Uncategorized

കേരള ഹൈക്കോടതി ഓഫീസ് ഗാർഡ്നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഹൈക്കോടതി ഗാർഡ്നർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള ഹൈക്കോടതി ജോലിക്കു വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2020 ഡിസംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

✏️ സഥാപനം : കേരള ഹൈക്കോടതി

✏️ വിജ്ഞാപന നമ്പർ : 21/2020

✏️ പോസ്റ്റിന്റെ പേര് : ഗാർഡനർ 

✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തിയ്യതി : 16/11/2020

✏️ അവസാന തിയ്യതി : 15/12/2020

ഒഴിവുകൾ

കേരള ഹൈക്കോടതി ഗാർഡ്നർ  തസ്തികയിലേക്ക് ആകെ 03 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ നേടിയാൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധി

▪️ 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

ശമ്പളം

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ പ്രതിമാസം 17000 രൂപ മുതൽ 37500 രൂപ വരെ ശമ്പളം ലഭിക്കും

യോഗ്യത

1.  എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

2.  ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഗാർഡനിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ VHSE- nursery management and ornamental gardening അല്ലെങ്കിൽ VHSE അഗ്രികൾച്ചർ(പ്ലാന്റ് പ്രൊട്ടക്ഷൻ) അല്ലെങ്കിൽ VHSE അഗ്രികൾച്ചർ

അപേക്ഷാഫീസ്

⬤ ജനറൽ വിഭാഗക്കാർക്ക് 450 രൂപ

⬤ SC/ST&PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

⬤ അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 16 മുതൽ ഡിസംബർ 15 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

This image has an empty alt attribute; its file name is cscsivasakthi.gif

കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close