CSC

പ്രവാസി പെൻഷൻ എങ്ങനെ ആണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചു ചെറിയ വിവരണം

പ്രവാസി ക്ഷേമധിനിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്…

നമ്മൾ ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ്. ഇപ്പോൾ പെൻഷൻ 3000 ആണ് വരുന്ന സർക്കാറുകളും കാലകാലങ്ങളിൽ അനുപാതിക വർദ്ധന വരുത്താൻ ആണ് സാധ്യത.

കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷന് ലഭിക്കുന്നത്.

കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തൊ വിദേശത്തൊ ജോലി ചെയ്യണം.

വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടക്കണം.

60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂപ വെച്ച് പെൻഷൻ ലഭിക്കും (നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 മാസം പെൻഷൻ കിട്ടും).

5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക് അനുസരിച്ച് പെൻഷൻ വർദ്ധിക്കും

എങ്ങനെ റജിസ്ററർ ചെയ്യാം??

2 വഴി ഉണ്ട്
1.നാട്ടിലെ കോമൺ സർവീസ് സെറ്ററുമായി (CSC) ബന്ധപെടുക

  1. ഓൺലൈനായി അപേക്ഷിക്കാം.. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

✋ 5 വർഷം അടച്ചാൽ മതിയോ?

  • മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വെക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3000 മാസം പെൻഷൻ ലഭിക്കും.
  • നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം…
  • 15 വർഷം അധികമായി അടക്കുന്നതിന് അധികമായി അടച്ച ഒരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ 3% തുക പെൻഷൻ അധികമായി ലഭിക്കും..
  • അതായത് 3000 + 1350 = 4350 മാസം പെൻഷൻ കിട്ടും. നിങ്ങൾ എത്ര വർഷം അധികമായി അടക്കുന്നുവോ അതിന് അനുസരിച്ച് 1350 എന്നത് കൂടിയും കുറഞ്ഞും വരാം.
  • മാത്രമല്ല മിനിമം പെൻഷൻ സർക്കാർ വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് അധികമായി ലഭിക്കുന്ന 3% അതിന് അനുസരിച്ച് വർദ്ധിക്കുകയ്യും ചെയ്യും.

??350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3000 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?

അല്ല… 5 വർഷം മുമ്പ് ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 1000 ആയിരുന്നു ഇപ്പോൾ അത് 3000 ആയി..

ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ എനിക്ക് 60
(20 വർഷം കഴിയുമ്പോൾ ) വയസാക്കുമ്പോൾ പെൻഷൻ മിനിമം 10000 എങ്കിലും ആകാം.

അതിൻ്റെ കൂടെ 20 വർഷം അധികമായി അടച്ചതിന് 3 % കൂട്ടുമ്പോൾ 16000 എങ്കിലും ആകും പെൻഷൻ.

ഞാൻ 350 വച്ച് 20 വർഷം ഏത് ബാങ്കിൽ അടച്ചാലും 16000 മാസം വച്ച് മരണം വരെയും മരണശേഷം ഭാര്യക്കും ലഭിക്കില്ല.

? വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയാലും മാസം 350 അടക്കണോ?

വേണ്ട..ജോലി നഷ്ടപെട്ട് നാട്ടിൽ പോകേണ്ടി വന്നാൽ മാസം 200 അടച്ചാൽ മതി..
തിരിച്ച് നാട്ടിൽ എത്തിയത് നോർക്ക ഓഫീസിൽ രജിസ്ടർ ചെയ്താൽ പിന്നെ 200 അടച്ചാൽ മതി.

ഒരു ടിപ്പ് കൂടെ : KSFE യുടെ പ്രവാസി ചിട്ടിയിൽ ചേർന്നാൽ ചിട്ടി കാലാവധി തീരും വരെ പ്രവാസി പെൻഷൻ്റെ മാസ അടവായ 350 അവർ അടച്ചോളും.
( 60 മാസം വരെ) 10000 രൂപയുടെ ചിട്ടിയിൽ ചേർന്നാൽ മതി ,ക്ഷേമധിനിയിൽ ചേരുകയോ അടവ് അടക്കാതിരിക്കയും ചെയ്തിട്ട് 60 വയസ് അയിട്ടും എനിക്ക് പ്രവാസി പെൻഷൻ കിട്ടിയില്ല എന്ന് പറയുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ…

വാഹനം ഉണ്ടായാൽ മാത്രം അത് ഓടില്ല അതിൽ എണ്ണ അടിക്കണം..

വയസാംകാലത്ത് മാന്യമായ ഒരു പെൻഷൻ നമ്മൾ ഉറപ്പ് വരുത്തിയാൽ ആരുടെ മുന്നിലും പിന്നീട് കൈ നീട്ടേണ്ടി വരില്ല..


? അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

This image has an empty alt attribute; its file name is cscsivasakthi.gif

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close