EDUCATION

ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 26 വ​രെ അ​പേ​ക്ഷി​ക്കാം

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജി​ലേ​ക്ക് 2020-21 വ​ർ​ഷ​ത്തെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ,ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി, പെ​ർ​ഫ്യൂ​ക്ഷ​ൻ ടെ​ക്നോ​ള​ജി ,ഫി​സി​യോ​തെ​റാ​പ്പി, ഒ​പ്റ്റോ​മെ​ട്രീ, ഓ​ഡി​യോ ആ​ൻ​ഡ് സ്പീ​ച് പാ​ത്തോ​ള​ജി, മെ​ഡി​ക്ക​ൽ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ടെ​ക്നോ​ള​ജി, കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി, ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

എൽബിഎസ്എ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​ടെ www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 26 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യും വെ​ബ്സൈ​റ്റ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യും ഓ​ഗ​സ്റ്റ് 25 വ​രെ​യും ഫീ​സ് ഒ​ടു​ക്കാം. അ​പേ​ക്ഷ ഫീ​സ് പൊ​തു വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യും പ​ട്ടി​ക ജാ​തി​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 300 രൂ​പ​യും.

യോ​ഗ്യ​ത

ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ബി​എ​സ്‌​സി.(​എം​എ​ൽ​ടി), ബി​എ​സ്‌​സി. (ഒ​പ്റ്റോ​മെ​ട്രി) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി എ​ന്നി​വ​യ്ക്കു മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ പാ​സാ​യി​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഓ​രോ​ന്നും പ്ര​ത്യേ​കം പാ​സാ​യി​രി​ക്കു​ക​യും വേ​ണം.

ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി, ബി​സി​വി​ടി, ബി​പി​ടി കോ​ഴ്സു​ക​ൾ​ക്ക് ഫി​സി​ക്സും, കെ​മി​സ്ട്രി​യും ബ​യോ​ള​ജി​യും ഐ​ച്ഛി​ക വി​ഷ​യ​ങ്ങ​ളാ​യി പ്ല​സ്ടു പാ​സാ​യി​രി​ക്കു​ക​യും ബ​യോ​ള​ജി​ക്ക് ശ​ത​മാ​നം മാ​ർ​ക്കും, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യി​രി​ക്ക​ണം.

ബി​പി​ടി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മേ​ൽ​പ​റ​ഞ്ഞി​ട്ടു​ള്ള യോ​ഗ്യ​ത​യ്ക്ക് പു​റ​മെ +2 ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

ബി​എ​എ​സ്എ​ൽ​പി കോ​ഴ്സി​ന് പ്ല​സ്ടു​ത​ല​ത്തി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ്/​ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ്/ സൈ​ക്കോ​ള​ജി എ​ന്നി​വ​യ്ക്കു മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച​വ​ർ ആ​യി​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഓ​രോ​ന്നും പ്ര​ത്യേ​കം പാ​സാ​യി​രി​ക്കു​ക​യും വേ​ണം.

മെ​ഡി​ക്ക​ൽ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ടെ​ക്നോ​ള​ജി കോ​ഴ്സി​ന് പ്ല​സ്ടു​വി​ന് ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി എ​ന്നി​വ​യ്ക്കു മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച​വ​ർ ആ​യി​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഓ​രോ​ന്നും പ്ര​ത്യേ​കം പാ​സാ​യി​രി​ക്ക​ണം

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക് ത​ത്തു​ല്യ യോ​ഗ്യ​ത​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും.

അ​പേ​ക്ഷാ​ർ​ഥി​ക​ൾ 2020 ഡി​സം​ബ​ർ 31 ന് 17 ​വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം. കു​റ​ഞ്ഞ വ​യ​സ്‌​സി​ന് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. സ​ർ​വീ​സ് ക്വാ​ട്ട​യി​ലു​ള്ള​വ​ർ ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി​യി​ല്ല. സ​ർ​വീ​സ് ക്വോ​ട്ട​യി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് 2020 ഡി​സം​ബ​ർ 31 ന് ​പ​ര​മാ​വ​ധി 46 വ​യ​സ്‌.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 04712560363, 364 എന്നീ നമ്പറുകളിൽ ബ​ന്ധ​പ്പെ​ടു​ക.

Notification: Click Here

Related Articles

Back to top button
error: Content is protected !!
Close