EDUCATION

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ്‌. ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ 2022-23 അധ്യയന വർഷത്തെ ദ്വിവർഷ B.Ed പ്രോഗ്രാമിലേക്ക് ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2022 ആഗസ്ത് 15 വൈകുന്നേരം 5 മണി വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, www.,admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ്സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

മാനേജ്‍മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല (മാനേജ്‌മന്റ്, സ്പോർട്സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളേജുകളിൽ/സെന്ററുകളിൽ ഹാജരാക്കേണ്ടതാണ് ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ :Rs 600/-,(SC/ST- Rs 270/-) . ഫീസ് SBIePay വഴി അടക്കേണ്ടതാണ് Help Line No : 0497 2715261, 0497 2715284, 7356948230 e-mail id :[email protected] (പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക)

User Rating: Be the first one !

Related Articles

Back to top button
error: Content is protected !!
Close