DriverEDUCATION

ധനസഹായം/പ്രത്യേക വായ്പ്പ

വനിതകള്‍ക്ക് പുനര്‍ വിവാഹത്തിന് ധനസഹായം

നിയമപരമായി വിവാഹ മോചനം നേടിയവര്‍, 18 നും 50 നുമിടയില്‍ പ്രായമുള്ള ബി.പി.എല്‍ / മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, എന്നിവരുടെ പുനര്‍വിവാഹത്തിന് മംഗല്യ പദ്ധതിയില്‍ 25,000  രൂപ ധനസഹായം നല്‍കുന്നതിന്  വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

  • പുനര്‍വിവാഹം നടത്തിയവര്‍ ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
  • ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് / വിവാഹ ബന്ധം വേര്‍പെടുത്തിയതു സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ്,
  • റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്,
  • ബാങ്ക് പാസ്ബുക്കിന്റെ  പകര്‍പ്പ്,
  • പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക്  നവംബര്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം.

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം

വിധവകളുടെ മക്കളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍  എംബിബിഎസ്, എഞ്ചിനീയറിംഗ് ,ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്  തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക്  ട്യൂഷന്‍ ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ നല്‍കുന്നതിന് മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു.  

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ/ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദിഷ്ട ഫോമില്‍  നവംബര്‍ 20 നകം   അപേക്ഷ സമര്‍പ്പിക്കണം.




ധനസഹായം

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷം നൃത്തം, സംഗീതം വിഷയങ്ങളില്‍ ഒന്നാം വര്‍ഷം ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍/ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

 ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം/ആടയാഭരണം വാങ്ങുന്നതിനായി ധനസഹായം അനുവദിയ്ക്കുന്നതിന് വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആവശ്യമായ വാദ്യോപകരണം (ശ്രുതി ബാക്‌സ്/വീണ/ വയലിന്‍/മൃദംഗം/ചെണ്ട/മദ്ദളം)/ആടയാഭരണം ഏതെന്നുമുളള കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പഠിക്കുന്ന സ്ഥാപനമേധാവി മുഖാന്തിരം അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിമാസം 1000 രൂപാ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനാായി അപേക്ഷകള്‍ ക്ഷണിച്ചു.

മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവരും, ആനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളില്‍  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകിട്ട് അഞ്ച് വരെ.

ഫോണ്‍- 0468 2224130

ഖാദി ബോര്‍ഡ് : വ്യവസായം ആരംഭിക്കുന്നതിന് ധനസഹായം

        കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം  പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഗ്രാമ പ്രദേശങ്ങളില്‍ വ്യവസായം  ആരംഭിക്കുന്നതിന് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിക്കുന്നു.

പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ   പരമാവധി പദ്ധതി ചെലവ് അഞ്ച്  ലക്ഷം രൂപയാണു്. ഈ പദ്ധതി പ്രകാരം  വായ്പ  എടുക്കന്നവര്‍ക്ക് 25% മുതല്‍ 40% വരെ മാര്‍ജിന്‍ മണി സബ്‌സിഡി ലഭിക്കും്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ആലപ്പുഴ ജില്ലാ ഖാദി  ഗ്രാമ  വ്യവസായ  ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍ നം. 0477 2252341

ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നല്‍കും. മൂന്നു ലക്ഷം രൂപ വായ്പയ്ക്ക് ആറു ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാരിന്റെ 30,000 രൂപ സബ്സിഡിയും ലഭിക്കും. 80 മുതല്‍ 90 കി.മി വരെ മൈലേജ് മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്ന് ലഭിക്കും.

ആവശ്യമുള്ളവര്‍ കോര്‍പ്പറേഷന്റെ പന്തളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 9400068503

ഇ –  ഓട്ടോ വാങ്ങാന്‍ വായ്പ

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ നിന്നും ഇ- ഓട്ടോ വാങ്ങുന്നതിന് പട്ടിക ജാതി – പട്ടിക വർഗ വിഭാഗക്കാർക്കായി പ്രത്യേക വായ്പ പദ്ധതി നടപ്പാക്കുന്നു. ആറു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. താത്പര്യമുള്ളവർ സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ്റെ കോട്ടയം ജില്ലാ ഓഫീസിൽ ബന്ധപ്പെടണം

ഫോൺ: 04812562532

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close