EDUCATION

പരീക്ഷകള്‍ നടത്താന്‍ പുതിയ ഏജന്‍സി വരുന്നു

ഇന്ത്യൻ റെയിൽവേയുടെ റിക്രൂട്ട്മെന്റ് വിഭാഗമായ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി), പരീക്ഷ നടത്തിപ്പ് ചുമതല പുറമെ നിന്നുള്ള ഏജൻസിയെ ഏൽപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഉന്നത തലത്തിൽ കൂടിക്കാഴ്ച നടത്തിയശേഷം ബോർഡ് ടെണ്ടർ തയ്യാറാക്കുമെന്നും റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പരീക്ഷാ നടത്തിപ്പിനുള്ള ഏജൻസിയെ അന്തിമമായി നിർണയിക്കാൻ രണ്ട് മാസത്തോളം സമയം വേണ്ടിവരും. ആർആർബി എൻടിപിസി പരീക്ഷാ തീയതി ഏജൻസിയെ നിയമിച്ച ശേഷമാകും നിശ്ചയിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. എൻടിപിസി പരീക്ഷ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നവംബർ-ഡിസംബർ മാസങ്ങളിൽ ഇത് പ്രതീക്ഷിക്കാം.

പരീക്ഷ നടത്തുന്നതിനു പുറമെ, ഉത്തര സൂചികകൾ പുറത്തിറക്കുക, ഇതിൽ തെറ്റുവന്നാൽ തിരുത്തുക, ഫല പ്രസിദ്ധീകരണം, പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറ്റം തുടങ്ങിയവ പോലുള്ള പ്രക്രിയകളും പുതിയ ഏജൻസി കൈകാര്യം ചെയ്യണ്ടിവരുമെന്ന് ആർആർബി അധികൃതർ പറയുന്നു.

ഇരുപത്തഞ്ചോളം ഏജൻസികൾ ഇതിനോടകം എക്സാം നടത്താൻ തയ്യാറായി ആർആർബിയെ സമീപിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഏറ്റവും മികച്ച ഏജൻസിയെ ആർആർബി പാനൽ കണ്ടെത്തും. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് ലക്ഷം ഒഴിവുകളിലേക്ക് അഞ്ച് കോടിയിലധികം പേരാണ് അപേക്ഷിച്ചത്.

Related Articles

Back to top button
error: Content is protected !!
Close