

*🔹 www.cee.kerala.gov.in*

🔲 സർക്കാർ കോളജുകളിൽ ആകെ 420 സീറ്റ്; സ്വാശ്രയ കോളജുകളിൽ 570 സീറ്റ്. അപേക്ഷാഫീസ് 685 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 345  രൂപ. 

🔲 45% മാർക്കോടെ ബിരുദമുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം (പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40%). വിദൂര / കറസ്പോണ്ടൻസ് ബിരുദവും സ്വീകരിക്കും. അടിസ്ഥാന യോഗ്യത നേടാതെ ഓപ്പൺ യൂണിവേഴ്സിറ്റി വഴി നേരിട്ടുള്ള ബിരുദമോ പിജിയോ പരിഗണിക്കില്ല. കുറഞ്ഞ പ്രായപരിധിയില്ല. കേന്ദ്രീകൃത അലോട്‌മെന്റ് രീതിയിലാണ് കുട്ടികളെ വിവിധ കോളജുകളിലേക്ക് അലോട്ട് ചെയ്യുന്നത്. 

*🔲 എൻട്രൻസിൽ 10% മാർക്ക് വേണം*

3, 5 വർഷ എൽഎൽബി കോഴ്സുകളുടെ പ്രവേശനത്തിന് കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം; പട്ടികവിഭാഗമെങ്കിൽ 5%. രണ്ടു കോഴ്സുകളുടെയും പ്രവേശനത്തിനുള്ള ഉയർന്ന പ്രായം സുപ്രീം കോടതി വിധിക്കു വിധേയമാണ്.

🔲കേരളത്തിലെ എല്ലാ ജില്ലകളിലും വച്ചുനടത്തുന്ന ഇരു കോഴ്സുകളുടെയും 2 മണിക്കൂർ എൻട്രൻസ് പരീക്ഷകളിൽ ജനറൽ ഇംഗ്ലിഷ് (60), പൊതുവിജ്‌ഞാനം (45), കണക്കും മാനസികശേഷിയും (25), നിയമപഠന അഭിരുചി (70) എന്ന ക്രമത്തിൽ ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ശരിയുത്തരത്തിനു 3 മാർക്ക്; തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഇരു കോഴ്സുകളുടെയും അവസാന 6 മാസം പ്രായോഗിക പരിചയത്തിനാണ്.

🔹 വെബ്:-
*🔸 www.cee.kerala.gov.in*

📱 ഹെൽപ്‌ലൈൻ: 0471 2525300.

Related Articles

Back to top button
error: Content is protected !!
Close