EDUCATION

സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി.

* ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം


സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി.

47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്.


മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകൾ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.ജി. സർവകലാശാല വൈസ്ചാൻസിലർ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയിൽ ആറംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളോട് സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക്  ശുപാർശ സമർപ്പിക്കാൻ നിർദ്ദേശിച്ചു.

സർവകലാശാലകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച കോളേജുകൾക്കാണ് ഇപ്പോൾ കോഴ്സുകൾ അനുവദിച്ചിട്ടുള്ളത്.

  • ദേവസ്വം ബോർഡ് കോളേജുകൾ,
  • എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളേജുകൾ,
  • സർക്കാർ കോളേജുകൾ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിയിട്ടില്ല.
  • 66 സർക്കാർ കോളേജുകളിൽ 47 കോളേജുകൾക്കും ദേവസ്വം ബോർഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവർ നടത്തുന്ന എല്ലാ കോളേജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്.
  • നാനോ സയൻസ്, സ്പെയിസ് സയൻസ്, എക്കണോമെട്രിക്സ്, ബിസിനസ് എക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ്, സ്‌പോർട്സ് മാനേജ്മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, സെയിൽസ് മാനേജ്മെന്റ്, മൾട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.
  • അഞ്ചു വർഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.


സർവകലാശാലകൾക്കും സർക്കാർ, എയ്ഡഡ് കോളേജുകൾക്കും ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽതന്നെ ആദ്യമാണ്. ഈ അധ്യയന വർഷം തന്നെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകൾ ആരംഭിക്കും. ഇതിനു വേണ്ടി സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഗുണമേൻമയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തിൽ പരമാവധി വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ അറിയിച്ചു. ഇപ്പോൾ വിദേശ സർവകലാശാലകളിൽ മാത്രം ലഭ്യമായ കോഴ്സുകൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമാണ് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ അധ്യയനവർഷം തന്നെ കോഴ്സുകൾ അനുവദിച്ച് ക്ലാസ്സുകൾ ആരംഭിക്കുന്നതിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ഇപ്പോൾ നിശ്ചയിച്ച മാനദണ്ഡപ്രകാരം കോഴ്സുകൾ ലഭിക്കാത്ത കോളേജുകൾക്ക് പുതിയ കോഴ്സുകൾ അനുവദിക്കാനുള്ള നടപടികൾ സർക്കാർ സമയബന്ധിതമായി കൈക്കൊള്ളുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

സതേൺ റെയിൽ‌വേ റിക്രൂട്ട്മെന്റ് 2020 – മെഡിക്കൽ സ്റ്റാഫ് പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ

9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

പിഎസ്‌സി വിജ്ഞാപനം: ഉടൻ 61 തസ്തികകളിൽ-2020

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close